Saturday, December 11, 2010

Chemeen thoran

1)   ചെമ്മീന്‍(ഉപ്പു, പുളി ചേര്‍ത്ത് വേവിച്ചത്  )  -  രണ്ട് കപ്പ്‌
2)   തേങ്ങ തിരുമ്മിയത്‌ - രണ്ട് കപ്പ്‌
3)   മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍ 
4)   മഞ്ഞള്‍പൊടി - ഒന്നര ചെറിയ സ്പൂണ്‍ 
5)   ജീരകം - അര സ്പൂണ്‍ 
6)   വെളുത്തുള്ളി - അഞ്ചു അല്ലി 
7)   വെളിച്ചെണ്ണ - ആറു ചെറിയ സ്പൂണ്‍ 
8)   ഇഞ്ചി -പച്ചമുളക് ചെറുതായി അരിഞ്ഞത്‌ - രണ്ട് വലിയ സ്പൂണ്‍ 
9)   മുളകുപൊടി -അര ചെറിയ സ്പൂണ്‍ 
10)   കുരുമുളകുപൊടി - ഒന്നര ചെറിയ സ്പൂണ്‍ 
11)   കടുക് - കുറച്ച 
12)   കറിവേപ്പില - രണ്ട് തണ്ട്

ചെയ്യുന്ന രീതി 
                               തേങ്ങ തിരുമ്മിയത്‌,മുളകുപൊടി,മഞ്ഞള്‍ പൊടി , ജീരകം, വെളുത്തുള്ളി  എന്നിവ ചതച്ചു ഒരുചട്ടിയില്‍ ഇട്ടു ചെമ്മീനും   , വെളിച്ചെണ്ണയും ഒഴിച്ച് നല്ലതുപോലെ ഇളക്കി കുറച്ചു വെള്ളം തളിച് മൂടി വച്ച് വേവിക്കുക.   മറ്റൊരു ചീനിച്ചട്ടിയില്‍  എണ്ണ ചൂടാക്കി പച്ചമുളകും, ഇഞ്ചിയും മൂപ്പിക്കുക.  ഇതിലേക്ക് മസാല ചീര്തിളക്കിയ  ചെമ്മീന്‍ ഇട്ടു ഇളക്കി വേവിക്കുക.അവസാനം കുരുമുളകും,മുളകുപൊടിയും  ചേര്‍ക്കുക.  ഇതിലേക്ക് കടുകും,കറിവേപ്പിലയും വറുത്തിടുക. 

No comments:

Post a Comment