Saturday, December 11, 2010

Chicken masala roast

1)  ചിക്കന്‍ - ഒരു കിലോ 
2)  ചുവന്നുള്ളി -ഇരുപത്
3)  തക്കാളി - ഒന്ന്
4)  ഇഞ്ചി-വെളുത്തുള്ളി അരിഞ്ഞത്‌ - ഒരു ടീസ് സ്പൂണ്‍ വീതം 
5)  പച്ചമുളക് - അഞ്ചു 
6)  കറിവേപ്പില,മല്ലിയില - ആവശ്യത്തിനു 
7)  ഗരം മസാല - അര ടീസ് സ്പൂണ്‍ 
8)  മല്ലിപൊടി - നാല് ടീസ് സ്പൂണ്‍ 
9)  മുളക് പൊടി - രണ്ട് ടീസ് സ്പൂണ്‍   
10)  പേരും ജീരകം - ഒരു ടീസ് സ്പൂണ്‍ 
11)  മഞ്ഞള്‍ പൊടി - അര ടീസ് സ്പൂണ്‍ 
12)  കുരുമുളക് പൊടി - ഒരു ടീസ് സ്പൂണ്‍ 
13)  സോയ സോസ് - രണ്ട് ടീസ് സ്പൂണ്‍ 
14)  തേങ്ങാപ്പാല്‍ - ഒരു തെങ്ങയുടെത്   
15)  അണ്ടിപ്പരിപ്പ് - രണ്ട് ടീസ് സ്പൂണ്‍ 
16)  എണ്ണ - ഒരു കപ്പ്‌ 
17)  നെയൂ - രണ്ട് ടീസ് സ്പൂണ്‍ 

പാകം ചെയ്യുന്ന രീതി 
                                                ചിക്കന്‍  കഴുകി കഷ്ണങ്ങളാക്കുക, മല്ലിപൊടി,മുളകുപൊടി,പേരും ജീരകം, കുരുമുളകുപൊടി എന്നിവ അരച്ച് ചിക്കനില്‍ പുരട്ടി പത്ത് മിനിട്ട് വയ്ക്കുക.   ഒരു പാനില്‍  നെയ്യൊഴിച്ച് ചുവന്നുള്ളി വഴറ്റുക , അതില്‍ പച്ചമുളക്,തക്കാളി ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങളും പകുതി തേങ്ങാപ്പാലും ചേര്‍ത്ത് ഇളക്കുക. ഒരു ഫ്രയിംഗ് പാനില്‍  എണ്ണയും  സോസും ഒഴിക്കുക.  വെന്ത ചിക്കന്‍ പിസ് എണ്ണയില്‍ പോരിചെടുക്കുക.പൊരിച്ച കഷ്ണങ്ങളും ബാക്കി തേങ്ങാപ്പാലും കറിയില്‍  ഇട്ടു നല്ലതുപോലെ ഇളക്കുക. മാറ്റിവൈക്കുക . അണ്ടിപ്പരിപ്പ് മൂപ്പിച്ചു,കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് കറിയുടെ മുകളില്‍ തുവുക. ചപ്പാത്തിക്കും  പറോട്ട ക്കും      നല്ലതാണു 

1 comment: