Monday, March 14, 2011

Koli flower grave

വേണ്ട സാധനങ്ങള്‍ 
  1. കോളി ഫ്ലവര്‍  ( ഇടത്തരം ) - ഒന്ന്   
  2. സോയ ഗ്രനുല്സ് - ഒന്നര കപ്പ്‌
  3. നെയ്യ് - മുക്കാല്‍ കപ്പ്‌
  4. ജീരകം - കാല്‍ ചെറിയ സ്പൂണ്‍
  5. ഗ്രാമ്പു - മൂന്ന് 
  6. കറുവ പട്ട - ഒരിഞ്ചു കഷ്ണം 
  7. ഏലക്ക - രണ്ട് 
  8. സവാള( പൊടിയായി അരിഞ്ഞത്‌ ) - രണ്ട്
  9. ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - രണ്ട് വലിയ സ്പൂണ്‍ 
  10. മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍ 
  11. മഞ്ഞള്‍ പൊടി - അര ചെറിയ സ്പൂണ്‍ 
  12. കുരുമുളകുപൊടി - കാല്‍ ചെറിയ സ്പൂണ്‍ 
  13. പച്ചമുളക് ( അറ്റം പിളര്‍ന്നത് ) - മൂന്ന് 
  14. തക്കാളി പൊടിയായി അരിഞ്ഞത്‌ - രണ്ട് 
  15. ഇഞ്ചി( കനം കുറച്ചു നീളത്തിലരിഞ്ഞത് ) - അര സ്പൂണ്‍ 

തയ്യാറാക്കുന്ന  രീതി 

കോളി ഫ്ലവര്‍ പൂക്കളായി അടര്‍ത്തിയെടുത്തു വയ്ക്കുക. സോയ വെള്ളത്തില്‍ കുതിര്‍ത്തു, ശേഷം വെള്ളം പിഴിഞ്ഞ് വയ്ക്കുക.   ഒരു പാന്നില്‍ നെയ്യ് ചൂടാക്കി  ജീരകം, ഗ്രാമ്പു, കറുവ പട്ട, ഏലക്ക എന്നിവ മൂപ്പിക്കുക. ഇതില്‍ സവാള ചേര്‍ത്ത് വഴറ്റി നല്ലതുപോലെ വഴണ്ട് വരുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് നന്നായി വഴറ്റുക.  നന്നായി വഴണ്ട് വരുമ്പോള്‍ മുളക് പൊടി, മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, പച്ചമുളക് , തക്കാളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. നെയ്യ് തെളിയുമ്പോള്‍ കോളി ഫ്ലാവരും, സോയയും ചേര്‍ത്ത് ഒരു മിനിട്ട് ഇളക്കുക.   ഒരു കപ്പ്‌ വെള്ളമൊഴിച്ച്, പത്തുമിനിട്ടു അടച്ചു വച്ച് ചെറു തീയില്‍ വേവിച്ചു അടുപ്പില്‍ നിന്നും ഇറക്കുക. ഒരു പത്രത്തിലേക്ക് മാറ്റി മുകളില്‍ ഇഞ്ചി നീളത്തിലരിഞ്ഞത് വിതറി ചൂടോടെ ഉപയോഗിക്കുക. 

Vazhuthanga fry

വേണ്ട സാധനങ്ങള്‍ 
  1. വഴുതനങ്ങ - കാല്‍ കിലോ    
  2. സവാള - ഒന്ന് 
  3. പച്ചമുളക് - നാല്
  4. ഉപ്പു - പാകത്തിന് 
  5. എണ്ണ - രണ്ട് വലിയ സ്പൂണ്‍ 
  6. കുരുമുളക്(അരച്ചത്‌) - അര ചെറിയ സ്പൂണ്‍ 
തയ്യാറാക്കുന്ന  രീതി 

വഴുതന ഒരിഞ്ചു നീളത്തില്‍ കനം കുറച്ചരിഞ്ഞു വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും , പച്ചമുളകും ഇട്ടു വഴറ്റുക. ഇതില്‍ പാകത്തിന് ഉപ്പും വഴുതനങ്ങയും  ചേര്‍ത്തിളക്കി, കുരുമുളക് ചതച്ചത് വിതറി അടുപ്പില്‍ നിന്നും ഇറക്കുക.