Tuesday, December 21, 2010

Laddu

  1. കടല മാവു - ഒന്നര കിലോ 
  2. പഞ്ചസാര - മൂന്ന് കിലോ    
  3. മഞ്ഞ,പച്ച,ചുവപ്പ് കളറുകള്‍ - കാല്‍ ചെറിയ സ്പൂണ്‍ വീതം 
  4. എലക്കപോടി - അര ചെറിയ സ്പൂണ്‍ 
  5. കശുനടി നുറുക്കിയത് - മൂന്ന് സ്പൂണ്‍ 
  6. ഉണക്ക മുന്തിരി - മൂന്ന് സ്പൂണ്‍ 
  7. എണ്ണ  - ആവശ്യത്തിനു  
പാകം ചെയ്യുന്ന രീതി 
                                       പഞ്ചസാര നനയാന്‍ പാകത്തിന് വെള്ളം ചേര്‍ത്ത് തിളപ്പിച്ച്‌ ഒരു നൂല്‍ പരുവത്തിലുള്ള പാനിയാക്കുക.   കടല മാവു ഒരു ലിറ്റര്‍ വെള്ളം ചേര്‍ത്ത് കട്ടകെട്ടാതെ കൊരിയോഴികുന്ന പരുവത്തില്‍ കലക്കുക.   കലക്കിയ മാവിനെ  മൂന്നിലൊന്നു ഭാഗമെടുത്തു, അതും വീണ്ടും പകുതിയക്കുക. ഒരു പകുതിയില്‍ പച്ച നിറവും ഒരു പകുതിയില്‍ ചുവപ്പുനിറവും കൊടുക്കുക. ബാക്കിയുള്ള കടല മാവില്‍ മഞ്ഞ നിറം കൊടുക്കുക.   ഒരു ചട്ടിയില്‍  എണ്ണ ചൂടാക്കി  , അല്‍പ്പം  വലിയ ദ്വാരമുള്ള അരിപ്പയിലൂടെ കടലമാവ് കുഴച്ചത് എണ്ണയില്‍ ഒഴിക്കുക. ഇവ മുത്ത്‌ പോലെ എണ്ണയില്‍ വീഴും.  മൂന്ന് മുതല്‍ അഞ്ചു മിനിടിനുള്ളില്‍ ഇവ പൊങ്ങിവരും . അപ്പോള്‍ കോരി തയ്യാറാക്കിവച്ചിരിക്കുന്ന പഞ്ചസാരപ്പാനിയിലിടുക .    മിശ്രിതം തണുത്ത ശേഷം ഉരുളകളാക്കി പിടിച്ചു പഞ്ചസാരയില്‍ ഉരുട്ടിയെടുക്കുക. 

No comments:

Post a Comment