Saturday, December 11, 2010

Mutton stew

1)   മട്ടണ്‍ - അരക്കിലോ 
2)   സവാള - ഒന്ന്                        
3)    ഒരുള കിഴങ്ങ് - ഒന്ന് 
4)   കാരറ്റ് - ഒന്ന് 
5)   പച്ചമുളക് - നാല് 
6)    കറിവേപ്പില - രണ്ട് തണ്ട് 
7)    തേങ്ങാപ്പാല്‍ - രണ്ട് കപ്പ്‌
8)    ഒന്നാം തേങ്ങാപ്പാല്‍ - ഒരു കപ്പ്‌
9)    ഏലക്ക,ഗ്രാമ്പു - രണ്ടെണ്ണം
10)   വെളിച്ചെണ്ണ - ഒരു സ്പൂണ്‍ 
11)   കുരുമുളക് പൊടി - ഒരു സ്പൂണ്‍ 

ചെയ്യുന്ന രീതി 
                                 മട്ടണ്‍ നല്ലതുപോലെ കഴുകി കഷ്ണങ്ങളാക്കി സവാള, ഉരുള കിഴങ്ങ് പച്ചമുളക് എന്നിവ അരിഞ്ഞു കറിവേപ്പിലയും പാകത്തിനു  ഉപ്പും ചേര്‍ത്ത് ഒരു കുക്കറില്‍ വേവിക്കുക.  വേവിച്ചശേഷം രണ്ട് കപ്പ്‌ തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളച്ചു കുറുകി വരുമ്പോള്‍ ഒരു കപ്പ്‌ ഒന്നാം പാല്‍  ചേര്‍ത്തിളക്കുക. ഏലക്ക,ഗ്രാമ്പു ചതച്ചതും കുരുമുളകും ചേര്‍ത്തിളക്കുക.ഇതിലേക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി തിളച്ചു  കഴിയുമ്പോള്‍ അടുപ്പില്‍ നിന്ന് ഇറക്കി ചൂടോടെ ഉപയോഗിക്കുക. 

No comments:

Post a Comment