Monday, December 13, 2010

Mutta roast

  1. മുട്ട പുഴുങ്ങിയത് - മൂന്ന് 
  2. സവാള - മൂന്ന് , നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് 
  3. പച്ച മുളക് - രണ്ടെണ്ണം , നീളത്തില്‍ കീറിയത് 
  4. കറിവേപ്പില - രണ്ട് തണ്ട്  
  5. തക്കാളി  -ഒരു വലുത് - നീളത്തില്‍ കീറിയത് 
  6. ഇഞ്ചി പൊടിയായി അരിഞ്ഞത് - ഒന്നര സ്പൂണ്‍ 
  7. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒരു സ്പൂണ്‍ 
  8. ഗരം മസാല - ഒരു സ്പൂണ്‍
  9. മുളക് പൊടി - ഒരു സ്പൂണ്‍ 
  10. കാശ്മീരി മുളക് പൊടി - ഒരു സ്പൂണ്‍ 
  11. മഞ്ഞള്‍ പൊടി - അര സ്പൂണ്‍ 
  12. ജീരകം പൊടിച്ചത് - കാല്‍ സ്പൂണ്‍  
  13. മല്ലിപൊടി - ഒരു സ്പൂണ്‍ 
  14. എണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍ 
  15. ഉപ്പു - പാകത്തിന് 
  16. വെള്ളം - അര ഗ്ലാസ്‌ 
ചെയ്യുന്ന രീതി 

എണ്ണ ചൂടാക്കി ഇഞ്ചി, പച്ച മുളക്, വെളുത്തുള്ളി എന്നിവ  വഴറ്റി അതില്‍  സവാള ഇട്ടു  നന്നായി വഴറ്റുക. മറ്റൊരു പാനില്‍  മസാലകള്‍ (ജീരകം പൊടിച്ചത് ഒഴികെ ) നന്നായി മൂപ്പിക്കുക. സവാള നല്ല ബ്രൌണ്‍  നിറമാകുമ്പോള്‍ തക്കാളി കൂടി ചേര്‍ത്ത്  ഇളക്കിയ ശേഷം മസാല ചേര്‍ത്ത് നന്നായി ഇളക്കുക. ഇതില്‍ വെള്ളമൊഴിച്ചു പാകത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.  കുറുകി വരുമ്പോള്‍ ജീരകം പൊടിച്ചത് ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും വാങ്ങി മുട്ട നടുവേ മുറിച്ചത് ഇതിലിടുക. 

1 comment: