Showing posts with label Drinks. Show all posts
Showing posts with label Drinks. Show all posts

Saturday, December 11, 2010

Kakka peas masala

1)  സവാള നീളത്തിലരിഞ്ഞത് - ഒരു കപ്പ്‌
2)  പച്ചമുളക് - അഞ്ചു 
3)  കറിവേപ്പില  -  ഒരു തണ്ട് 
4)  തക്കാളി നീളത്തിലരിഞ്ഞത് - ഒന്ന് 
5)  മുട്ട - ഒന്ന് 
6)  മീറ്റ്‌ മസാല - രണ്ട് ചെറിയ സ്പൂണ്‍ 
7)  ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -  ഒരു ചെറിയ സ്പൂണ്‍ 
8)  കക്കയിറച്ചി വേവിച്ചത് - ഒരു കപ്പ്‌
9)  ഗ്രീന്‍ പീസ്‌ വേവിച്ചത് - ഒരു കപ്പ്‌
10)  ഉപ്പു - പാകത്തിന് 


ചെയ്യുന്ന രീതി 
                               ഒരു പാന്നില്‍ എണ്ണ ഒഴിച്ച് സവാള, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവ വഴറ്റിയെടുക്കുക.  ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച്  ഇളക്കുക. നല്ലതുപോലെ ഒന്നിളക്കിയതിനുശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും  ,മീറ്റ്‌ മസാലയും ഇട്ടു വഴറ്റുക.  ഇതില്‍ അല്‍പ്പം വെള്ളവും, പാകത്തിന് ഉപ്പും ചേര്‍ത്ത്  വേവിച്ച കക്കയും, ഗ്രീന്‍ പീസും ചേര്‍ക്കുക. നന്നായി ഇളക്കി ഒരു  മിക്സ്‌ പരുവത്തിലായാല്‍ ഇറക്കി ചൊറിന്റെയോ ചപ്പതിയുടെയോ കൂടെ ഉപയോഗിക്കുക.

Thursday, December 9, 2010

Nellikka wine


വേണ്ട സാധനങ്ങള്‍   
1)  നെല്ലിക്ക  - ഒരു കിലോ
2)  ശര്‍ക്കര    - മുക്കാല്‍ കിലോ 
3)  ഗ്രാമ്പു - അഞ്ചു ഗ്രാം 
4)  ഏലക്ക  - അഞ്ചു ഗ്രാം
5)  കറുവാപട്ട -  നാല് ചെറിയ കഷ്ണം 
6)  തിളപ്പിച്ചാറിയ വെള്ളം - രണ്ടര കപ്പ്‌ 
7)  ചെറിയ ജീരകം - പത്ത് ഗ്രാം  
തയ്യാറാക്കുന്ന വിധം     
                                       നെല്ലിക്കയും ശര്‍ക്കരയും  അടുക്കടുക്കായി ഒരു ഭരണിയില്‍ ഇടുക.  ഇതിനുമുകളില്‍ ജീരകം ഒഴിച്ച് ബാക്കിയുള്ള ചേരുവകളെല്ലാം ചേര്‍ക്കുക.  ഭരണി ഒട്ടും വായു കടക്കാതെ കെട്ടി വയ്ക്കുക.  നാല് ദിവസം കഴിഞ്ഞു പതിവായി എളക്കിക്കൊടുക്കുക.  നെല്ലിക്കയുടെ മുകളില്‍ വെള്ളം കണ്ടു തുടങ്ങിയാല്‍ പത്ത് ഗ്രാം ജീരകം പൊടിച്ചു തുന്നിയില്‍  കെട്ടി ഈ ഭരണിയില്‍ ഇടുക.  41  ദിവസം കഴിഞ്ഞു ഊറ്റി എടുക്കുക.  എങ്ങനെ തയ്യാറാക്കുന്ന നെല്ലിക്ക വൈന്‍ ഏറെക്കാലം കേടുകൂടാതെ ഇരിക്കും.  ഊറ്റിയെടുക്കുമ്പോള്‍  ശേഷിക്കുന്ന നെല്ലിക്ക മരുന്നായും ഉപയോഗിക്കാം. 

Munthiri wine

വേണ്ട സാധനങ്ങള്‍   
1)  ചുവന്ന മുന്തിരി - ഒരു കിലോ
2)  തിളപ്പിച്ചാറിയ വെള്ളം - ഒരു ലിറ്റര്‍ 
3)  പഞ്ചസാര - ഒരു കിലോ 
4)  യീസ്റ്റ് - കാല്‍ ടീസ് സ്പൂണ്‍
5)  അലക്ക - അഞ്ചു ഗ്രാം 
തയ്യാറാക്കുന്ന വിധം     
                                       വെള്ളം തിളപ്പിച്ചാറ്റി  വൈന്‍ ഭരണിയിലോഴിക്കുക ഇതിലേക്ക് കഴുകി വൃത്തിയാക്കിയ ചുവന്ന മുന്തിരി, പഞ്ചസാര, യീസ്റ്റ്, ഏലക്ക എന്നിവ ചേര്‍ത്ത് ഇട്ടു കേട്ടിവക്കുക . നാല്  ദിവസം കഴിഞ്ഞു ഒന്നിട വിട്ട ദിവസങ്ങളില്‍ മൂന്നാഴ്ചയോളം മരതവി കൊണ്ട് ഇളക്കി കൊടുക്കുക.  മൂന്ന്  ആഴ്ച്ചക്കുശേഷം   നല്ല നേര്‍ത്ത തുണിയില്‍ ഈ മിശ്രിതം ഞെക്കിപ്പിഴിഞ്ഞു അരിച്ചെടുത്ത്‌ തെളിയാന്‍ വയ്ക്കുക.  തെളിഞ്ഞുവരുന്നതിനനുസരിച്ചു വൃത്തിയായ കുപ്പിയില്‍ ഒഴിച്ചുവൈക്കുക. നിറം കൂടുതല്‍ വേണ മെന്ന്‍   തോന്നുന്ന പക്ഷം പഞ്ചസാര കരിച്ചു ചേര്‍ക്കുക. 

Masala chaya

വേണ്ടത് 
1)    വെള്ളം - 250  മില്ലി 
2)   ചായപ്പൊടി -  2-3 ടീസ് സ്പൂണ്‍ 
3)   ചുക്ക് -  അര ഇഞ്ച് കഷ്ണം( ചതച്ചത്)
4)    ഏലക്ക -  രണ്ടെണ്ണം 
5)   ഗ്രാമ്പു -  ഒന്ന് 
6)   കറുവപ്പട്ട -  കാല്‍ ഇഞ്ച്  
7)   ജാതിപത്രി - 1/10 
8)   കുരുമുളക് -  2-3 
ചെയ്യുന്ന രീതി 
                                        എല്ലാ ചേരുവകളും ചേര്‍ത്ത് വെള്ളം ഒരു മിനിട്ട് തിളപ്പിക്കുക. ചായക്കപ്പുകളില്‍  അരിച്ചെടുത്ത്‌  ആവശ്യത്തിനു പാലും പഞ്ചസാരയും ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കുക. 

Ginger ice Tea


വേണ്ടത്
1)  വെള്ളം -  250  മില്ലി
2)  ടീ ബാഗ്‌ -  5 എണ്ണം അല്ലെങ്കില്‍ ആവശ്യത്തിനു  തേയില
3)  ഇഞ്ചി -  ഒരു കഷ്ണം 
4)  പഞ്ചസാര -  പാകത്തിന്     
ചെയ്യുന്ന വിധും 
                               ഇഞ്ചി നല്ലതുപോലെ ചതച്ചെടുക്കുക.  നല്ലതുപോലെ ചൂടായ വെള്ളത്തില്‍ തേയില അല്ലങ്കില്‍ ടീ ബാഗും ചതച്ച ഇഞ്ചിയും ചേര്‍ത്ത് ൫ മിനിറ്റു നേരം അടച്ചുവൈക്കുക. ഇതു അരിചെടുതതിനുശേഷം    പഞ്ചസാര ചേര്‍ത്ത് തണുപ്പിക്കണം.  ഒരു ഗ്ലാസില്‍ 3-4 ഐസ് കുബ്സ്   ഇട്ടു അതിനുമുകളില്‍ ചായ ഒഴിച്ച് സെര്‍വ് ചെയ്യാം. 

Lemon mint tea

വേണ്ടത് 
1)   വെള്ളം -  250 മില്ലി 
2)  ടി ബാഗ്‌ -  4 എണ്ണം 
3)  പുതിനയില -  കാല്‍ കപ്പ്‌
4)  പഞ്ചസാര -  ആവശ്യത്തിനു 
5)  നാരങ്ങനീര് -  ആവശ്യത്തിനു 

തയ്യാറാക്കുന്ന രീതി 
                                        നല്ലതുപോലെ ചൂടായ വെള്ളത്തില്‍ പുതിനയില , തേയില എന്നിവ ചേര്‍ത്ത് 5 മിനിടൂ    അടച്ചുവേക്കണം.  ചായവെള്ളം ഒരു ഫില്ടറില്‍   അരിച്ചെടുക്കുക  .   അതിനുശേഷം  ചില്ലറില്‍ വച്ച് നല്ലതുപോലെ തണുപ്പിക്കുക.
പഞ്ചാസരചെര്‍ത്തു    സെര്‍വ് ചെയ്യുന്നതിനു തൊട്ടുമുന്പ് ഫ്രെഷായിട്ടുണ്ടാക്കിയ  നാരങ്ങനീര് ചേര്‍ത്ത് കൂടിക്കണം.