Wednesday, December 29, 2010

Kashmiri chicken

  1. ചിക്കന്‍ - എട്ടു വലിയ കഷ്ണങ്ങള്‍ 
  2. കാശ്മീരി മുളകുപൊടി - നാല് വലിയ സ്പൂണ്‍ 
  3. ടുമാറ്റോ കെച്ചപ്പ് - നാല് വലിയ അപൂന്‍ 
  4. സോയ സോസ് - ഒരു വലിയ സ്പൂണ്‍ 
  5. വിനാഗിരി - ഒരു  ചെറിയ സ്പൂണ്‍ 
  6. ഗരം മസാല പൊടി - ഒരു ചെറിയ സ്പൂണ്‍ 
  7. ഉപ്പു - പാകത്തിന് 
  8. പഞ്ചസാര - ഒരു ചെറിയ സ്പൂണ്‍ 
  9. എണ്ണ - മൂന്ന് വലിയ സ്പൂണ്‍ 
  10. ഇഞ്ചി ചതച്ചത് - രണ്ട് കഷ്ണം 
  11. വെളുതുല്ല് ചതച്ചത് - നാല് അല്ലി 
  12. നാരങ്ങ നീര് - ഒരു വലിയ സ്പൂണ്‍
  13. മല്ലിയില അരിഞ്ഞത്‌ - ഒരു വലിയ സ്പൂണ്‍ 
ചെയ്യുന്ന രീതി 
                          ചിക്കന്‍ നല്ലതുപോലെ കഴുകി വെള്ളം വരാന്‍ വയ്ക്കുക.   മുളകുപൊടി,ടുമാറ്റോ കെച്ചപ്പ്, സോസ്, വിനാഗിരി, ഗരം മസാല, പഞ്ചസാര, ആവശ്യത്തിനു ഉപ്പു എന്നിവ കുഴച്ചു ഒരു പേസ്റ്റ്  പരുവത്തിലാക്കുക.   ഇ പേസ്റ്റ് ചിക്കന്‍ കഷ്ണങ്ങളില്‍ തേച്ചു പിടിപ്പിച്ചു ഒരു രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക.  രണ്ട് മണിക്കുരിനുശേഷം പുറത്തെടുത്തു തണുപ്പുമാരന്‍ വയ്ക്കുക.  ഒരു പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചിയുടെ  പകുതിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക.  മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് രണ്ട് വശവും നന്നയി ഫ്രൈ ചെയ്തെടുക്കുക. പാന്‍ അടച്ചുവച്ചു രണ്ട് വശവും നല്ലതുപോലെ വേവിക്കുക. വെന്തശേഷം അടപ്പുമാറ്റി നാരങ്ങ നീരും, ബാക്കിയുള്ള പച്ച ഇഞ്ചിയും, മല്ലിയിലയും ചേര്‍ക്കുക.  ഇതു ചോറിനൊപ്പം    ഉപയോഗിക്കാം 

Monday, December 27, 2010

Valayappam

  1. മൈദാ - രണ്ട് കപ്പ്‌
  2. മുട്ട - മൂന്ന് 
  3. ഏലക്ക പൊടിച്ചത് - പത്ത് ഏലക്ക
  4. പഞ്ചസാര - അര കപ്പ്‌
  5. അപ്പക്കാരം - കാല്‍ ടീസ് സ്പൂണ്‍ 
  6. ഫുഡ് കളര്‍ - കാല്‍ ടീസ് സ്പൂണ്‍ 
  7. എണ്ണ - ആവശ്യത്തിനു 
  8. ജീരകം - കാല്‍ ടീസ് സ്പൂണ്‍ 
തയ്യാറാക്കുന്ന രീതി 
                                          ഒരു പത്രത്തില്‍ എണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് ദോശ മാവിന്റെ മയത്തില്‍ കലക്കുക. ഒരു ചിരട്ടയില്‍ ചെറിയ ദ്വാരം ഉണ്ടാക്കി അതില്‍ തയ്യാറാക്കിയ മാവു കുറേശ്ശ ഒഴിച്ച് ചൂടായ എണ്ണയില്‍ മൂന്ന്- നാല് ചുറ്റു  വലയമായി ഒഴിക്കുക. ലൈറ്റ് ബ്രൌണ്‍ നിറമാകുമ്പോള്‍ തിരിച്ചിട്ടു മറുവശവും മൂത്താല്‍ കോരിയെടുക്കുക. 

Chakkappazham ada

  1. പച്ചരി - രണ്ട് കപ്പ്‌
  2. വരിക്ക ചക്ക - പതിനഞ്ചു ചുള 
  3. ശര്‍ക്കര - അര കിലോ 
  4. തേങ്ങ - ഒരു മുറി 
  5. തെങ്ങക്കൊത്ത്  - ഒരു കപ്പ്‌
  6. ഉപ്പു - പാകത്തിന് 
  7. ഏലക്ക - അഞ്ചെണ്ണം   
തയ്യാറാക്കുന്ന രീതി 
                                       അരി കഴുകി നല്ലതുപോലെ കുതിര്‍ക്കുക. കുതിര്‍ത്ത അരി , തേങ്ങ, ശര്‍ക്കര, പാകത്തിന് ഉപ്പു , ചക്ക എന്നിവ ചേര്‍ത്ത് നല്ല മയത്തില്‍ അരച്ച്   എടുക്കുക . വാഴയിലയില്‍ ഒരു തവി മാവ് ഒഴിച്ച് അതില്‍ തെങ്ങക്കൊത്ത്  ,ഏലക്ക പൊടി എന്നിവചേര്‍ത്ത് ആവിയില്‍ പുഴുങ്ങിയെടുക്കുക. 

Mutta Soorka

  1. ബിരിയാണി  അരി - രണ്ട് ഗ്ലാസ്‌
  2. മുട്ട - നാല് 
  3. ഉപ്പു - പാകത്തിന് 
  4. അപ്പക്കാരം - അര ടീസ് സ്പൂണ്‍ 
  5. എണ്ണ - രണ്ടര കപ്പ്‌
തയ്യാറാക്കുന്ന രീതി 
                                   അരി കഴുകി നാല് മണിക്കൂര്‍ തണുത്ത വെള്ളത്തില്‍ കുതിര്‍ക്കുക .   കുതിര്‍ത്ത അരിയും, മുട്ടയും, ഉപ്പും പാകത്തിന് വെള്ളവും ചേര്‍ത്ത് അരക്കുക.  മാവിന് കൊരിയോഴിക്കുവനുള്ള അയവ് ഉണ്ടാകണം.  ഇതിലേക്ക് അപ്പക്കാരം ചേര്‍ക്കുക.  ഒരു കുഴിയുള്ള ചീനി ചട്ടിയില്‍ എണ്ണ ചൂടാക്കി ചീനി ചട്ടിയുടെ നടു ഭാഗത്തായി തയ്യാറാക്കി വച്ചിരിക്കുന്ന മാവു അര കപ്പ്‌ കൊരിയോഴിക്കുക.  തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരുക.  ഇതിന്റെ കൂടെ ഇറച്ചി പൊരിച്ചത് ചേര്‍ത്ത് ഉപയോഗിക്കുക. 

Manjalila ada

  1. മഞ്ഞള്‍ ഇല -    13 എണ്ണം 
  2. പുഴുങ്ങലരി - അര കിലോ 
  3. തേങ്ങ (ചിരകിയത് ) - ഒന്ന് 
  4. ശര്‍ക്കര - കാല്‍ കിലോ
  5. എലക്കപോടി - മൂന്ന് നുള്ള് 
  6. ഉപ്പു - പാകത്തിന് 
തയ്യാറാക്കുന്ന രീതി 
                                        അരി കഴുകി മൂന്ന് മണിക്കൂര്‍ കുതിര്‍ക്കുക.  കുതിര്‍ത്ത അരി ഉപ്പും ചേര്‍ത്ത് മയത്തില്‍ കട്ടിയായി അരച്ചെടുക്കുക.  ഉരുക്കിയ ശര്‍ക്കര യിലേക്ക്   ചിരകിയ തേങ്ങ ചേര്‍ത്ത് ഇളക്കുക.  അതിലേക്കു ഏലക്ക പൊടിയും  ചേര്‍ത്ത് വാങ്ങി വയ്ക്കുക.  അരി അരച്ചത്‌ ചെറു നാരങ്ങ വലുപ്പത്തില്‍ ഉരുളകളാക്കി മഞ്ഞള്‍ ഇലയില്‍ പരത്തി ശര്‍ക്കര- തെങ്ങക്കൊത് വച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക. 

Madura kalathappam

  1. പച്ചരി - ഒരു ഗ്ലാസ്‌
  2. ശര്‍ക്കര - ഒന്നര കപ്പ്‌
  3. വെളിച്ചെണ്ണ - മൂന്ന് ടീസ് സ്പൂണ്‍ 
  4. ഉപ്പു - പാകത്തിന് 
  5. ബേക്കിംഗ് പൌഡര്‍ - ഒരു നുള്ള് 
  6. പുഴുങ്ങലരിചോര്‍ - കാല്‍ കപ്പ്‌
  7. വെള്ളം - ഒന്നര ഗ്ലാസ്‌
  8. ഏലക്ക  - രണ്ടെണ്ണം 
  9. തേങ്ങ ചെറുതായി അരിഞ്ഞത്‌ - ഒരു ടീസ് സ്പൂണ്‍ 
  10. ചുവനൂള്ളി ചെറുതായി അരിഞ്ഞത്‌ - ഒരു ടീസ് സ്പൂണ്‍ 
  11. ചെറിയ ജീരകം - ഒരു നുള്ള് 
തയ്യാറാക്കുന്ന രീതി 
                                          അരി കഴുകി ആറു മണിക്കൂര്‍ കുതിര്‍ക്കുക. കുതിര്‍ത്ത അരിയും, ചോറും, ഏലക്ക,ജീരകം  ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് അരച്ചെടുക്കുക.  അരച്ചുവേച്ച ചെരുവയിലേക്ക് ശര്‍ക്കരവെള്ളവും , അപ്പക്കാരവും, ഉപ്പും ചേര്‍ത്ത് കുഴക്കുക.   ഒരു ഓട്ടുരുളി ചൂടാക്കി എണ്ണ ഒഴിച്ച് അരിഞ്ഞെടുത്ത തേങ്ങയും ഉള്ളിയും ചുവപ്പിക്കുക.  കലക്കിയ കൂട്ട് ഉരുളിയില്‍ ഒഴിച്ച് മറ്റൊരു മണ്‍ ചട്ടികൊണ്ട് മൂടുക. മൂടിയ ചട്ടിക്കു മുകളില്‍ ചിരട്ടയോ വിറകോ വച്ച്   കത്തിക്കുക. വെന്തു കഴിഞ്ഞാല്‍ ചട്ടി നീക്കി  അപ്പം പുറത്തെടുക്കുക. 

Kalathappam

  1. പച്ചരി - അര കിലോ
  2. തേങ്ങ - മൂന്ന് മുറി 
  3. പുഴുങ്ങലരിചോര്‍  - ഒരു കപ്പ്‌
  4. വെളിച്ചെണ്ണ -    മില്ലി 
  5. സവാള ( നീളത്തിലരിഞ്ഞത് ) - ഒരു കപ്പ്‌
  6. ഉപ്പു  - പാകത്തിന് 
തയ്യാറാക്കുന്ന രീതി 
                                    അരി കഴുകി ആറു മണിക്കൂര്‍ കുതിര്ത്തശേഷം  തേങ്ങയും പാകത്തിന് ഉപ്പും ചേര്‍ത്ത് നല്ലതുപോലെ അരക്കുക മാവിന് കൊരിയോഴിക്കാവുന്ന അയവുണ്ടാകണം.  ഒരു മണ്‍  ചട്ടി അടുപ്പതുവച്ചു ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള ഇട്ടു വഴറ്റുക. അതിലേക്കു തയ്യാറാക്കി വച്ചിരിക്കുന്ന മാവു കൊരിയോഴിക്കുക.  ചട്ടി മറ്റൊരു മണ്‍ ചട്ടികൊണ്ട് മൂടി ചട്ടിക്കു മുകളില്‍ ചിരട്ടയോ വിറകോ കത്തിച്ചുവൈക്കണം.  വെന്തു പാകമായി കഴിഞ്ഞാല്‍ മൂടിയ ചട്ടി നീക്കി അപ്പം കോരിയെടുക്കുക. 

Malli ela chatni

  1. മല്ലിയില - ഒരു ചെറിയ കേട്ട് 
  2. പച്ചമുളക് - രണ്ട് 
  3. വെളുത്തുള്ളി - രണ്ട് അല്ലി 
  4. ഉപ്പു - പാകത്തിന് 
  5. അനാര്‍ദാന പൌഡര്‍ - അര ചെറിയ സ്പൂണ്‍ 
  6. തക്കാളി - ഒരു കഷ്ണം
ഉണ്ടാക്കുന്ന രീതി 
                                  എല്ലാ ചേരുവകളും യോജിപ്പിച്ച് ചട്ണി അരച്ചെടുക്കുക. ചൂട്  വിഭവങ്ങളുടെ  കൂടെ  ഉപയോഗിക്കുക. 

Alu paratha

  1. ഗോതമ്പ് പൊടി - ഒരു കപ്പ്‌
  2. ഉരുളകിഴങ്ങ് വലുത് - മൂന്ന്
  3. പച്ചമുളക് - മൂന്ന് 
  4. ഇഞ്ചി(പൊടിയായി അരിഞ്ഞത്‌ ) - ഒരു കഷ്ണം 
  5. മല്ലിയില( അരിഞ്ഞത്‌ ) - കാല്‍ കപ്പ്‌
  6. അനാര്‍ദാന  പൌഡര്‍  - രണ്ട് ചെറിയ സ്പൂണ്‍ 
  7. ഉപ്പു - പാകത്തിന് 
  8. സണ്‍ ഫ്ലവര്‍  എണ്ണ - രണ്ട് വലിയ സ്പൂണ്‍ 
  9. ജീരകം - ഒരു നുള്ള് 
  10. നെയ്യ് - അല്‍പ്പം 
ചെയ്യുന്ന രീതി 
                              ഗോതമ്പുപൊടി പാകത്തിന് ഉപ്പും, വെള്ളവും ചേര്‍ത്ത് ചപ്പാത്തി പരുവത്തില്‍ കുഴച്ചു ചെറിയ ഉരുളകളാക്കി വയ്ക്കുക.   ഉരുളക്കിഴങ്ങ് കുക്കറില്‍ വേവിച്ചു തൊലികളഞ്ഞ ശേഷം ഉടക്കുക. ഇതില്‍ പച്ചമുളക്, ഇഞ്ചി, മല്ലിയില, അനാര്‍ദാന  പൌഡര്‍, ഉപ്പു എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ചീനി ചട്ടിയില്‍  എണ്ണ ചൂടാക്കി ജീരകം പൊട്ടിക്കുക , ഇതിലേക്ക് ഉരുളക്കിഴങ്ങ് മിശ്രിതം ചേര്‍ത്തിളക്കി  അടുപ്പില്‍ നിന്നും ഇറക്കുക. ചപ്പാത്തി കട്ടിയില്‍ പരത്തിയ ശേഷം അല്‍പ്പം എണ്ണ ചപ്പാത്തിയുടെ മുകളില്‍ പുരട്ടി ഇതിനു മുകളില്‍ രണ്ട് വലിയ സ്പൂണ്‍ ഉരുളക്കിഴങ്ങ് മിശ്രിതം വച്ച് വീണ്ടും പരത്തുക. ഇതിനു മുകളില്‍ മറ്റൊരു ചപ്പാത്തി പരത്തിയത് വച്ച് ഒട്ടിച്ചശേഷം ഒരു ഫ്രൈ പാനില്‍ നെയ്യ് തടവി ചുട്ടെടുകുക. മല്ലിയില ചട്നിക്കൊപ്പം ഉപയോഗിക്കാം. 

Gothambu Halwa

  1. നെയ്യ് - ഒരു കപ്പ്‌ 
  2. ഗോതമ്പ് പൊടി - ഒരു കപ്പ്‌
  3. പഞ്ചസാര - അര കപ്പ്‌
  4. വെള്ളം - ഒന്നര കപ്പ്‌ 
  5. ബദാം  പരിപ്പ് - രണ്ട് ചെറിയ സ്പൂണ്‍ 
ചെയ്യുന്ന രീതി 
                             ചീനിച്ചട്ടിയില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ ഗോതമ്പ് പൊടി ചേര്‍ത്ത് നല്ല ബ്രൌണ്‍ നിറമാകും വരെ വറുക്കുക.  പഞ്ചസാരയും വെള്ളവും ചേര്‍ത്ത് നല്ലതുപോലെ എലക്കികൊണ്ടിരിക്കുക.  കുറുകി പാകമായി വരുമ്പോള്‍ നെയ്യ് മായം പുരട്ടിയ പത്രത്തിലേക്ക് മാറ്റി , മുകളില്‍ ബദാം  അരിഞ്ഞത്‌ വിതറി  , തണുത്തതിനു ശേഷം ഉപയോഗിക്കുക. 

Saturday, December 25, 2010

Chilly Chicken



  1. ചിക്കന്‍ ( എല്ലില്ലത്തത് ) - അര കിലോ 
  2. എണ്ണ - പകത്തിന് 
  3. സവാള ( ചെറിയ കഷ്ണങ്ങള്‍ ) - മൂന്ന് 
  4. പച്ചമുളക്(ചെറുതായി അരിഞ്ഞത്‌ )  - ആറ് 
  5. മുട്ട - ഒന്ന് 
  6. കൊണ്ഫ്ലാവ്ര്‍  - മൂന്ന് വലിയ സ്പൂണ്‍ 
  7. മൈദാ - അഞ്ചു വലിയ സ്പൂണ്‍ 
  8. ഉപ്പു - പാകത്തിന് 
  9. ചില്ലി സോസ് - രണ്ട് വലിയ സ്പൂണ്‍ 
  10. ചില്ലി റെഡ്  ഫുഡ് കളര്‍ - ഒരു നുള്ള്
ചെയ്യുന്ന രീതി 
                              മുട്ട ,മൈദാ ,കൊണ്ഫ്ലാവ്ര്‍ ,ഫുഡ് കളര്‍  എന്നിവ യോജിപ്പിക്ക.വളരെ കുറച്ചു വെള്ളം ചേര്‍ത്ത് അധികം കട്ടിയില്ലാതെ മാവ് തയ്യാറാക്കുക. വൃത്തിയാക്കിയ ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി മാവില്‍ ഇട്ടു ഇളക്കി പത്ത് മിനിട്ട് ഫ്രിഡ്ജില്‍  വയ്ക്കുക.   ഒരു ഫ്രൈ പാനില്‍ എണ്ണ ചൂടാക്കി തയ്യാറാക്കിയ ചിക്കന്‍ വറുത്തു കോരുക. ഒരു തവയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള ഇട്ടു വഴറ്റുക. സവാള ബ്രൌണ്‍ നിറ മാകുമ്പോള്‍ പച്ചമുളക്,ചില്ലി സോസ്, ഉപ്പു എന്നിവ ചേര്‍ത്ത് അഞ്ചു മിനിട്ട് വഴറ്റുക.  നല്ലതുപോലെ വഴണ്ട് വരുമ്പോള്‍ വറുത്ത ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഗ്രേവി  കഷ്ണങ്ങളില്‍ പൊതിഞ്ഞു നന്നയി വരണ്ടു വരുമ്പോള്‍ അടുപ്പില്‍ നിന്നും  ഇറക്കി ചൂടോടെ ഉപയോഗിക്കുക. 

Chicken upperi

  1. ചിക്കന്‍ - അര കിലോ 
  2. മഞ്ഞള്‍ പൊടി - ഒരു നുള്ള് 
  3. തേങ്ങ - ഒന്ന് 
  4. വറ്റല്‍ മുളക് - നാല് 
  5. കുരുമുളകുപൊടി - അര ചെറിയ സ്പൂണ്‍ 
  6. എണ്ണ  - പാകത്തിന്
  7. കറിവേപ്പില - രണ്ട് തണ്ട്
  8. ഇഞ്ചി ( അരിഞ്ഞത്‌ ) - ഒരു ചെറിയ കഷ്ണം 
  9. ഗരം മസാല - അര ചെറിയ സ്പൂണ്‍ 
  10. ഉളുവപോടി - അര ചെറിയ സ്പൂണ്‍ 
  11. ജീരക പൊടി - ഒരു നുള്ള് 
  12. ഉപ്പു - പാകത്തിന് 
ചെയ്യുന്ന രീതി 
                             ചിക്കന്‍ വൃത്തിയാക്കി , കഷ്ണങ്ങള്‍ ആക്കിയതിനുശേഷം ഉപ്പു, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക.  വെന്ത ഇറച്ചി എല്ല്  മാറ്റി പിച്ചിക്കീറി വയ്ക്കുക. തേങ്ങ ചിരകിയതും, വറ്റല്‍ മുളകും, കുരുമുളകുപൊടിയും ചേര്‍ത്ത് ചെറുതായി ചൂടാക്കിയ ശേഷം ഒന്ന് ചതച്ചെടുക്കുക.(അരഞ്ഞു പോകരുത് ) എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം തെങ്ങക്കൂട്ടും കറിവേപ്പില, ഇഞ്ചി, ഗരം മസാല, മല്ലിപൊടി, ഉലുവപൊടി, ജീരകപോടി എന്നിവ ചേര്‍ത്ത് വഴറ്റുക.   വഴണ്ട്  വരുമ്പോള്‍ ചിക്കനും കൂടി ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കി വഴറ്റി   എടുക്കുക. 

Chettinadu mutton curry

  1. മട്ടന്‍ - അര കിലോ 
  2. ചുവനൂള്ളി - ഒരു കപ്പ്‌
  3. പിരിയന്‍ മുളക് - പത്ത് 
  4. പച്ചമുളക്  - മൂന്ന് 
  5. ഇഞ്ചി -  100  ഗ്രാം 
  6. വെളുത്തുള്ളി - 100  ഗ്രാം 
  7. മഞ്ഞള്‍ പൊടി - കാല്‍ സ്പൂണ്‍ 
  8. മല്ലിപൊടി - മൂന്ന് ചെറിയ സ്പൂണ്‍   
  9. ഗരം മസാല - രണ്ട് ചെറിയ സ്പൂണ്‍ 
  10. മല്ലിയില - രണ്ട് സ്പൂണ്‍ 
  11. കറിവേപ്പില - രണ്ട് തണ്ട് 
  12. നല്ലെണ്ണ  -  250 ഗ്രാം 
ചെയ്യുന്ന രീതി 
                              ഒരു പാനില്‍  നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍  ചുവന്നൂള്ളി   ,പിരിയന്‍ മുളക്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരിഞ്ഞത്‌ ചേര്‍ത്ത് വഴറ്റുക.  ഇതിലേക്ക് കൊത്തി അരിഞ്ഞ മട്ടനും, പാകത്തിന് ഉപ്പും ചേര്‍ത്ത് വീണ്ടും വഴറ്റുക. പതിഞ്ചു മിനിട്ടിനുശേഷം മഞ്ഞള്‍ പൊടി, മല്ലിപൊടി, ഗരം മസാല എന്നിവ ചേര്‍ത്തിളക്കി പാകത്തിന് വെള്ളവും ഒഴിച്ച് അടച്ചു വച്ച് വേവിക്കുക. വെള്ളം വട്ടിയശേഷം മല്ലിയില,കറിവേപ്പില എന്നിവ ചേര്‍ത്ത് അടുപ്പില്‍ നിന്നും ഇറക്കുക.  

Mutton varattiyathu

  1. മട്ടന്‍ - അര കിലോ      
  2. ഉപ്പു - പാകത്തിന്
  3. മഞ്ഞള്‍ പൊടി - കാല്‍ സ്പൂണ്‍ 
  4. ഇഞ്ചി ( അരിഞ്ഞത്‌ ) - ഒരു സ്പൂണ്‍ 
  5. കുരുമുളക് - രണ്ട് വലിയ sസ്പൂണ്‍ 
  6. മല്ലിപൊടി - ഒരു വലിയ സ്പൂണ്‍ 
  7. വെളിച്ചെണ്ണ - മൂന്ന് സ്പൂണ്‍   
  8. തേങ്ങ നുറുക്കിയത് - രണ്ട് വലിയ സ്പൂണ്‍ 
  9. കറിവേപ്പില - രണ്ട് തണ്ട് 
ചെയ്യുന്ന രീതി 
                             മട്ടന്‍ നല്ലതുപോലെ കഴുകി ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. ഇതില്‍ ഉപ്പു, മഞ്ഞള്‍ പൊടി,ഇഞ്ചി എന്നിവ ചേര്‍ത്ത് മണ്‍  ചട്ടിയില്‍ വേവിക്കുക. കുരുമുളകും, മല്ലിപൊടിയും വെളിച്ചെണ്ണയില്‍ വഴറ്റി നന്നായി അരചെടുത്തു ഇറച്ചിയില്‍ ചേര്‍ത്ത് നന്നായി വരട്ടുക. തേങ്ങ നുറുക്കിയതും , കറിവേപ്പിലയും വറുത്തു ചേര്‍ത്ത് നന്നായി ഇളക്കുക. ഇറച്ചി നല്ലതുപോലെ വെന്തു വരണ്ടു കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കുക. 

Madhura bonda



  1. മുട്ട - അഞ്ചു
  2. നെയ്യ് - ഒരു ചെറിയ സ്പൂണ്‍ 
  3. മൈദാ - അര കപ്പ്‌
  4. മഞ്ഞ കളര്‍ - ഒരു നുള്ള് 
  5. പഞ്ചസാര - രണ്ട് കപ്പ്‌
  6. തേങ്ങ ചിരവിയത് - രണ്ട് കപ്പ്‌
  7. ഏലക്ക പൊടി - ഒരു നുള്ള് 
  8. ഉപ്പു - പാകത്തിന് 
  9. വെളിച്ചെണ്ണ - മൂന്ന് കപ്പ്‌ 
ചെയ്യുന്ന രീതി 
                        മുട്ട പുഴുങ്ങി നെടുകെ  മുറിച്ചശേഷം ഉണ്ണി മാറ്റി വക്ക്കുക .   ഒരു പാനില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ പഞ്ചസാരയും , തേങ്ങയും ചേര്‍ത്ത് വറുത്തെടുക്കുക .   ഇതില്‍ മഞ്ഞ കളറും, ഏലക്ക പൊടിയും  ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അടുപ്പില്‍ നിന്നും ഇറക്കി മുട്ടയുടെ ഉണ്ണി പൊടിച്ചു ചേര്‍ക്കുക.   മൈദാ ഉപ്പു ചേര്‍ത്ത് നല്ല കുറുകെ  കലക്കുക.   തെങ്ങക്കൂട്ടു മുട്ടവെള്ളയുടെ ഉള്ളില്‍ നിറച്ചശേഷം മൈടക്കൂടില്‍  മുക്കി വെളിച്ചെണ്ണയില്‍ പോരിചെടുക്കുക.  

Friday, December 24, 2010

Chemeen stuffed paratha

   
  1. ചെമ്മീന്‍ - ഒരു കപ്പ്‌
  2. മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍ 
  3. മഞ്ഞള്‍ പൊടി - കാല്‍ ചെറിയ സ്പൂണ്‍ 
  4. ഉപ്പു - പാകത്തിന് 
  5. എണ്ണ - പാകത്തിന് 
  6. ജീരകം - ഒരു നുള്ള് 
  7. സവാള ( ചെറുതായി അരിഞ്ഞത്‌ ) - ഒന്ന് 
  8. പച്ചമുളക്(ചെറുതായി അരിഞ്ഞത്‌ ) - ഒന്ന് 
  9. വെളുത്തുള്ളി ( ചെറുതായി അറഞ്ഞത് ) - അഞ്ച് അല്ലി 
  10. മല്ലിപൊടി - മുക്കാല്‍ വലിയ സ്പൂണ്‍ 
  11. മുളകുപൊടി - അര ചെറിയ സ്പൂണ്‍ 
  12. മഞ്ഞള്‍ പൊടി - കാല്‍ ചെറിയ സ്പൂണ്‍ 
  13. മല്ലിയില അരിഞ്ഞത്‌ - കാല്‍ കപ്പ്‌
  14. കസുരി മെതി - ഒരു വലിയ സ്പൂണ്‍ 
  15. ഗോതമ്പുപൊടി - ഒരു കപ്പ്‌
ചെയ്യുന്ന രീതി 
                               ചെമീന്‍ കഴുകി വൃത്തിയാക്കി മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പു( രണ്ട് മുതല്‍ - നാല് വരെ ) എന്നിവ ചേര്‍ത്ത് വേവിക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ജീരകം പോട്ടിക്കിക. ഇതിലേക്ക് സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ ഇട്ടു വഴറ്റുക.  സവാള ബ്രൌണ്‍ നിറമാകുമ്പോള്‍ മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത ഇളക്കിയ  ശേഷം വേവിച്ചു വച്ചിരിക്കുന്ന ചെമീനും ചേര്‍ക്കുക. ഇതിലേക്ക് മല്ലിയിലയും, കസ്തുരി മേത്തയും ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങി വയ്ക്കുക.   ഗോതമ്പുപൊടി ചപ്പാതിക്കെന്ന  പോലെ  കുഴക്കുക . ചെറിയ ഉരുളകളാക്കി, ഓരോ ഉരുളയിലും മസാല നിറച്ച വീണ്ടും ഉരുട്ടിയശേഷം പരത്തുക.  തവയില്‍ എണ്ണ തടവി, ചപ്പാത്തി  ചുട്ടെടുക്കുക .     

Fish kabab

  1. മീന്‍ -  250 ഗ്രാം 
  2. ഉപ്പു - പാകത്തിന് 
  3. കുരുമുളകുപൊടി - കാല്‍ ചെറിയ സ്പൂണ്‍ 
  4. കടലപ്പരിപ്പ് - കാല്‍ കപ്പ്‌ 
  5. സവാള (പൊടിയായി അരിഞ്ഞത്‌) - രണ്ട് വലിയ സ്പൂണ്‍ 
  6. പച്ചമുളക്(ചെറുതായി അരിഞ്ഞത്‌ ) - ഒന്ന് 
  7. ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ - അര ചെറിയ സ്പൂണ്‍ 
  8. മുട്ട - ഒന്ന് 
  9. മല്ലിയില ( ചെറുതായി അരിഞ്ഞത്‌ ) - ഒരു സ്പൂണ്‍ 
  10. മുളകുപൊടി - അര ചെറിയ സ്പൂണ്‍ 
  11. കുരുമുളകുപൊടി - അര ചെറിയ സ്പൂണ്‍ 
  12. ഗരം മസാല - കാല്‍ ചെറിയ സ്പൂണ്‍ 
  13. നാരങ്ങ നീര് - ഒരു ചെറിയ സ്പൂണ്‍ 
  14. എണ്ണ - വറുക്കാന്‍ ആവശ്യത്തിനു 
ചെയ്യുന്ന രീതി 
                                   മീന്‍ വൃത്തിയാക്കി ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് വേവിച്ചശേഷം മുള്ളും തൊലിയും കളഞ്ഞു പൊടിക്കുക. കടലപ്പരിപ്പ് വേവിച്ചതില്‍ മീനും, സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി, മുട്ട, മല്ലിയില, മുളകുപൊടി, കുരുമുളകുപൊടി,ഗരം മസാല, ഉപ്പു, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചു , അല്പല്‍പ്പം  കയ്യിലെടുത്തു ഉരുട്ടി എണ്ണയില്‍ വറുത്തു കോരുക. ടുമാറ്റോ സോസിന്റെ കൂടെ വിളമ്പുക.  
                       

Pachakurumulaku meen fry



  1. മത്തി (ചാള) - 250    ഗ്രാം
  2. പച്ചക്കുരുമുളക്‌  - കാല്‍ കപ്പ്‌
  3. വെളുത്തുള്ളി - മൂന്ന് അല്ലി
  4. ഇഞ്ചി - ഒരു കഷ്ണം
  5. കറിവേപ്പില - രണ്ട് തണ്ട് 
  6. നാരങ്ങ നീര് - ഒരു വലിയ സ്പൂണ്‍ 
  7. പേരും ജീരകം - ഒരു കാല്‍ ചെറിയ സ്പൂണ്‍ 
  8. ഉലുവ - കാല്‍ ചെറിയ സ്പൂണ്‍ 
  9. മഞ്ഞള്‍പൊടി - കാല്‍ ചെറിയ സ്പൂണ്‍ 
  10. ഉപ്പു - പാകത്തിന്   
  11. എണ്ണ - പാകത്തിന്
ചെയ്യുന്ന രീതി 
                                മീന്‍ വൃത്തിയാക്കി വരയുക. പച്ചക്കുരുമുളക്‌,വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, നാരങ്ങ നീര്, പേരും ജീരകം, ഉലുവ, മഞ്ഞള്‍പൊടി, ഉപ്പു എന്നിവ മയത്തില്‍ അരച്ച് മീനില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.  എണ്ണ ചൂടാക്കി മസാല പുരട്ടി വച്ചിരിക്കുന്ന മീന്‍ വറുത്തെടുക്കുക. 

Chemeen fry


  1. ചെമീന്‍ - അര കിലോ 
  2. മുളകുപൊടി - രണ്ട് വലിയ സ്പൂണ്‍ 
  3. മഞ്ഞള്‍പൊടി - ഒരു ചെറിയ സ്പൂണ്‍ 
  4. കുരുമുളകുപൊടി - ഒരു ചെറിയ സ്പൂണ്‍ 
  5. അരിപൊടി - ഒരു വലിയ സ്പൂണ്‍ 
  6. ഉപ്പു - പാകത്തിന്   
  7. തൈര് - ഒരു വലിയ സ്പൂണ്‍ 
  8. സവാള ( കനം കുറച്ചു അരിഞ്ഞത്‌ ) - അഞ്ച്  
  9. കറിവേപ്പില - രണ്ട് തണ്ട് 
  10. വെളിച്ചെണ്ണ - ആവശ്യത്തിനു  
ചെയ്യുന്ന രീതി 
                               ചെമീന്‍ തോട് നീക്കി നന്നായി കഴുകി വെള്ള വാര്‍ന്നു പോകാന്‍ വയ്ക്കുക.   മുളകുപൊടി,മഞ്ഞള്‍പൊടി, കുരുമുളകുപൊടി, അരിപൊടി,  ഉപ്പു,തൈര് എന്നിവ ഒരു ചെറിയ പാത്രത്തിലെടുത്തു നന്നായി കുഴക്കുക.  ഇ മിശ്രിതം ചെമീനില്‍ പുരട്ടി ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ചീനിച്ചട്ടിയില്‍  എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാളയും കറിവേപ്പിലയും ചെമീനും ചേര്‍ത്ത് വഴറ്റുക. ചെമീനും സവാളയും നന്നായി മൊരിഞ്ഞു ബ്രൌണ്‍ നിറമാകുമ്പോള്‍ വാങ്ങി ഉപയോഗിക്കുക. 

Thalliyas

  1. റവ - ഒന്നേകാല്‍ കപ്പ്‌
  2. അരിപ്പൊടി (തരി ) - കാല്‍ കപ്പ്‌
  3. ശര്‍ക്കര - ഒരു കപ്പ്‌
  4. തേങ്ങ പൊടിയായി ചിരവിയത് - ഒരു കപ്പ്‌ 
  5. നെയ്യ് - അല്‍പ്പം 
  6. ഏലക്ക പൊടി - അര ചെറിയ സ്പൂണ്‍ 
തയ്യാറാക്കുന്ന രീതി 
                                         റവയും അരിപ്പൊടിയും യോജിപ്പിച്ച് എണ്ണയില്ലാതെ ഒരു ഉരുളിയില്‍ വറുക്കുക. ചെറുതായി ചുവന്നു വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക.   ശര്‍ക്കര ഉരുക്കി അരിച്ചതും തേങ്ങയും ചേര്‍ത്ത് ചെറുതീയില്‍ വയ്ക്കുക. കുറച്ചു  നെയ്യും ചേര്‍ക്കുക.  ഇ മിശ്രിതം നൂല്‍ പരുവമാകുമ്പോള്‍ വറുത്തു വച്ചിരിക്കുന്ന റവ-അരിപ്പൊടി ചേര്‍ത്ത് കൂടെ ഏലക്ക പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിനുശേഷം അടുപ്പില്‍ നിന്നും വാങ്ങുക. നെയ്‌ മായം പുരട്ടിയ ഒരു ട്രയിലേക്ക് മാറ്റി നിരത്തിയശേഷം ചതുര കഷ്ണങ്ങളായി മുറിച്ചെടുക്കുക. 

Aval vilayichathu

  1. ചുവന്ന അവല്‍ - അര കിലോ
  2. ശര്‍ക്കര - ഒന്നര കിലോ 
  3. വെള്ളം - രണ്ട് ലിറ്റര്‍ 
  4. തേങ്ങ ചുരണ്ടിയത് - നാല്
  5. ഏലക്ക പൊടി  - ഒരു ചെറിയ സ്പൂണ്‍ 
  6. നെയ്യ് - അര കപ്പ്‌
  7. തെങ്ങക്കൊത്ത് - രണ്ട് വലിയ സ്പൂണ്‍ 
  8. കറുത്ത എള്ള് - രണ്ട് വലിയ സ്പൂണ്‍ 
  9. പൊരി കടല - അര കപ്പ്‌ 
ചെയ്യുന്ന രീതി 
                                      ശര്‍ക്കര വെള്ള ചേര്‍ത്ത് അടുപ്പില്‍ വച്ച് ഉരുക്കി  ഒരു ചെറു  ഉരുളിയിലേക്ക്  അരിചൊഴിക്കുക .    ഇതില്‍ തേങ്ങ ചുരണ്ടിയത് ചേര്‍ത്ത് പാനി  പരുവമാകുമ്പോള്‍  അടുപ്പില്‍ നിന്ന് വാങ്ങുക .   ചൂടാറിയശേഷം, ചെറുചൂടില്‍ അവല്‍ ചേര്‍ത്തിളക്കുക. കൂടെ ഏലക്ക പൊടിയും  ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. ഒരു ചട്ടിയില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ തെങ്ങകൊത്ത്  അരിഞ്ഞത്‌ ചേര്‍ത്ത് വറുക്കുക. ബ്രൌണ്‍ നിറമാകുമ്പോള്‍ എള്ളും, പൊരി കടലയും ചേര്‍ത്ത് ചെറുതായി മൂക്കുമ്പോള്‍ ഇ കൂട്ട്  ചൂടോടെ അവല്‍ വിളയിച്ചതില്‍ ചേര്‍ത്ത് ഇളക്കുക. ഒരു പരന്ന പത്രത്തില്‍ അടച്ചു സൂക്ഷിച്ചാല്‍ ഏകദേശം ഒരു ആഴ്ച വരെ ഇരിക്കും. 

Ariyunda

  1. തരിയുള്ള അരിപൊടി - അര കപ്പ്‌
  2. തേങ്ങ പൊടിയായി ചുരണ്ടിയത് - രണ്ട് കപ്പ്‌
  3. ശര്‍ക്കര  - മുക്കാല്‍ കപ്പ്‌
ചെയ്യുന്ന രീതി 
                             അരിപ്പൊടി വറുത്തു വയ്ക്കുക.  തേങ്ങച്ചുരണ്ടിയത്തില്‍  ശര്‍ക്കര  ചേര്‍ത്ത് അടുപ്പില്‍ വച്ച് , ശര്‍ക്കര  ഉരുകി നൂല്‍ പരുവമാകും മുന്‍പ് അടുപ്പില്‍ നിന്നും ഇറക്കുക.  ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന അരിപൊടി കാല്‍ കപ്പ്‌ ചേര്‍ത്തിളക്കുക.ഇനി അല്‍പ്പാല്‍പ്പം അരിപ്പൊടി ചേര്‍ത്തിളക്കി ഉരുട്ടാന്‍ പാകതിനക്കുക  .  കുറച്ചു കുഴച്ച പോടിയെടുത്തു ഒരു വലിയ നെല്ലിക്ക വലുപ്പത്തില്‍ ഉരുട്ടുക. കൂടുതല്‍ കട്ടിക്ക് ഉരുട്ടരുത്. 

Nadan Tharavu curry

  1. താറാവിറച്ചി - ഒരു കിലോ
  2. മല്ലിപൊടി - രണ്ട് വലിയ സ്പൂണ്‍ 
  3. മുളകുപൊടി - രണ്ട് ചെറിയ സ്പൂണ്‍ 
  4. മഞ്ഞള്‍പൊടി - കാല്‍ ചെറിയ  സ്പൂണ്‍ 
  5. കുരുമുളകുപൊടി - കാല്‍ ചെറിയ സ്പൂണ്‍ 
  6. കറുവാപട്ട - ഒരു കഷ്ണം ഒരിഞ്ചു നീളത്തില്‍
  7. ഗ്രാമ്പു - ആറ് 
  8. ഏലക്ക - നാല് 
  9. വെളിച്ചെണ്ണ - കാല്‍ കപ്പ്‌
  10. സവാള - അര കപ്പ്‌( കനം കുറച്ചു നീളത്തിലരിഞ്ഞത് ) 
  11. ഇഞ്ചി - രണ്ട് ചെറിയ സ്പൂണ്‍ ( കനം കുറച്ചു നീളത്തിലരിഞ്ഞത് )
  12. ചെറിയ വെളുത്തുള്ളി - പതിനെട്ടു അല്ലി 
  13. പച്ചമുളക് - ആറെണ്ണം( അറ്റം പിളര്‍ന്നത് ) 
  14. വിന്നാഗിരി - രണ്ട് വലിയ സ്പൂണ്‍ 
  15. ഉപ്പു - പാകത്തിന് 
  16. തേങ്ങാപ്പാല്‍ - ഒരു കപ്പ്‌ (ഒന്നാം പാല്‍)
  17. തേങ്ങാപ്പാല്‍ - മൂന്ന് കപ്പ്‌ ( രണ്ടാം പാല്‍ ) 
  18. ഉരുളക്കിഴങ്ങ്( ഇടത്തരം ,നലുകശ്നങ്ങലാക്കിയത്  - നാല് എണ്ണം 
  19. വെളിച്ചെണ്ണ - ഒരു വലിയ സ്പൂണ്‍ 
  20. നെയ്യ് - ഒരു ചെറിയ സ്പൂണ്‍ 
  21. കടുക് - ഒരു ചെറിയ സ്പൂണ്‍ 
  22. ചുവനുള്ളി  (വട്ടത്തിലരിഞ്ഞത്)  - രണ്ട് വലിയ സ്പൂണ്‍ 
  23. കറിവേപ്പില  - രണ്ട് തണ്ട് 
തയ്യാറാകുന്ന രീതി 
                                           താറാവിറച്ചി കഴുകി വലിയ കഷ്ണങ്ങളാക്കി മുറിക്കുക. മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി, കറുവപ്പട്ട, ഗ്രാമ്പു, ഏലക്ക   എന്നിവ മയത്തില്‍  അരച്ചെടുക്കുക. എണ്ണ ചൂടാകുമ്പോള്‍ ഏതാക്രമം സവാള , ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ഇട്ടു വഴറ്റുക. അതിനുശേഷം മസാല അരച്ചതും ചേര്‍ത്തിളക്കുക. ഒന്ന് വഴണ്ട് വരുമ്പോള്‍ ഇതില്‍ ഇറച്ചി, വിന്നാഗിരി,ഉപ്പു,രണ്ടാം തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്തിളക്കി  ഒരു കുഴിവുള്ള തട്ടം കൊണ്ട് മൂടി വേവിക്കുക. കുഴിവുള്ള തട്ടത്തില്‍ വെള്ളം ഒഴിക്കുക(ഇറച്ചി സാവധാനം വേവുവാന്‍ വേണ്ടിയാണിത്) . ഇറച്ചി മുക്കാല്‍ വേവാകുമ്പോള്‍ ഉരുളക്കിഴങ്ങ് ചേര്‍ക്കുക. ഉരുളക്കിഴങ്ങ്  വെന്താലുടന്‍ ഒന്നാം പാല്‍ ചേര്‍ത്ത് ചൂടാകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങുക. എണ്ണയും, നെയ്യും ചൂടാക്കി കടുകിട്ട് പൊട്ടിച്ചു ചുവന്നുള്ളി,കറിവേപ്പില ഇവയിട്ടു മൂപ്പിച്ചു കറിയില്‍ ഒഴിക്കുക. 

Tuesday, December 21, 2010

Tomato fish

  1. മീന്‍ - അര കിലോ
  2. മീന്‍ മസാല - രണ്ട് വലിയ സ്പൂണ്‍ 
  3. ഉപ്പു - പാകത്തിന് 
  4. എണ്ണ - ആവശ്യത്തിനു 
  5. തക്കാളി - നാല് 
  6. സവാള - രണ്ട് 
  7. വെളുത്തുള്ളി - ആറു അല്ലി 
  8. നാരങ്ങ നീര് - ഒരു നരങ്ങയുടെത് 
  9. പഞ്ചസാര - ഒരു നുള്ള് 
  10. മല്ലിയില ചെറുതായി അരിഞ്ഞത്‌ - കാല്‍ കപ്പ്
പാകം ചെയ്യുന്ന രീതി 
                                              മീന്‍ വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കിയ ശേഷം ഒരു വലിയ സ്പൂണ്‍ മീന്‍ മസാലയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.  അര മണിക്കുരിനുശേഷം ചൂടായ എണ്ണയില്‍ അധികം  മൂത്ത് പോകാതെ വറുത്തു കോരുക. തക്കാളി, സവാള, വെളുത്തുള്ളി എന്നിവ മിക്ഷിയില്    ഇട്ടു അരച്ചെടുക്കുക. ഒരു ഫ്രൈ പാനില്‍ എണ്ണ ചൂടകി അരപ്പ് വഴറ്റിയശേഷം ബാക്കി മീന്‍ മസാലയും ചേര്‍ത്ത് വഴറ്റുക.  വറുത്തു വച്ചിരിക്കുന്ന മീന്‍ പാനിലെക്കിട്ടു  മാസലകൊണ്ട് നന്നായി പൊതിഞ്ഞു ചെറുതീയില്‍ അടച്ചു വേവിക്കുക.തീ അണച്ച ശേഷം  നാരങ്ങ നീരും ,പഞ്ചസാരയും, മല്ലിയിലയും ചേര്‍ത്തിളക്കി ചൂടോടെ ഉപയോഗിക്കുക.  

Dry fruits samosa

  1. അണ്ടിപരിപ്പ് - അര കിലോ 
  2. പഞ്ചസാരപോടിച്ചത് -  200  ഗ്രാം 
  3. ബാധം -  100 ഗ്രാം 
  4. പിസ്ത -  100 ഗ്രാം 
  5. കശുവണ്ടി - 100  ഗ്രാം 
  6. ആപ്രികോട്ടു -  100  ഗ്രാം 
തയ്യാറാക്കുന്ന രീതി 
                                       അണ്ടിപരിപ്പ് പൊടിക്കുക. മൂന്ന് മുതല്‍ അരുവരെയുള്ള ചേരുവകള്‍ ചെറുതായി അരിഞ്ഞു  യോജിപ്പിക്കുക. പഞ്ചസാര വെള്ളം ചേര്‍ത്ത് തിളപ്പിച്ച്‌ ഒരു നൂല്‍ പരുവതിലകുമ്പോള്‍ അണ്ടിപ്പരിപ്പ് പൊടിച്ചത് യോജിപ്പിച്ച് തവി കൊണ്ട് നന്നായി കുഴക്കുക.  അഞ്ചു മിനിട്ട് വച്ചശേഷം പത്രത്തില്‍ നിന്നെടുത്തു ചെറിയ ഉരുളകളാക്കുക. നെയ്യ് പുരട്ടിയ പലകയില്‍ വച്ച് ചെറിയ വട്ടത്തില്‍ പരത്തി  ഇരുവശവും നീളത്തില്‍ മുറിക്കുക. കോണ്‍ ആകൃതിയില്‍ കുമ്പിള്‍ കുത്തി ഇതിനുള്ളില്‍ തയ്യാറാക്കി വച്ചിരിക്കുന്ന ഡ്രൈ ഫ്രുട്സ്  നിറച്ചു കുമ്പിള്‍ അടക്കുക. സില്‍വര്‍ പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞു വെക്കാം  . മിനി സമോസ റെഡി  

Kappa vevichathu

  1. കപ്പ - ഒരു കിലോ 
  2. മഞ്ഞള്‍പൊടി - അര ചെറിയ സ്പൂണ്‍ 
  3. ഉപ്പു - പാകത്തിന് 
  4. വെളിച്ചെണ്ണ - മൂന്ന് വലിയ സ്പൂണ്‍ 
  5. കടുക് - അര ചെറിയ സ്പൂണ്‍ 
  6. ചുവനൂള്ളി - ഏഴു 
  7. വറ്റല്‍ മുളക്  - നാല് 
തയ്യാറാക്കുന്ന രീതി 
                                                 ചെറു കഷ്ണങ്ങളായി അരിഞ്ഞ കപ്പ, ഉപ്പു , മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക.   നന്നായി വെന്തശേഷം കപ്പ തവികൊണ്ട് ഉടക്കുക.   ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകിട് പൊട്ടുമ്പോള്‍ ചുവന്നുള്ളി അരിഞ്ഞതും, വറ്റല്‍ മുളക് കഷ്ണങ്ങലക്കിയതും ചേര്‍ക്കുക. മൂത്തുവരുമ്പോള്‍ കപ്പ വേവിച്ചത് ഇതിലേക്ക് ചേര്‍ക്കുക.  നന്നായി ഇളക്കി ചൂടോടെ ഉപയോഗിക്കുക.  സൈടിഷായി  നാരങ്ങ അച്ചാറോ / മീന്‍ കറിയോ ഉപയോഗിക്കുക.

Friday, December 17, 2010

Palada payasam

വേണ്ട സാധനങ്ങള്‍ 
  1. അട - 250  ഗ്രാം 
  2. വെള്ളം - എട്ട് കപ്പ്‌ 
  3. പാല്‍ - പത്ത് കപ്പ്‌ 
  4. നെയ്യ് - ഒന്നര ടേബിള്‍ സ്പൂണ്‍ 
  5. അണ്ടിപരിപ്പ് -  20  എണ്ണം
  6. കിസ്മസ് -   20 എണ്ണം 
  7. ഏലക്ക - എട്ട് എണ്ണം 
  8. അരി പൊടി - ഒരു ടേബിള്‍ സ്പൂണ്‍ 
ചെയ്യുന്ന രീതി 
                              ഒരു പത്രത്തില്‍  വെള്ളമൊഴിച്ച് തിളപ്പിച്ച്‌ അതില്‍ അട ഇട്ടു വേവിക്കുക. വെന്തശേഷം വെള്ളം വാര്‍ത്തു കളഞ്ഞു , തണുത്ത വെള്ളത്തില്‍ ഇട്ടു ഊറ്റി എടുക്കുക .   ഒരു ഉരുളിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് വേവിച്ചു വച്ച അട ഇട്ടു ചെറു തീയില്‍ ഇളക്കുക. ഇതില്‍ ഒന്‍പതു കപ്പ്‌ പാല്‍ ചേര്‍ത്ത്  തിളക്കുന്നതുവരെ നല്ലതുപോലെ ഇളക്കുക.ഇതില്‍ പഞ്ചസാര ചേര്‍ത്ത് വീണ്ടും ഇളക്കി കൊണ്ടിരിക്കുക  .  അരിപ്പൊടി ഒരു കപ്പ്‌ പാലില്‍ കലക്കി തിളയ്ക്കുന്ന അടയില്‍ ചേര്‍ക്കുക.   ഒരു ഫ്രൈ പാനില്‍ കുറച്ചു നെയ്യൊഴിച്ച് അണ്ടിപരിപ്പ്.കിസ്മസ് എന്നിവ മൂപ്പിച്ചു കോരി തിളയ്ക്കുന്ന അട പ്രേഥമിനില്‍ ചേര്‍ക്കുക. കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി ഏലക്ക പൊടി  വിതറുക. ചെറു ചൂടോടെ ഉപയോഗിക്കുക. 

Beef Ularthiyathu

  1. ബീഫ്‌ ചെറിയ കഷണങ്ങളാക്കി അരിഞ്ഞത്‌(ബീഫ്‌ ക്യൂബ്സ്‌)   -   900    ഗ്രാം 
  2. സവാള - നാല് എണ്ണം  ( അരിഞ്ഞത്‌ )
  3. പച്ചമുളക്( നെടുകെ കീറിയത് ) -  മൂന്ന് എണ്ണം 
  4. കറിവേപ്പില - രണ്ട് തണ്ട് 
  5. ഇഞ്ചി - പത്ത് ഗ്രാം  (നീളത്തിലരിഞ്ഞത് ) 
  6. തക്കാളി - 150  ഗ്രാം 
  7. തേങ്ങ - അര മുറി ( കഷ്ണങ്ങളായി അരിഞ്ഞത്‌ ) 
  8. മുളകുപൊടി - രണ്ട് ടേബിള്‍ സ്പൂണ്‍   
  9. മല്ലിപൊടി -  ഒരു ടേബിള്‍ സ്പൂണ്‍   
  10. മഞ്ഞള്‍പൊടി - ഒരു ടീസ് സ്പൂണ്‍ 
  11. ഗരം മസാല - ഒരു ടീസ് സ്പൂണ്‍ 
  12. എണ്ണ - പതിനഞ്ചു മില്ലി 
  13. ഉപ്പു - പാകത്തിന് 
തയ്യാറാക്കുന്ന രീതി 
                                    ബീഫ് നല്ലതുപോലെ കഴുകി ഒരു സ്പൂണ്‍ മുളകുപൊടി,അര ടീസ് സ്പൂണ്‍ മഞ്ഞള്‍പൊടി, ഉപ്പു എന്നിവ ചേര്‍ത്ത് കുഴച്ചു ഒരു കുക്കറില്‍ വച്ച് വേവിക്കുക.ബീഫ് വെന്ത ശേഷം പത്രത്തിലെ വെള്ളം വാര്‍ക്കുക  .   ഒരു പാനില്‍ എണ്ണ ഒഴിച്ച് അരിഞ്ഞ സവാള,പച്ചമുളക്,ഇഞ്ചി, വെളുത്തുള്ളി ,കറിവേപ്പില എന്നിവ ഇട്ടു ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക. ഇതില്‍ ബാക്കിയുള്ള പൊടികള്‍ ഇട്ടു വഴറ്റി തക്കാളി കൂടി ചേര്‍ത്ത് വഴറ്റുക. വെന്ത ബീഫും,അരിഞ്ഞ തേങ്ങയും ഇതില്‍ ഇട്ടു ഒരു അഞ്ചു മിനിട്ട് വേവിക്കുക. പാകത്തിന് ഉപ്പു ചേര്‍ത്ത് ഡ്രൈ പരുവത്തില്‍ അടുപ്പില്‍ നിന്നിറക്കി ചൂടോടുകൂടി  ഉപയോഗിക്കുക . 

Beef fry

  1. ബീഫ് - അര കിലോ 
  2. വലിയ ഉള്ളി - മൂന്ന് എണ്ണം   
  3. തക്കാളി - രണ്ട എണ്ണം      
  4. വെളുത്തുള്ളി - അഞ്ചു അല്ലി     
  5. ഇഞ്ചി - ഒരു ചെറിയ കഷ്ണം 
  6. തേങ്ങ - ചെറുതായി അരിഞ്ഞത്‌ - ഒരു ഇരുപത് കഷ്ണം 
  7. മുളകുപൊടി - രണ്ട് ടേബിള്‍ സ്പൂണ്‍ 
  8. മല്ലി പൊടി - മൂന്ന് ടേബിള്‍ സ്പൂണ്‍ 
  9. മഞ്ഞള്‍ പൊടി - ഒരു ടീസ് സ്പൂണ്‍  
  10. ഗരം മസാലപൊടി - ഒരു ടീസ് സ്പൂണ്‍ 
  11. കറിവേപ്പില - രണ്ട് തണ്ട് 
  12. ഉപ്പു - ആവശ്യത്തിനു 
  13. വെളിച്ചെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍ 
തയ്യാറാക്കുന്ന    രീതി 
                                                   ബീഫ് കഴുകി ചെറിയ പീസ്‌ ആയി കട്ട്‌ ചെയ്തു വയ്ക്കുക.  ഇതില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുളകുപൊടി,ഒരു ടേബിള്‍ സ്പൂണ്‍ മല്ലിപൊടി,അര ടീസ് സ്പൂണ്‍ മഞ്ഞള്‍പൊടി ,ഉപ്പു എന്നിവ ഇട്ടു ന്നായി കുഴച്ചു ഒരു കുക്കറില്‍ വേവിക്കുക.  ഉള്ളിയും തക്കാളിയും ചെറിയ കഷ്ണങ്ങളായി അരിയുക.  ചുവടു കട്ടിയുള്ള ഒരു പത്രത്തില്‍ എണ്ണ ഒഴിച്ച്  ഇഞ്ചി-വെളുത്തുള്ളി-പകുതി സവാളയും ഇട്ടു വഴറ്റുക.നല്ല ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക.  ഇതിനുശേഷം തീ കുറച്ചു ഒരു ടേബിള്‍ സ്പൂണ്‍ മല്ലിപൊടി,അര ടീസ് സ്പൂണ്‍ മഞ്ഞള്‍പൊടി എന്നിവ ഇട്ടു നല്ലതുപോലെ വഴറ്റുക.  തക്കാളി ഇട്ടു ചെറു തീയില്‍ വഴറ്റുക. വെന്തുകഴിയുമ്പോള്‍ വേവിച്ചുവച്ചിരിക്കുന്ന ഇറച്ചി (കുറച്ചു വെള്ളം മാത്രമോഴിക്കുക) ഇട്ടു ഇളക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന തേങ്ങ ഇട്ടു ഒരു അടപ്പുകൊണ്ട് അടച്ചു അഞ്ചു മിനിട്ട് വേവിക്കുക. അതിനുശേഷം ബാക്കിയുള്ള മല്ലിപൊടി,ഉള്ളി,ഗരം മസാലപൊടി എന്നിവ ഇട്ടു  ഇളക്കി ഒരു അഞ്ചു മിനിട്ട് കൂടെ വേവിക്കുക.അവസാനം കറിവേപ്പില ഇട്ടു ഉപ്പു നോക്കി അടുപ്പില്‍ നിന്നും ഇറക്കുക.

Mutton pulavu

വേണ്ട സാധനങ്ങള്‍ 
  1. മട്ടന്‍ - ഒരു കിലോ ( എല്ലുകളില്ലാത്ത കഷ്ണങ്ങള്‍ ) 
  2. ബസുമതി അരി - ഒരു കിലോ
  3. സവാള (കനം കുറച്ചു അരിഞ്ഞത്‌ )  - ഒരു കപ്പ്‌ 
  4. ഗരം മസാലപൊടി - ഒരു ടീസ് സ്പൂണ്‍ 
  5. വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക് ചതച്ചത് - ഒരു ടീസ് സ്പൂണ്‍ വീതം 
  6. തക്കാളി അരിഞ്ഞത്‌ - അര കപ്പ്‌ 
  7. വനസ്പതി - 200  ഗ്രാം 
  8. നെയ്യ് -  50  ഗ്രാം 
  9. അണ്ടിപരിപ്പ് - 100   ഗ്രാം 
  10. കിസ്മസ് -   100  ഗ്രാം 
  11. ബട്ടര്‍ -  100   ഗ്രാം 
  12. മല്ലിയില - 150   ഗ്രാം 
തയ്യാറാക്കുന്ന  രീതി  
                                          ചുവടു കട്ടിയുള്ള പത്രത്തില്‍ അല്‍പ്പം വനസ്പതിയോഴിച്ചു ചൂടാക്കിയ ശേഷം അരച്ചുവചിരിക്കുന ഇഞ്ചി,പച്ചമുളക്.വെളുത്തുള്ളി ചേര്‍ത്ത് മൂപ്പിക്കുക. ഇതിനു ബ്രൌണ്‍ നിറമാകുമ്പോള്‍ സവാളയും ഗരം മസാലപൊടിയും,കുരുമുളകും ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് മൂന്ന് കപ്പ്‌ വെള്ളമൊഴിച്ച് മട്ടനും  ഉപ്പും ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. ഒരു കലത്തില്‍ നാല് ലിറ്റര്‍  വെള്ളമൊഴിച്ച്  ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് തിളപ്പിക്കുക. ഇതില്‍ കഴുകി വച്ചിരിക്കുന്ന  ബസുമതി അരി ഇട്ടു വേവിക്കുക. വെന്ത ചെറു കോരിയെടുക്കുക. വാ വട്ടമുള്ള   ഒരു പത്രത്തില്‍ ചോറിന്റെ പകുതി ഇടുക.അതിനു മുകളില്‍ മട്ടന്‍ ബാക്കിയുള്ള ചോറ് ബാക്കിയുള്ള മട്ടന്‍ എന്നിങ്ങനെ ഇടുക. ഇതില്‍ മല്ലിയിലയും,തക്കാളിയും,വനസ്പതിയും,നെയ്യും,ബട്ടറും,അണ്ടിപരിപ്പും,കിസ്മസ്സും ഇട്ടു അടച്ചുവച്ചതിനുശേഷം അടപ്പിനുമുകളില്‍ അല്‍പ്പം ചിരട്ടക്കരി കത്തിച്ചിടുക. പതിനഞ്ചു മിനിട്ടിനുശേഷം അടപ്പുമാറ്റി നന്നയി ഇളക്കിയെടുക്കുക. ചൂടോടെ ഉപയോഗിക്കുക. 

Palak chicken

  1. ചിക്കന്‍ - ഒരു കിലോ
  2. പാലക്ക് ( പച്ച ചീര ) -  500  ഗ്രാം
  3. വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക് ചതച്ചത് - ഒരു ടേബിള്‍ സ്പൂണ്‍ 
  4. സവാള - രണ്ട് കപ്പ്‌(ചെറുതായി അരിഞ്ഞത്‌ ) 
  5. തക്കാളി അരിഞ്ഞത്‌ - അര കപ്പ്‌
  6. മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍ 
  7. മഞ്ഞള്‍പൊടി  - ഒരു ടീസ്  സ്പൂണ്‍ 
  8. ജീരകപോടി - ഒരു ടീസ് സ്പൂണ്‍ 
  9. കടൂരി മേത്തി     - ഒരു ടീസ് സ്പൂണ്‍ 
  10. അണ്ടിപരിപ്പ്  - ഒരു കപ്പ്‌ ( അരച്ചത്‌ ) 
  11. ഗരം  മസാല - ഒരു ടീസ് സ്പൂണ്‍ 
  12. കുരുമുളകുപൊടി - ഒരു ടീസ് സ്പൂണ്‍ 
  13. എണ്ണ - ആവശ്യത്തിനു 
  14. ഉപ്പു - ആവശ്യത്തിനു 
തയ്യാറാക്കുന്ന രീതി 
                                       പാലക്ക് തിളച്ച വെള്ളത്തിലിട്ടു പുഴുങ്ങി അരച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി-പച്ചമുളക്-വെളുത്തുള്ളി ചതച്ചത് ഇട്ടു മൂപ്പിചെടുക്കുക. അതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ടു നന്നായി വഴറ്റി ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ക്കുക.  തുടര്‍ന്ന് മഞ്ഞള്‍പൊടി,ജീരകപോടി,മുളകുപൊടി,ഗരം മസാലപൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.  ഇതിലേക്ക് അരച്ചുവചിരിക്കുന്ന പാലക്ക് ചേര്‍ത്ത് ചിക്കനിട്ടു നന്നായി വേവിക്കുക.ഉപ്പിട്ട് ഇളക്കുക. അതിനുശേഷം കടൂരി മേത്തിയും അണ്ടിപരിപ്പ് അരച്ചതും ചേര്‍ത്ത്  നന്നയിട്ടിളക്കി കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കുക.  

Masala grilled prawns

 വേണ്ട സാധനങ്ങള്‍ 
  1. ചെമീന്‍ - ഒരു കിലോ 
  2. മുളകുപൊടി - മൂന്ന്  ടേബിള്‍ സ്പൂണ്‍ 
  3. മഞ്ഞള്‍പൊടി - ഒന്നര ടേബിള്‍ സ്പൂണ്‍ 
  4. കുരുമുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍ 
  5. വെളിച്ചെണ്ണ - രണ്ട് കപ്പ്‌
  6. ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ - രണ്ട് ടേബിള്‍ സ്പൂണ്‍ 
  7. നാരങ്ങ നീര് - രണ്ട് ടേബിള്‍ സ്പൂണ്‍ 
  8. ഉപ്പു - ആവശ്യത്തിനു 
തയ്യാറാക്കുന്ന രീതി 
                                            ചെമീന്‍ വൃത്തിയാക്കി വയ്ക്കുക. കുറച്ചു വെളിച്ചെണ്ണയും, നാരങ്ങ നീരും, ഉപ്പും ചേര്‍ത്ത് മുളകുപൊടി  , കുരുമുളകുപൊടി  ,മഞ്ഞള്‍പൊടി ,ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ  കുഴമ്പ് പരുവത്തിലായി കുഴച്ചെടുക്കുക.  ചെമീനില്‍ ഇ കുഴമ്പ് നല്ലതുപോലെ തേച്ചു പിടിപ്പിച്ചു പത്ത് മിനിട്ട് വയ്ക്കുക. ചൂടായ തവയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെമീന്‍ അതിലിട്ട് മൂന്ന് മിനിട്ട് ഇളക്കുക. മസാല ഗ്രില്‍ഡ്‌ പ്രോന്‍സ് റെഡി 

Thursday, December 16, 2010

Aviyal

ചേരുവകള്‍ 

  1. തക്കാളി - രണ്ട് . 
  2. ഉരുളക്കിഴങ്ങ്‌ - രണ്ട് 
  3. വെണ്ടക്ക - മൂന്ന് 
  4. വഴുതനങ്ങ - ഒന്ന് 
  5. ചേമ്പ്‌ - രണ്ട് 
  6. ചേന - 200 ഗ്രാം  
  7. വെള്ളരിക്ക - ൨൫൦ ഗ്രാം 
  8. പച്ച മാങ്ങ ഒരു കഷണം
  9. നേന്ത്രക്കായ - ഒന്ന് 
  10. കാരറ്റ്‌ -രണ്ട്
  11. മുരിങ്ങക്കോല്‌ 2 എണ്ണം
  12. തേങ്ങാ ചിരകിയത്‌ 1/2 കപ്പ്‌
  13. പച്ചമുളക്‌ - ഇട്ടു  എണ്ണം
  14. ചെറിയ ഉള്ളി - ആറു  എണ്ണം.
  15. ചെറിയ ജീരകം - ഒരു ടീസ്പൂണ്‍
  16. മഞ്ഞള്‍പ്പൊടി - ഒരു  ടീസ്പൂണ്‍
  17. കറിവെപ്പില ഒരു തണ്ട്‌.
  18. വെളിച്ചെണ്ണ - 20ml.
തയ്യാറാക്കുന്ന വിധം

                           ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള  പച്ചക്കറികള്‍ നന്നായി കഴുകി ചെറുതായി മുറിച്ച്‌, ഉപ്പു ചേര്‍ത്ത്‌ വേവിച്ചെടുക്കുക.പന്ത്രണ്ടു  മുതല്‍ പതിനേഴു  വരെയുള്ള ചേരുവകള്‍ അരച്ചെടുക്കുക (നന്നായി അരയ്ക്കാന്‍ പാടില്ല ! ചെറുതായി ഒതുക്കിയെടുത്താല്‍ മതി).   വെന്ത പച്ചക്കറിയില്‍ അരപ്പും കറിവേപ്പിലയും കൂടി ചേര്‍ത്ത്‌ നല്ലതുപോലെ കുഴച്ചു വേവിക്കുക.  വെന്തു  കഴിയുമ്പോള്‍ ഇതിലേയ്ക്ക്‌ വെളിച്ചെണ്ണ ഒഴിച്ച്‌ വാങ്ങി വയ്ക്കുക.


Banana payasam

ചേരുവകള്‍ 
  1. നേന്ത്രപ്പഴം നന്നായി പഴുത്തത്‌ - 1 കി ഗ്രാം
  2. ശര്‍ക്കര - 500 ഗ്രാം
  3. പാല്‍ - 500 ml
  4. നാളികേരം - 3 എണ്ണം
  5. ഏലക്ക - 10 ഗ്രാം
  6. അരിപ്പൊടി - 150 ഗ്രാം
  7. നെയ്യ്‌ - 30 ഗ്രാം
  8. കശുവണ്ടി , മുന്തിരി - ആവശ്യത്തിന്‌
പാകം ചെയ്യുന്ന വിധം  


                തിരുമിയ  തേങ്ങ  പിഴിഞ്ഞ്‌ ഒന്ന് രണ്ട്  മൂന്ന് പാലുകള്‍ വേറെ വേറെ മാറ്റി വയ്ക്കുക    പാലും അരിച്ച അരിപ്പൊടിയും  പത്ത്‌ ഗ്രാം നെയ്യും കലക്കി അടുപ്പത്ത്‌ വച്ച്  കുറുകുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കുക.   ശര്‍ക്കര അടുപ്പത്ത്‌ വെച്ച്‌ വെള്ളമൊഴിച്ച്‌ ചൂടാക്കി അരിച്ചെടുത്ത്‌ പാനിയാക്കണം.  പിന്നീട്‌ ഒരു കലത്തില്‍ മൂന്നാം പാല്‍ അടുപ്പത്ത്‌ വെച്ച്‌ ചൂടാക്കുക.   തിളക്കുമ്പോള്‍ തൊലി കളഞ്ഞ്‌ കഴുകി വൃത്തിയാക്കിയ നേന്ത്രപ്പഴം ചെറുതായി അരിഞ്ഞ്‌ തിളക്കുന്ന മൂന്നാം പാലില്‍ ചേര്‍ക്കണം.   പഴം വെന്താല്‍ ശര്‍ക്കര പാനി ഒഴിച്ച്‌ ഇളക്കണം.ഇതിലേക്ക് കുറുക്കി  വച്ചിരിക്കുന്ന പാലും അരിപ്പൊടിയും ചേര്‍ക്കുക .  കുറുകുമ്പോള്‍ ഒന്നാം പാലും ഏലക്കായും ചേര്‍ത്തിളക്കി വെയ്ക്കുക.  ബാക്കി നെയ്യില്‍ കശുവണ്ടിയും മുന്തിരിയും വറുത്തെടുത്ത്‌ നെയ്യോടുകൂടി പായസത്തില്‍ ചേര്‍ക്കണം. തണുക്കുമ്പോള്‍ പാകമായിരിക്കും.


    

Pal payasam

ചേര്‍ക്കേണ്ടവ‍ 
                                                     
1. ഉണക്കലരി - 100 ഗ്രാം      
2. പാല്‍ - 1 ലിറ്റര്
3. ‍പഞ്ചസാര - കാല്‍ കിലോ
4. ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂണ്‍
5. കിസ്മിസ്, കശുവണ്ടിപ്പരിപ്പ് - ആവശ്യത്തിന്
6. നെയ്യ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം  


                             ഉണക്കലരി കുറച്ചുപാലില്‍ വേവിക്കുക.  വെന്തു കഴിയുമ്പോള്‍  പഞ്ചസാര ചേര്‍ത്തിളക്കുക.ബാക്കിയുള്ള പാലും ഒഴിച്ച് ഒന്നുകൂടി വേവിക്കുക. ഏലയ്ക്കാപ്പൊടി തൂവി  കിസ്മിസും കശുവണ്ടിയും നെയ്യില്‍ വറുത്തു അടുപ്പില്‍ നിന്നും ഇറക്കി ചെറു ചൂടോടെ ഉപയോഗിക്കുക . 


Manga achar

ഒരു പച്ചമാങ്ങ കുനുകുനെ അരിയുക. ഉപ്പും ഒരു സ്പൂൺ പചെണ്ണയും കൊണ്ട് തിരുമ്മി വയ്ക്കുക. ചീനച്ചട്ടിയിൽ പച്ചെന്ന  ഒഴിച്ച്   കടുകുവറുക്കുക. അതിലേയ്ക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായം‍പൊടി എന്നിവ ചേർക്കുക. ചേർക്കുമ്പോൾ കരിയാതിരിക്കാൻ ശ്രദ്ധിക്കണം. പൊടിയിടുമ്പോൾ അടുപ്പിൽ നിന്നും പാത്രം നീക്കിപ്പിടിയ്ക്കുകയാണ്‌ നല്ലത്. അതിലേയ്ക്ക് മാങ്ങ ഇടുക. കൂടെ, ഒരു ടീസ്പൂൺ വിനാഗിരി, ഉപ്പ്, അരസ്പൂൺ പഞ്ചസാര എന്നിവ ചേര്‍ത്ത് അതിന്റെ രുചി നോക്കി ചേർക്കുക. വെന്തു  കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങുക. 

Kadala curry

  1. കടല - അര കപ്പ്‌
  2. തിരുമിയ തേങ്ങ - അര കപ്പ്‌
  3. മല്ലിപൊടി - ഒരു ടീസ് സ്പൂണ്‍    
  4. മുളകുപൊടി - കാല്‍ സ്പൂണ്‍ 
  5. ഗരം മസാല - കാല്‍ സ്പൂണ്‍ 
  6. പച്ചമുളക് - രണ്ട് 
  7. സവാള - ഒന്ന് 
  8. ഇഞ്ചി - ഒരു ചെറിയ കഷ്ണം
  9. കറിവേപ്പില - രണ്ട് തണ്ട് 
  10. എണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍ 
തയ്യാറാക്കുന്ന രീതി 

                             കടല വെള്ളത്തിലിട്ടു കുറഞ്ഞത്‌   12  മണിക്കൂര്‍ കുതിര്‍ക്കുക. കുതിര്‍ത്ത കടല ഒരു കുക്കറില്‍ കുറച്ചു മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക.   തിരുമിയ തേങ്ങ ഒരു ചീനിച്ചടിയില്‍  വറുക്കുക. ബ്രൌണ്‍ നിറമാകുമ്പോള്‍  അതില്‍ മല്ലിപൊടി , മുളകുപൊടി , ഗരം മസാലയും ചേര്‍ത്ത് കുറച്ചു കൂടി വറുക്കുക. അതിനുശേഷം അരച്ചെടുക്കുക.  ഒരു പാനില്‍  സവാള വഴറ്റി അതില്‍ പച്ചമുളകും, ഇഞ്ചിയും, കറിവേപ്പില എന്നിവ  ഇട്ടു വഴറ്റുക.  ഇതില്‍ അരച്ചുവചിരിക്കുന്ന തേങ്ങ വറുത്ത് ചേര്‍ക്കുക. ഇതില്‍ വളരെ കുറച്ചു വെള്ളമൊഴിച്ച് പുഴിങ്ങി വച്ചിരുന്ന കടല ചേര്‍ക്കുക. ഉപ്പു നോക്കി നല്ലതുപോലെ ഇളക്കി അടുപ്പില്‍ നിന്നിറക്കുക. 


Wednesday, December 15, 2010

Beef biriyani

  1. ബീഫ്  - ഒരു  കിലോ     
  2. മഞ്ഞള്‍പൊടി - ഒരു ടേബിള്‍ സ്പൂണ്‍ 
  3. ഇഞ്ചി - ഒരു വലിയ കഷ്ണം 
  4. കാശ്മീരി മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍ 
  5. ഉള്ളി - എട്ടെണ്ണ(വലുത് , നീളത്തിലരിയുക  )
  6. പച്ചമുളക് - 12   എണ്ണം 
  7. വെളുത്തുള്ളി - എട്ട് അല്ലി   
  8. മല്ലിയില - അര കപ്പ്‌( ചെറുതായി അരിഞ്ഞത്‌ )
  9. പുതിനയില  - അര കപ്പ്‌ ( ചെറുതായി അരിഞ്ഞത്‌ )
  10. തക്കാളി - മൂന്ന് ( വട്ടത്തിലരിഞ്ഞത് )
  11. തേങ്ങ - നാല് ടേബിള്‍ സ്പൂണ്‍ ( ചെറുതായി അരിഞ്ഞത്‌ )  
  12. അണ്ടിപ്പരിപ്പ് - ഒരു ടേബിള്‍ സ്പൂണ്‍( ചെറുതായി അരിഞ്ഞത്‌ )  
  13. ബദാം - ഒരു ടേബിള്‍ സ്പൂണ്‍( ചെറുതായി അരിഞ്ഞത്‌ )  
  14. ഗരം മസാല - ഒരു ടേബിള്‍ സ്പൂണ്‍ 
  15. തൈര് - രണ്ട് ടേബിള്‍ സ്പൂണ്‍ 
  16. ഉപ്പു - ആവശ്യത്തിനു 
  17. റോസ്  വാട്ടര്‍ - ഒരു ടേബിള്‍ സ്പൂണ്‍ 
  18. കിസ്മസ് - ഒരു ടേബിള്‍ സ്പൂണ്‍ 
  19. അണ്ടിപ്പരിപ്പ് - ഒരു ടേബിള്‍ സ്പൂണ്‍ 
  20. നാരങ്ങ നീര് - ഒരു നരങ്ങയുടെത് 
  21. അരി - മൂന്നര കപ്പ്‌
  22. കറുവാപട്ട - രണ്ട് ചെറിയ കഷ്ണം
  23. ഏലക്ക - നാല് എണ്ണം
  24. ഗ്രാമ്പു - നാല് എണ്ണം
  25. നെയ്യ് - മൂന്ന്  ടേബിള്‍ സ്പൂണ്‍ 
  26. എണ്ണ - ആവശ്യത്തിനു 
  27. പൈനാപ്പിള്‍ - ആറ് കഷ്ണം 
പാകം ചെയ്യൂന്ന രീതി 
                                     പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി എന്നിവ ഒന്ന്  ചതച്ചെടുക്കുക . മട്ടന്‍ നല്ലതുപോലെ വൃത്തിയാക്കി സാമാന്യം വലിയ കഷ്ണങ്ങള്‍ ആക്കുക.  ഇതില്‍ മഞ്ഞള്‍ പൊടിയും , ഉപ്പും, മുളകുപൊടിയും  ഇട്ടു കുഴച്ചു  ഇരുപതു  മിനിട്ട് വയ്ക്കുക .    ഒരു പ്രഷര്‍ കുക്കറില്‍ ഈ ഇറച്ചി വേവിക്കുക. മൂന്ന് നാല് വിസില്‍ വരെ വെയിറ്റ് ചെയ്യുക.     ഒരു  പത്രത്തില്‍ ഒരു സ്പൂണ്‍ നെയ്യൊഴിച്ച് അതില്‍ കറുവ പട്ട, ഏലക്ക, കിസ്മസ് എന്നിവ ഇട്ടു മൂപ്പിച്ചു കോരുക .   ഇതില്‍ അരിയിട്ട് ചെറുതായൊന്നു ഫ്രൈ ചെയ്തതിനുശേഷം ഒരു ഗ്ലാസ്‌ അരിക്ക് ഒന്നര ഗ്ലാസ്‌ വെള്ളം ഒഴിച്ച് ആവശ്യത്തിനു ഉപ്പും ഇട്ടു വേവിക്കുക.  അരി വെന്തു കുഴഞ്ഞു പോകരുത്.  ഒരു ഫ്രൈ പാനില്‍ കുറച്ചു നെയ്യൊഴിച്ച് തിളക്കുമ്പോള്‍ അണ്ടിപ്പരിപ്പും, കിസ്മസ്സും ഫ്രൈ ചെയ്തു മാറ്റുക ഇതില്‍ കുറച്ചു എണ്ണ കൂടി  ഒഴിച്ച് ഇതില്‍ സവാള  ഇട്ടു നല്ല ബ്രൌണ്‍ നിറമാകുന്നതുവരെ ഫ്രൈ ചെയ്യ്തു മാറ്റിവൈക്കുക ( കറുത്ത് പോകരുത് ).    തിരുമ്മിയ തേങ്ങയും , അണ്ടിപ്പരിപ്പും  , ബദാം വളരെ കുറച്ചു വെള്ളമൊഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.    ഒരു ഇരുമ്പ് ചട്ടിയില്‍ എണ്ണ ഒഴിച്ച് ചതച്ചു വച്ചിരിക്കുന്ന പച്ചമുളക്,ഇഞ്ചി പേസ്റ്റ് ഇട്ടു വഴറ്റുക.   ഒന്ന് വഴണ്ട് വരുമ്പോള്‍ ഇതില്‍ തക്കാളിയിട്ട് നല്ലതുപോലെ വഴറ്റുക.  തക്കാളി വെന്തു വരുമ്പോള്‍ അതില്‍ അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും, പുതിനയിലയും ഇട്ടു നല്ലതുപോലെ ഇളക്കുക.    നല്ലതുപോലെ വെന്തു കഴിയുമ്പോള്‍ അതില്‍ തൈര് ചേര്‍ത്ത്  അഞ്ചു  മിനിട്ട് വേവിക്കുക.   ഇതിനുശേഷം  ഇതില്‍ വറുത്തു വച്ചിരിക്കുന്ന  സവാള ചേര്‍ക്കുക  ( കുറച്ചു സവാള അവസാനം  ബിരിയന്നിയുടെ  മുകളില്‍  വിതരുന്നത്തിനായി  മാറ്റി  വയ്ക്കുക ).   നല്ലതുപോലെ ഇളക്കി ഇതില്‍ ഗരം മസാല ചേര്‍ക്കുക .   വേവിച്ചുവച്ചിരിക്കുന്ന   ഇറച്ചി കുറച്ചു ഗ്രെവിയോടുകൂടി  ഇതില്‍ ചേര്‍ക്കുക.  എല്ലാംകൂടി നല്ലതുപോലെ ഇളക്കുക. ഇനി ഇതില്‍  നിന്നും  പകുതി  മസാല   മാറ്റുക.  പകുതി റൈസ് മാസലക്കുമുകളില്‍ വിതറുക.ഇതിനുമുകളില്‍ കുറച്ചു നാരങ്ങനീര്, ഒരു സ്പൂണ്‍ നെയ്യ് , റോസ്‌ വാട്ടര്‍ ,അര സ്പൂണ്‍ ഗരം മസാല എന്നിവ വിതറുക. വേണമെങ്കില്‍ കുറച്ചു പൈനാപ്പിള്‍ പീസ്കൂടി വയ്ക്കാം. ഇതിനു മുകളില്‍ ബാക്കിയുള്ള മസാല ഇട്ടു അതിനു മുകളില്‍ ബാക്കിവന്ന ചോറ് മുഴുവനും വിതറുക. വറുത്ത അണ്ടിപ്പരിപ്പ് , കിസ്മസ് , സവാള എന്നിവ വിതരിയിടുക. ഒരു സ്പൂണ്‍ നെയ്യും, നാരങ്ങ നീര് , റോസ്  വാട്ടര്‍ എന്നിവ തളിക്കുക.  ഒരുതവി ഉപയോഗിച്ച് നാലഞ്ച് കുഴികളിടുക. ഒരു അടപ്പുകൊണ്ട് ലീക്ക് വരാത്ത രീതിയില്‍ അടക്കുക. ചെറുതീയില്‍ ഒരു പതിനഞ്ച് - ഇരുപതു മിനിട്ട് വേവിക്കുക.  അടപ്പുതുരന്നു  അതുപോലെ  കോരി  പ്ലടിളിട്ടോ  മാറ്റുക. കൂടെ  സലാടും  , പപ്പടവും  , നാരങ്ങ അച്ചാറും  ഉപയോഗിക്കുക  .      




Mutton biriyani

  1. മട്ടന്‍  - ഒരു  കിലോ  
  2. മഞ്ഞള്‍പൊടി - ഒരു ടേബിള്‍ സ്പൂണ്‍ 
  3. ഇഞ്ചി - ഒരു വലിയ കഷ്ണം 
  4. കാശ്മീരി മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍ 
  5. ഉള്ളി - എട്ടെണ്ണ(വലുത് , നീളത്തിലരിയുക  )
  6. പച്ചമുളക് - 12   എണ്ണം 
  7. വെളുത്തുള്ളി - എട്ട് അല്ലി   
  8. മല്ലിയില - അര കപ്പ്‌( ചെറുതായി അരിഞ്ഞത്‌ )
  9. പുതിനയില  - അര കപ്പ്‌ ( ചെറുതായി അരിഞ്ഞത്‌ )
  10. തക്കാളി - മൂന്ന് ( വട്ടത്തിലരിഞ്ഞത് )
  11. തേങ്ങ - നാല് ടേബിള്‍ സ്പൂണ്‍ ( ചെറുതായി അരിഞ്ഞത്‌ )     
  12. അണ്ടിപ്പരിപ്പ് - ഒരു ടേബിള്‍ സ്പൂണ്‍( ചെറുതായി അരിഞ്ഞത്‌ )  
  13. ബദാം - ഒരു ടേബിള്‍ സ്പൂണ്‍( ചെറുതായി അരിഞ്ഞത്‌ )  
  14. ഗരം മസാല - ഒരു ടേബിള്‍ സ്പൂണ്‍ 
  15. തൈര് - രണ്ട് ടേബിള്‍ സ്പൂണ്‍ 
  16. ഉപ്പു - ആവശ്യത്തിനു 
  17. റോസ്  വാട്ടര്‍ - ഒരു ടേബിള്‍ സ്പൂണ്‍ 
  18. കിസ്മസ് - ഒരു ടേബിള്‍ സ്പൂണ്‍ 
  19. അണ്ടിപ്പരിപ്പ് - ഒരു ടേബിള്‍ സ്പൂണ്‍ 
  20. നാരങ്ങ നീര് - ഒരു നരങ്ങയുടെത് 
  21. അരി - മൂന്നര കപ്പ്‌
  22. കറുവാപട്ട - രണ്ട് ചെറിയ കഷ്ണം
  23. ഏലക്ക - നാല് എണ്ണം
  24. ഗ്രാമ്പു - നാല് എണ്ണം
  25. നെയ്യ് - മൂന്ന്  ടേബിള്‍ സ്പൂണ്‍ 
  26. എണ്ണ - ആവശ്യത്തിനു 
  27. പൈനാപ്പിള്‍ - ആറ് കഷ്ണം 
പാകം ചെയ്യൂന്ന രീതി 
                                     പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി എന്നിവ ഒന്ന്  ചതച്ചെടുക്കുക . മട്ടന്‍ നല്ലതുപോലെ വൃത്തിയാക്കി സാമാന്യം വലിയ കഷ്ണങ്ങള്‍ ആക്കുക.  ഇതില്‍ മഞ്ഞള്‍ പൊടിയും , ഉപ്പും, മുളകുപൊടിയും  ഇട്ടു കുഴച്ചു  ഇരുപതു  മിനിട്ട് വയ്ക്കുക .    ഒരു പ്രഷര്‍ കുക്കറില്‍ ഈ ഇറച്ചി വേവിക്കുക. മൂന്ന് നാല് വിസില്‍ വരെ വെയിറ്റ് ചെയ്യുക.     ഒരു  പത്രത്തില്‍ ഒരു സ്പൂണ്‍ നെയ്യൊഴിച്ച് അതില്‍ കറുവ പട്ട, ഏലക്ക, കിസ്മസ് എന്നിവ ഇട്ടു മൂപ്പിച്ചു കോരുക .   ഇതില്‍ അരിയിട്ട് ചെറുതായൊന്നു ഫ്രൈ ചെയ്തതിനുശേഷം ഒരു ഗ്ലാസ്‌ അരിക്ക് ഒന്നര ഗ്ലാസ്‌ വെള്ളം ഒഴിച്ച് ആവശ്യത്തിനു ഉപ്പും ഇട്ടു വേവിക്കുക.  അരി വെന്തു കുഴഞ്ഞു പോകരുത്.  ഒരു ഫ്രൈ പാനില്‍ കുറച്ചു നെയ്യൊഴിച്ച് തിളക്കുമ്പോള്‍ അണ്ടിപ്പരിപ്പും, കിസ്മസ്സും ഫ്രൈ ചെയ്തു മാറ്റുക ഇതില്‍ കുറച്ചു എണ്ണ കൂടി  ഒഴിച്ച് ഇതില്‍ സവാള  ഇട്ടു നല്ല ബ്രൌണ്‍ നിറമാകുന്നതുവരെ ഫ്രൈ ചെയ്യ്തു മാറ്റിവൈക്കുക ( കറുത്ത് പോകരുത് ).    തിരുമ്മിയ തേങ്ങയും , അണ്ടിപ്പരിപ്പും  , ബദാം വളരെ കുറച്ചു വെള്ളമൊഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.    ഒരു ഇരുമ്പ് ചട്ടിയില്‍ എണ്ണ ഒഴിച്ച് ചതച്ചു വച്ചിരിക്കുന്ന പച്ചമുളക്,ഇഞ്ചി പേസ്റ്റ് ഇട്ടു വഴറ്റുക.   ഒന്ന് വഴണ്ട് വരുമ്പോള്‍ ഇതില്‍ തക്കാളിയിട്ട് നല്ലതുപോലെ വഴറ്റുക.  തക്കാളി വെന്തു വരുമ്പോള്‍ അതില്‍ അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും, പുതിനയിലയും ഇട്ടു നല്ലതുപോലെ ഇളക്കുക.    നല്ലതുപോലെ വെന്തു കഴിയുമ്പോള്‍ അതില്‍ തൈര് ചേര്‍ത്ത്  അഞ്ചു  മിനിട്ട് വേവിക്കുക.   ഇതിനുശേഷം  ഇതില്‍ വറുത്തു വച്ചിരിക്കുന്ന  സവാള ചേര്‍ക്കുക  ( കുറച്ചു സവാള അവസാനം  ബിരിയന്നിയുടെ  മുകളില്‍  വിതരുന്നത്തിനായി  മാറ്റി  വയ്ക്കുക ).   നല്ലതുപോലെ ഇളക്കി ഇതില്‍ ഗരം മസാല ചേര്‍ക്കുക .   വേവിച്ചുവച്ചിരിക്കുന്ന   ഇറച്ചി കുറച്ചു ഗ്രെവിയോടുകൂടി  ഇതില്‍ ചേര്‍ക്കുക.  എല്ലാംകൂടി നല്ലതുപോലെ ഇളക്കുക. ഇനി ഇതില്‍  നിന്നും  പകുതി  മസാല   മാറ്റുക.  പകുതി റൈസ് മാസലക്കുമുകളില്‍ വിതറുക.ഇതിനുമുകളില്‍ കുറച്ചു നാരങ്ങനീര്, ഒരു സ്പൂണ്‍ നെയ്യ് , റോസ്‌ വാട്ടര്‍ ,അര സ്പൂണ്‍ ഗരം മസാല എന്നിവ വിതറുക. വേണമെങ്കില്‍ കുറച്ചു പൈനാപ്പിള്‍ പീസ്കൂടി വയ്ക്കാം. ഇതിനു മുകളില്‍ ബാക്കിയുള്ള മസാല ഇട്ടു അതിനു മുകളില്‍ ബാക്കിവന്ന ചോറ് മുഴുവനും വിതറുക. വറുത്ത അണ്ടിപ്പരിപ്പ് , കിസ്മസ് , സവാള എന്നിവ വിതരിയിടുക. ഒരു സ്പൂണ്‍ നെയ്യും, നാരങ്ങ നീര് , റോസ്  വാട്ടര്‍ എന്നിവ തളിക്കുക.  ഒരുതവി ഉപയോഗിച്ച് നാലഞ്ച് കുഴികളിടുക. ഒരു അടപ്പുകൊണ്ട് ലീക്ക് വരാത്ത രീതിയില്‍ അടക്കുക. ചെറുതീയില്‍ ഒരു പതിനഞ്ച് - ഇരുപതു മിനിട്ട് വേവിക്കുക.  അടപ്പുതുരന്നു  അതുപോലെ  കോരി  പ്ലടിളിട്ടോ  മാറ്റുക. കൂടെ  സലാടും  , പപ്പടവും  , നാരങ്ങ അച്ചാറും  ഉപയോഗിക്കുക  .  





Palappam


ആവശ്യമുള്ള സാധനങ്ങള്‍ 
  1. അരി പൊടി -  നാല് കപ്പ്‌
  2. തേങ്ങ പാല്‍ -  ഒരു കപ്പ്‌
  3. രണ്ടാം തേങ്ങ പാല്‍ -  ഒരു കപ്പ്‌
  4. യീസ്റ്റ് - ഒരു നുള്ള് 
  5. പഞ്ചസാര -  രണ്ട്  ടേബിള്‍ സ്പൂണ്‍ 
  6. വെള്ളം - ഒരു കപ്പ്‌ 

ഉണ്ടാക്കുന്ന രീതി 
                                കാല്‍ കപ്പ്‌ ചെറു ചൂട് വെള്ളത്തില്‍ യീസ്റ്റ് , ഒരു ടീസ് സ്പൂണ്‍ പഞ്ചസാര എന്നിവ ഇട്ടു കലക്കി ഒരു അര മണിക്കൂര്‍ നേരം വയ്ക്കുക.  
                                തരി കുറുക്കുവനായി മൂന്ന് ടീസ് സ്പൂണ്‍ അരിപ്പൊടി , ഒരു ടീസ് സ്പൂണ്‍ പഞ്ചസാര, ഒരു കപ്പ്‌ വെള്ളം എന്നിവ   അടുപ്പില്‍ വച്ച് തുടരെ ഇളക്കി കുറുക്കുക. നന്നായി വെന്തു വരുമ്പോള്‍ തീ അണച്ച് രണ്ട് മിനിട്ട് കൂടി ഇളക്കുക. എന്നിട്ട് ഇതു വെള്ളത്തില്‍ വച്ച് തണുപ്പിചെടുക്കുക. 
                               അരിപ്പൊടിയില്‍ ഉപ്പും കുറച്ചു  തേങ്ങാപ്പാലും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ ഏകദേശം പത്ത് മിനിട്ട് കുഴച്ചെടുക്കുക. ഇതില്‍ യീസ്റ്റ് , കുറുക്കി തണുപ്പിച്ച തരി എന്നിവ ചേര്‍ത്ത് നീട്ടുക  . വെള്ളം പോര എങ്കില്‍ തെങ്ങപ്പാലോ, പശുവിന്‍ പാലോ ചേര്‍ത്ത് ( അപ്പച്ചട്ടിയില്‍ കൊരിയോഴിക്കാവുന്ന പരിവമായിരിക്കണം ) ഏകദേശം ആറ് മണിക്കൂര്‍ പൊങ്ങാന്‍ വയ്ക്കുക.   ഒരു അപ്പച്ചട്ടി അടുപ്പില്‍ വച്ച് എണ്ണ മയം പുരട്ടി പൊങ്ങിയ മാവി പതയടങ്ങതെ മുകളില്‍ നിന്ന് തന്നെ കോരിയൊഴിച്ച് ചുറ്റിച്ചു  ഒരു മൂടികൊണ്ടാടച്ചു വച്ച് വെന്തു കഴിയുമ്പോള്‍ ചട്ടുകം കൊണ്ട് ഇളക്കി എടുക്കുക. 

Monday, December 13, 2010

Veg kuruma

  1. ഉരുളക്കിഴങ്ങ് - രണ്ടെണ്ണം 
  2. ഗ്രീന്‍ പീസ് - കാല്‍ കപ്പ്‌ 
  3. കാരറ്റ് - രണ്ടെണ്ണം (നീളത്തില്‍ അരിഞ്ഞത് )
  4. ബീന്‍സ് - അഞ്ചെണ്ണം (നീളത്തില്‍ അരിഞ്ഞത് ) 
  5. കോളി ഫ്ലവര്‍ - കാല്‍ കപ്പ്‌ (ഇതളുകള്‍ ആക്കിയത് )
  6. പച്ച മുളക് - അഞ്ചെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
  7. സവാള - ഒന്നു (നീളത്തില്‍ അരിഞ്ഞത് )
  8. കറിവേപ്പില - രണ്ട് തണ്ട് 
  9. കശുവണ്ടി വറുത്തത് - പത്തെണ്ണം
  10. തേങ്ങാപാല്‍ (ഒന്നാം പാല്‍ )- അര കപ്പ്‌
  11. രണ്ടാം പാല്‍ - ഒന്നര കപ്പ്‌
  12. എണ്ണ - നാലു സ്പൂണ്‍
  13. ഉപ്പ്- ആവശ്യത്തിനു
  14. ഗ്രാമ്പൂ ചതച്ചത് - നാലെണ്ണം
  15. തക്കോല - ഒന്നു
  16. കറുവാപട്ട - രണ്ടു കഷ്ണം
  17. ജാതിപത്രി - ഒരു ചെറിയ കഷ്ണം
  18. ഏലയ്ക്ക ചതച്ചത് - ഒന്നിന്റെ പകുതി  
ചെയ്യുന്ന രീതി 
ഒരു പത്രത്തില്‍ ഒരുളക്കിഴങ്ങും, ഗ്രീന്‍ പീസും,കാരറ്റ് ,ബീന്‍സ്, കോളി ഫ്ലവര്‍  എന്നിവ  അല്പം ഉപ്പ് ഇട്ടു  അഞ്ചു മിനിട്ടു ആവിയില്‍ പുഴുങ്ങിയെടുക്കുക.   എണ്ണ ചൂടാക്കി ഈ സുഗന്ധവ്യഞ്ജനങ്ങള്‍ ഒന്നു വഴറ്റുക. ഇതില്‍ സവാളയും പച്ചമുളകും ചേര്‍ത്ത് നന്നായി വാടുന്നത് വരെ വഴറ്റുക. ഇനി വേവിച്ച് വച്ചിരിക്കുന്ന പച്ചക്കറികള്‍ (ഉരുളക്കിഴങ്ങ് ഒഴികെയുള്ളവ ) ചേര്‍ത്ത് നന്നായി വഴറ്റുക. ഇതില്‍ കറിവേപ്പില ചേര്‍ക്കുക . ഇനി ഉരുളക്കിഴങ്ങ് ചേര്‍ക്കുക. ഇനി ഇളക്കരുത്. ഇനി രണ്ടാം പാല്‍ ഒഴിച്ച് മൂടി വച്ചു തിളപ്പിക്കുക. പാല്‍ നന്നായി വറ്റി തുടങ്ങുമ്പോള്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ശേഷം ഒന്നാം പാല്‍ ഒഴിക്കുക. തിള വരുന്നതിനു തൊട്ടു മുന്പ് അടുപ്പില്‍ നിന്നും വാങ്ങുക.വറുത്ത കശുവണ്ടി വിതറി ഉപയോഗിക്കാം