Wednesday, December 8, 2010

Enchi curry

വേണ്ട സാധനങ്ങള്‍ :
 1.   ഇഞ്ചി  - 250 gm

2.   മുളക് പൊടി  - 2  ടീസ്  സ്പൂണ്‍
3.   മല്ലി പൊടി -  ഒന്നര   ടീസ്  സ്പൂണ്‍
4.   മഞ്ഞള്‍  പൊടി  - ഒരു നുള്ള്
5.  വെളിച്ചെണ്ണ   - 3 ടീസ് സ്പൂണ്‍     

6.   ഉപ്പു  - ആവശ്യത്തിന്നു 
7.  പുളി വെള്ളം - ഒരു കപ്പു
8.  ഉലുവ   പൊടി - അര ടീസ് സ്പൂണ്‍ 

9.  കടുക് - അര ടീസ് സ്പൂണ്‍ 



ഉണ്ടാക്കുന്ന രീതി 


വലിയ  കഷ്ണം ഇഞ്ചിയെടുത്ത് ചെറു ചെറു  കഷ്ണങ്ങളായി കൊത്തിയരിയുക. ഒരു  ഒരുളിയില്‍  കുറച്ചു വെളിച്ചെണ്ണ  ഒഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ രണ്ടു ചെറിയ  ഒള്ളിയും, വറ്റല്‍ മുളകും ഇട്ടു പൊട്ടിച്ചു  അതില്‍ കൊത്തിയരിഞ്ഞ   ഇഞ്ചി ഇട്ടു  നല്ല ബ്രൗൺ നിറമാവും വരെ വഴറ്റുക. ചൂടാറിയശേഷം മിക്സിയിൽ വറുത്ത ഇഞ്ചിപ്പൊടിയും   കുറച്ചു വറുത്ത തേങ്ങ പ്പൊടിയും  ചേര്‍ത്ത് പൊടിച്ചെടുക്കുക. ഒരുളിയില്‍ ഇതും പുളിവെള്ളവും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉലുവപ്പൊടിയും ചേർത്ത് ചെറുതീയിൽ തിളപ്പിക്കുക - 10 മിനിട്ട് തിളപ്പിച്ചിട്ട്  ഇവിടെവച്ച്  ഇതിന്റെ എരിവു ,മധുരം, പുളി, വെള്ളം എന്നിവ കൃത്യമാക്കുക. ഇതില്‍  ആവശ്യത്തിന്നു  ഉപ്പിട്ട്  ,കുറുകിയതിന്നു   ശേഷം  വാങ്ങി വയ്ക്കുക. 

No comments:

Post a Comment