Wednesday, December 8, 2010

Nellikka achar

ആവശ്യം ഉള്ള സാധനങ്ങള്‍ 
1)   നെല്ലിക്ക മഞ്ഞളും ഉപ്പും ചേര്‍ത്ത് തിളച്ച വെള്ളത്തിലിട്ടു വറ്റി കോരിയത്‌ - രണ്ടു കിലോ
2)  ഉപ്പു ഒരു കപ്പു കലക്കിയ വെള്ളം - 12 കപ്പ്‌  
3)   മഞ്ഞള്‍ പൊടി - അര ചെറിയ ടീസ് സ്പൂണ്‍ 
4)   നല്ലെണ്ണ - അര കപ്പ്
5)   കയം - ഒരു വലിയ കഷ്ണം 
6)   കടുക് - രണ്ടു ചെറിയ ടീസ് സ്പൂണ്‍ 
7)   ഉലുവ - ഒരു ചെറിയ ടീസ് സ്പൂണ്‍ 
8)   മുളക് പൊടി - ഒരു കപ്പ്‌ 

ഉണ്ടാക്കുന്ന രീതി 
                                 വെള്ളം വെട്ടി തിളക്കുമ്പോള്‍ ഉപ്പിട്ട് കലക്കി അരിക്കുക.  ചൂടായ നല്ലെണ്ണയില്‍ കയം മൂപ്പിച്ചു കോരി പൊടിക്കുക.  ബാക്കി എണ്ണയില്‍ കടുകും ഉലുവയും ഇട്ടു പൊട്ടിയാലുടന്‍ മുളകുപൊടി ഇട്ടു കരിഞ്ഞു പോകാതെ മൂപ്പിച്ചു തിളപ്പിച്ചാറ്റിയ ഉപ്പുനീരില്‍ ഒഴിക്കണം.  ഇതില്‍ പൊടിച്ച കായവും ചേര്‍ത്തിളക്കി വാട്ടി വച്ചിരിക്കുന്ന നെല്ലിക്ക കുടഞ്ഞിട്ടു യോജിപ്പിച്ച് ഉണങ്ങിയ   ഭരണിയില്‍ കോരുക.  നെല്ലിക്കയുടെ മീതെ ഉപ്പുനീരും എണ്ണയും ഉണ്ടായിരിക്കണം .





No comments:

Post a Comment