Sunday, December 12, 2010

Prawns biriyani


  1. ചെറിയ ചെമ്മീന്‍ - അര കിലോ
  2. ഇഞ്ചി+വെളുത്തുള്ളി ചതച്ചത്  - രണ്ടു സ്പൂണ്‍
  3. മുളക് പൊടി - മൂന്ന് ടീസ്  സ്പൂണ്‍
  4. മഞ്ഞള്‍ പൊടി - ഒരു ടീസ് സ്പൂണ്‍
  5. മല്ലി പൊടി - രണ്ടു ടീസ്  സ്പൂണ്‍
  6. ഗരം മസാല - ഒരു ടീസ്  സ്പൂണ്‍
  7. കുരുമുളക് പൊടി - അര ടീസ് സ്പൂണ്‍
  8. വെണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍
  9. സവാള - മൂന്നു
  10. തക്കാളി നീളത്തില്‍ അരിഞ്ഞത് - രണ്ടു
  11. മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍ 
  12. കശുവണ്ടി അരച്ചത് - രണ്ടു സ്പൂണ്‍
  13. ബസ്മതി അരി - രണ്ടു ഗ്ലാസ്‌
  14. ഗ്രാമ്പൂ - ഏഴ്
  15. കറുവാപട്ട - രണ്ടു കഷ്ണം
  16. ഉണങ്ങിയ കരുകയില - ഒന്ന്
  17. മല്ലിയില +പുതിനയില +കറിവേപ്പില അരിഞ്ഞത് - ഓരോന്നും ഈരണ്ടു സ്പൂണ്‍ വീതം
  18. കശുവണ്ടി - മൂന്നു സ്പൂണ്‍
  19. കിസ്മിസ് - മൂന്ന് സ്പൂണ്‍
  20. പപ്പടം - രണ്ടു
  21. എണ്ണ - രണ്ടു ടീ സ്പൂണ്‍
  22. വെണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍
  23. ഉപ്പ്‌- പാകത്തിന് 
  24. നെയ്യ് - മൂന്നു ടീസ്പൂണ്‍
ചെയ്യുന്ന  രീതി 
ചെമ്മീന്‍ വൃത്തിയാക്കി ഒരു പാന്നില്‍ എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വഴറ്റുക. ഇതില്‍ മുളകുപൊടി, മല്ലിപൊടി, കുരുമുളകുപൊടി, ഗരംമസാല എന്നിവ ചേര്‍ത്ത് വഴറ്റി ചെമ്മീന്‍ ഇട്ടു വേവിക്കുക. 

വെണ്ണ ചൂടാക്കി രണ്ടു സവാള അരിഞ്ഞത് വഴറ്റുക.  ഇത് നന്നായി വടുമ്പോള്‍  തക്കാളി ചേര്‍ത്ത് ഇളക്കുക.  ഇതില്‍ വേവിച്ചു വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കുക.

കശുവണ്ടി അരച്ചതും ഒരു ഗ്ലാസ്‌ വെള്ളവും ചേര്‍ത്ത് ഗ്രേവിയാക്കുക.       പാകത്തിന് ഉപ്പു ചേര്‍ത്ത് ഗ്രേവി നന്നായി കുറുകുന്നത് വരെ തിളപ്പിക്കുക.       മല്ലിയില ചേര്‍ത്ത് നന്നായി ഇളക്കി വാങ്ങി വയ്ക്കുക.

അരി അര മണിക്കൂര്‍ നേരം കുതിര്‍ത്ത് വയ്ക്കുക. കഴുകി വെള്ളം വാരാന്‍ വയ്ക്കുക. ഒരു സ്പൂണ്‍ നെയ്യ് ചൂടാക്കി ഗ്രാമ്പൂ , കറുവാപട്ട, കരുകൈല ഇവ ഒന്ന് ചൂടാക്കിയ ശേഷം അരി ഇതിലിട്ട് നന്നായി ഇളക്കുക.  ഇനി കാരറ്റ് പൊടിയായി അരിഞ്ഞത് ചേര്‍ത്തിളക്കി പാകത്തിന് ഉപ്പും ചേര്‍ത്ത് മൂന്നു ഗ്ലാസ്‌ വെള്ളം ഒഴിച്ചു പ്രഷര്‍ കുക്കറില്‍ ഒരു വിസില്‍ വരുന്നത് വരെ വേവിക്കുക. 

ഒരു സ്പൂണ്‍ എണ്ണയില്‍ പപ്പടം നീളത്തില്‍ കീറിയത് വറുത്തു കോരുക.
ബാക്കി നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്മിസും സവാളയും വറുത്തു വയ്ക്കുക.
ഇലകള്‍ എല്ലാം കൂടി അല്പം വെള്ളം തൊട്ടു വെണ്ണ പോലെ അരച്ചെടുക്കുക
മയം പുരട്ടിയ ഒരു പാത്രത്തില്‍ അല്പം സവാള വറുത്തത് വിതറിയ ശേഷം ഒരു നിര ചോറ്(ചോറിന്‍റെപകുതി) നിരത്തുക. ഇലച്ചാറ് മേലെ തൂവിയ ശേഷം ചെമ്മീന്‍ വേവിച്ചത് നിരത്തുക.  അതിനു മുകളില്‍ ബാക്കിയുള്ള ചോറ് നിരത്തുക.   ഏറ്റവും മുകളില്‍ ഇലച്ചാറ് തൂവിയശേഷം കനം കുറഞ്ഞ ഒരു തുണി നനച്ചു ഇതിനു മുകളില്‍ ഇടുക.
ഇനി പ്രി ഹീറ്റ് ചെയ്ത ഒരു അവനില്‍ വച്ചു പതിനഞ്ചു  മിനുട്ട് 250degree F-ല്‍ കുക്ക്  ചെയ്യുക.
ഇത് ഒരു പാത്രത്തിലേയ്ക്ക് കമിഴ്ത്തിയ ശേഷം വറുത്തു വച്ചിരിക്കുന്ന കശുവണ്ടി, കിസ്മിസ്, സവാള, പപ്പടം ഇവ മേലെയും ചുറ്റിലും വിതറി അലങ്കരിക്കാം. 

No comments:

Post a Comment