Showing posts with label Pickles. Show all posts
Showing posts with label Pickles. Show all posts
Thursday, December 16, 2010
Manga achar
ഒരു പച്ചമാങ്ങ കുനുകുനെ അരിയുക. ഉപ്പും ഒരു സ്പൂൺ പചെണ്ണയും കൊണ്ട് തിരുമ്മി വയ്ക്കുക. ചീനച്ചട്ടിയിൽ പച്ചെന്ന ഒഴിച്ച് കടുകുവറുക്കുക. അതിലേയ്ക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി, കായംപൊടി എന്നിവ ചേർക്കുക. ചേർക്കുമ്പോൾ കരിയാതിരിക്കാൻ ശ്രദ്ധിക്കണം. പൊടിയിടുമ്പോൾ അടുപ്പിൽ നിന്നും പാത്രം നീക്കിപ്പിടിയ്ക്കുകയാണ് നല്ലത്. അതിലേയ്ക്ക് മാങ്ങ ഇടുക. കൂടെ, ഒരു ടീസ്പൂൺ വിനാഗിരി, ഉപ്പ്, അരസ്പൂൺ പഞ്ചസാര എന്നിവ ചേര്‍ത്ത് അതിന്റെ രുചി നോക്കി ചേർക്കുക. വെന്തു കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങുക.
Thursday, December 9, 2010
Meen curry
വേണ്ട സാധനങ്ങള്‍
1) മീന്‍(വൃത്തിയാക്കിയത്) - അര കിലോ
2) ഫിഷ് മസാല - നാല് ടേബിള്‍ സ്പൂണ്‍
3) കുടം പുളി - നാല് എണ്ണം
4) ഇഞ്ചി - രണ്ട് ടേബിള്‍ സ്പൂണ്‍
5) വെളുത്തുള്ളി - പത്ത് അല്ലി
6) ചെറിയ ഉള്ളി - ആറ് എണ്ണം
7) വെളിച്ചെണ്ണ - മൂന്ന് ടേബിള്‍ സ്പൂണ്‍
8) കറിവേപ്പില - ഒരു തണ്ട്
9) ഉപ്പു - ആവശ്യത്തിനു
തയ്യാറാക്കുന്ന രീതി
മീന്‍ വൃത്തിയാക്കി കട്ട് ചെയ്യുക. കുടംപുളി കഴുകി കുറച്ചു വെള്ളത്തിലിട്ടു വയ്ക്കുക. ഉള്ളി, വെളുത്തുള്ളി, ഇഞ്ചി അരിയുക. ഒരു പാനില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ഇട്ടു കുറച്ചു ഫ്രൈ ചെയ്യുക.ഫിഷ് മസാല കുറച്ച വെള്ളത്തില്‍ കലക്കി ഇതില്‍ ഒഴിച്ച് കുറച്ചുകൂടി ഫ്രൈ ചെയ്യുക അതിനുശേഷം തീ അണക്കുക .ഇതില്‍ മീന്‍ ,കുടംപുളി,ഉപ്പു എന്നിവ ഇട്ടു മിക്സ് ചെയ്യുക . അതിലേക്കു മീന്‍ മുങ്ങി നിന്ന് വേവാന്‍ ആവശ്യമായ വെള്ളം ഒഴിക്കുക.തീ കൂടിയിട്ടു പെട്ടെന്ന് തിളപ്പിക്കുക . തിളക്കുമ്പോള്‍ ഉപ്പും പുളിയും നോക്കുക, അതിനുശേഷം ചെറുതീയില്‍ മീന്‍ വേവുന്നത് വരെ വേവിക്കുക.വെന്തുകഴിയുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ മുകളില്‍ ഒഴിച് ഇറക്കി വയ്ക്കുക.
Chicken curry
ആവശ്യമുള്ള സാധനങ്ങള്‍
1) ചിക്കന്‍ - ഒരു കിലോ
2) ചിക്കന്‍ കറി മസാല - നാലു ടേബിള്‍ സ്പൂണ്‍
3) ഉള്ളി - മൂന്നു എണ്ണം
4) തക്കാളി - രണ്ടെണ്ണം
5) വെളുത്തുള്ളി - അഞ്ചു അല്ലി
6) ഇഞ്ചി - ഒരു ടേബിള്‍ സ്പൂണ്‍
7) പച്ചമുളക് - 3 എണ്ണം
8) കറിവേപ്പില - ഒരു തണ്ട്
9) കാശ്മീരി മുളകുപൊടി - രണ്ടു ടേബിള്‍ സ്പൂണ്‍(എരിവിനനുസരിച്ചു)
10) എണ്ണ - മൂന്നു ടേബിള്‍ സ്പൂണ്‍
11) ഉപ്പു - ആവശ്യത്തിനു
ചെയ്യുന്ന രീതി
ചിക്കന്‍ നല്ലതുപോലെ കഴുകി ചെറിയ പീസ് ആയി കട്ട് ചെയ്യുക. സവാള, തക്കാളി, വെളുത്തുള്ളി, ഇഞ്ചി,പച്ചമുളക് എന്നിവ അരിഞ്ഞുവേക്കുക. ഒരു പാനില്‍ കുറച്ചു എണ്ണ ഒഴിച്ച് അതില്‍ സവാള ,വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക്,കറിവേപ്പില എന്നിവ ഇട്ടു വഴറ്റുക. ഇതില്‍ മസാലപൊടി ,മുളകുപൊടി എന്നിവ വളരെ കുറച്ച വെള്ളത്തില്‍ കലക്കി ഒഴിച്ച് നല്ലതുപോലെ ഫ്രൈ ചെയ്യുക. ഫ്രൈ ആയതിനുശേഷം ചിക്കന്‍ പീസ് ,തക്കാളി,ഉപ്പു എന്നിവ ഇട്ടു ഒന്ന് ഇളക്കുക.വെള്ളം ആവശ്യമുണ്ടെങ്കില്‍ ഒഴിക്കുക. ഒരു മൂടികൊണ്ട് അടച്ചുവച് 20-25 മിനിട്ട് വേവിക്കുക.നല്ലതുപോലെ വെന്തുകഴിയുമ്പോള്‍ ഗ്രേവി നല്ല കട്ടിയായി വരും. ഉപ്പു നോക്കി ചൂടോടുകൂടി ഉപയോഗിക്കുക .
Labels:
Cake,
Chicken,
Pickles,
Squid,
V- Non Vegetarian
Chicken fry
വേണ്ട സാധനങ്ങള്‍
1) ചിക്കന്‍ - ഒരു കിലോ
2) ചിക്കന്‍ ഫ്രൈ മസാല - രണ്ടു ടേബിള്‍ സ്പൂണ്‍
3) വെളുത്തുള്ളി - ആറു അല്ലി
4) ഉള്ളി - ൩൦൦ ഗ്രാം
5) കറിവേപ്പില - രണ്ടു തണ്ട്
6) എണ്ണ- രണ്ടു ടേബിള്‍ സ്പൂണ്‍ (300 ml )
7) ഉപ്പു - ആവശ്യത്തിനു
8) കാശ്മീരി മുളകുപൊടി - രണ്ടു ടേബിള്‍ സ്പൂണ്‍( എരിവിനനുസരിച്ചു )
ഉണ്ടാക്കുന്ന വിധം
ചിക്കന്‍ നല്ലതുപോലെ കഴുകി 8-10 പീസ് വരുന്ന വിധം കട്ട് ചെയ്യുക . ചിക്കന്‍റെ വെള്ളം മുഴുവനും വാര്‍ന്നു പോകണം.സവാളയും , വെളുത്തുള്ളിയും ചെറുതായി അരിഞ്ഞു അതില്‍ ചിക്കന്‍ ഫ്രൈ മസാലയും, മുളകുപൊടിയും ഉപ്പും ചേര്‍ത്ത മിശ്രിതം ചിക്കനില്‍ പുരട്ടി ഏകദേശം ഒരു മണിക്കൂര്‍ വയ്ക്കുക. ഒരു പാനില്‍ ചിക്കന്‍ കഷ്ണങ്ങളും കറിവേപ്പിലയും ഇട്ടു അതിന്‍ മീതെ ഒരു ടീസ് സ്പൂണ്‍ എണ്ണയും ഒഴിച്ച് ചെറു തീയില്‍ വേവിക്കുക.ചിക്കന് കട്ടിയുണ്ടെങ്കില്‍ വളരെ കുറച്ച വെള്ളമൊഴിച്ച് കൊടുക്കുക. ചിക്കന്‍ നല്ലതുപോലെ വെന്തു ഫ്രൈ ആയി വന്നതിനുശേഷം ഒരു ഫ്രൈ പന്നില്‍ ബാക്കിയുള്ള എണ്ണ ഒഴിച്ച് ചിക്കെന്‍ പീസ് ഫ്രൈ ചെയ്തെടുക്കുക.
Labels:
Cake,
Chicken,
Pickles,
Squid,
V- Non Vegetarian
Prawns onion
വേണ്ട സാധനങ്ങള്‍
1) ചെമ്മീന്‍ - 20
2) തേങ്ങ ചുരണ്ടിയത് - ഒരു തേങ്ങയുടെ പകുതി
3) ചുവന്നുള്ളി - മൂന്ന്
4) വറ്റല്‍ മുളക്കു - നാല്
5) ഉപ്പു - പാകത്തിന്
6) എണ്ണ - പാകത്തിന്നു
7) സവാള (പൊടിയായി അരിഞ്ഞത് ) - ഒന്ന്
8) മുളക് പൊടി - കാല്‍ ചെറിയ ടീസ് സ്പൂണ്‍
9) മഞ്ഞള്‍ പൊടി - രണ്ട് നുള്ള്
10) വെള്ളം - രണ്ട് കപ്പ്
11) അരിപ്പൊടി - രണ്ട് കപ്പ്
ചെയ്യുന്ന രീതി
ചെമ്മീന്‍ വൃത്തിയായി കഴുകിവൈക്കുക. തേങ്ങയും, ചുവന്നുള്ളിയും, വറ്റല്‍മുളകും, പാകത്തിന് ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക . ഒരു പാനില്‍ എണ്ണ ഒഴിച്ച് ചെമ്മീനും ,മുളകുപൊടി,മഞ്ഞള്‍പൊടി,ഉപ്പു എന്നിവ ചേര്‍ത്ത് വഴറ്റുക. വെള്ളം വറ്റിയശേഷം അരപ്പിന്റെ മുക്കാല്‍ ഭാഗവും മസാലയില്‍ ചേര്‍ത്ത് ഇളക്കി അടുപ്പില്‍നിന്നും ഇറക്കുക.(ചെമ്മീന്‍ വേവാന്‍ അഞ്ചു മുതല്‍ ഏഴു മിനിട്ട് മതിയാകും)
വേറൊരു പത്രത്തില്‍ വെള്ളം തിളപ്പിച്ച് അരിപ്പൊടിയും ഉപ്പും ചേര്‍ത്ത് തീ കുറയ്ക്കുക. നന്നായി ഇളക്കി വാട്ടിയെടുക്കുക. അല്‍പ്പം മാവെടുത്ത് സവാളയുടെ ആകൃതിയിലുള്ള അച്ചില്‍ വച്ച് നന്നായി അമര്‍ത്തുക. ഇതിനു മുകളില്‍ കുറച്ചു മസാല വച്ചശേഷം വീണ്ടും കുറച്ച മാവുകൊണ്ടു മൂടി അടച്ചു അമര്‍ത്തുക. ഇതിനു മുകളില്‍ മാറ്റിവച്ചിരിക്കുന്ന അരപ്പ് അല്‍പ്പം വച്ച് അമര്‍ത്തുക. എങ്ങനെ മുഴുവന്‍ മാവും ഉള്ളി ആകൃതിയില്‍ ഉണ്ടാക്കിയശേഷം അപ്പചെമ്പിന്റെ തട്ടില്‍ വച്ച് ആവിയില്‍ വേവിക്കുക.
Labels:
Cake,
Pickles,
Prawns,
Squid,
V- Non Vegetarian
Wednesday, December 8, 2010
Grilled beef
ചേരുവകള്‍
1) ബീഫ് - അര കിലോ
2) തൈരുവെള്ളം വാര്‍ത്തത് - ഒരു കപ്പ്
3) പച്ചമുളക് - എട്ട് എണ്ണം
4) കാശ്മീരി മുളകുപ്പൊടി - ഒരു ടേബിള്‍ സ്പൂണ്‍
5) നാരങ്ങ നീര് - ഒരു നരങ്ങയുടെത്
6) ഉപ്പു - ആവശ്യത്തിനു
7) ഒലിവ് എണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന രീതി
ബീഫ് ഒഴിച്ച് ബാക്കിയെല്ലാം കൂടി നന്നായി അരച്ചെടുക്കുക.
ബീഫ് കഴുകി നന്നായി വെള്ളം വാര്‍ത്തതെടുതത്തിനു ശേഷം അരച്ചുവചിരിക്കുന്ന മിശ്രിതം ചേര്‍ത്ത് ആറു മണിക്കൂര്‍ വയ്ക്കുക. അതിനുശേഷം ഒരു അവ്ന്‍ ടിഷില്‍ നിരത്തി അവനില്‍ വച്ച് ഒരു മണിക്കൂര്‍ ഗ്രില്‍ ചെയ്യുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ മറിച്ചിട്ട് കൊടുക്കണം.ചൂടോടെ ഉപയോഗിക്കുക.
Beef cutlet
ചേരുവകള്‍
1) ബീഫ് - അര കിലോ
2) സവാള - ആറ് ( അര കിലോ )
3) ഇഞ്ചി - ഒരു വലിയ കഷണം
4) പച്ചമുളക് - ആറ്
5) കറിവേപ്പില - ഒരു പിടി
6) ഊരുള്ളക്കിഴങ്ങു പുഴുങ്ങി പൊടിച്ചത് - 250 ഗ്രാം
7) എണ്ണ - ആവശ്യത്തിനു
8) ഉപ്പു - ആവശ്യത്തിനു
9) ബ്രീഡ് ക്രുംബ്സ് - ആവശ്യത്തിനു
10) മുട്ട വെള്ള - മൂന്നു
11) കുരുമുളകുപ്പൊടി - ആവശ്യത്തിനു
തയ്യാറാക്കുന്ന രീതി
നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണ ചൂടാക്കി സവാള ചെറുതായി അരിഞ്ഞു വഴറ്റുക. ഇഞ്ചി അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. നന്നായി വഴറ്റിയ ശേഷം മഞ്ഞള്‍, കുരുമുളകുപൊടി, മുളകുപ്പൊടി, എന്നിവ ചേര്‍ക്കുക. വേവിച്ച ബീഫ് മിക്സ്‌യില്‍ പൊടിച്ചത് ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക . അതിനുശേഷം നന്നായി മിക്സ് ചെയ്യുക. ശേഷം കടുലെടിന്റെ രൂപത്തില്‍ പരത്തി മുട്ടയുടെ വെള്ളയില്‍ മുക്കി ബ്രീഡ് ക്രുംബ്സില്‍ ഉരുട്ടിയെടുക്കുക. പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് തിരിച്ചും മറിച്ചുമിട്ടു വേവിച്ചെടുക്കുക.
Beef curry
ചേരുവകള്‍
1) ബീഫ് - ഒരു കിലോ
2) നാരങ്ങ നീര് - രണ്ടു ടീസ് സ്പൂണ്‍
3) ഉലുവ ഇല - കുറച്ച്
4) തൈര് - ഒരു കപ്പ്
5) ഉപ്പു - ആവശ്യത്തിനു
6) ഇഞ്ചി അരച്ചത് - രണ്ടു കപ്പ്
7) സവാള അറിഞ്ഞത് - മൂന്നു
8) വെളുത്തുള്ളി - രണ്ടു അല്ലി
9) എണ്ണ - നാലു ടീസ് സ്പൂണ്‍
10) മല്ലിപ്പൊടി - രണ്ടു ടീസ് സ്പൂണ്‍
11) ജീരകപ്പൊടി - രണ്ടു ചെറിയ ടീസ് സ്പൂണ്‍
12) കാശ്മീരി മുളകുപ്പൊടി - രണ്ടു ടീസ് സ്പൂണ്‍
13) ഏലക്ക - നാലു
14) തക്കാളി അരിഞ്ഞത് - നാലു
15) ടൊമാറ്റോപ്യുരി - രണ്ടു ടീസ് സ്പൂണ്‍
16) വെള്ളം - മുക്കാല്‍ കപ്പ്
തയ്യാറാക്കുന്ന രീതി
ബീഫ് നാരങ്ങനീര് , തൈര് , ഉലുവയില , ഉപ്പു, ഇഞ്ചി അരച്ചത് , വെളുത്തുള്ളി അരച്ചത് എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഒരു ഉരുളിയില്‍ കുറച്ച എണ്ണ ഒഴിച്ച് സവാളയും വെളുത്തുള്ളിയും ചേര്‍ത്ത് അഞ്ചു മിനിട്ട് ഫ്രൈ ചെയ്യുക. സവാള വഴന്ന ശേഷം മല്ലിപ്പൊടി, ജീരകപ്പൊടി , കാശ്മീരി മുളകുപ്പൊടി എന്നിവ ചേര്‍ത്ത് രണ്ടു മിനിട്ട് മൂപ്പിക്കുക.പാനില്‍ എണ്ണ ചൂടാക്കി ഏലക്ക മൂപ്പിച്ചു ചേര്‍ക്കുക . ഇതിലേക്ക് ബീഫ് കഷ്ണങ്ങള്‍ ചേര്‍ത്ത് അഞ്ചു മിനിട്ട് ഇളക്കുക. തക്കാളി , ടൊമാറ്റോ പ്യുരി , വെള്ളം എന്നിവ ചേര്‍ത്ത് അടച്ചു മുക്കാല്‍ മണിക്കൂര്‍ വേവിക്കുക. ഇതിനുശേഷം ബീഫ്കറി ചൂടോടെ ഉപയോഗിക്കാം.
1) ബീഫ് - ഒരു കിലോ
2) നാരങ്ങ നീര് - രണ്ടു ടീസ് സ്പൂണ്‍
3) ഉലുവ ഇല - കുറച്ച്
4) തൈര് - ഒരു കപ്പ്
5) ഉപ്പു - ആവശ്യത്തിനു
6) ഇഞ്ചി അരച്ചത് - രണ്ടു കപ്പ്
7) സവാള അറിഞ്ഞത് - മൂന്നു
8) വെളുത്തുള്ളി - രണ്ടു അല്ലി
9) എണ്ണ - നാലു ടീസ് സ്പൂണ്‍
10) മല്ലിപ്പൊടി - രണ്ടു ടീസ് സ്പൂണ്‍
11) ജീരകപ്പൊടി - രണ്ടു ചെറിയ ടീസ് സ്പൂണ്‍
12) കാശ്മീരി മുളകുപ്പൊടി - രണ്ടു ടീസ് സ്പൂണ്‍
13) ഏലക്ക - നാലു
14) തക്കാളി അരിഞ്ഞത് - നാലു
15) ടൊമാറ്റോപ്യുരി - രണ്ടു ടീസ് സ്പൂണ്‍
16) വെള്ളം - മുക്കാല്‍ കപ്പ്
തയ്യാറാക്കുന്ന രീതി
ബീഫ് നാരങ്ങനീര് , തൈര് , ഉലുവയില , ഉപ്പു, ഇഞ്ചി അരച്ചത് , വെളുത്തുള്ളി അരച്ചത് എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഒരു ഉരുളിയില്‍ കുറച്ച എണ്ണ ഒഴിച്ച് സവാളയും വെളുത്തുള്ളിയും ചേര്‍ത്ത് അഞ്ചു മിനിട്ട് ഫ്രൈ ചെയ്യുക. സവാള വഴന്ന ശേഷം മല്ലിപ്പൊടി, ജീരകപ്പൊടി , കാശ്മീരി മുളകുപ്പൊടി എന്നിവ ചേര്‍ത്ത് രണ്ടു മിനിട്ട് മൂപ്പിക്കുക.പാനില്‍ എണ്ണ ചൂടാക്കി ഏലക്ക മൂപ്പിച്ചു ചേര്‍ക്കുക . ഇതിലേക്ക് ബീഫ് കഷ്ണങ്ങള്‍ ചേര്‍ത്ത് അഞ്ചു മിനിട്ട് ഇളക്കുക. തക്കാളി , ടൊമാറ്റോ പ്യുരി , വെള്ളം എന്നിവ ചേര്‍ത്ത് അടച്ചു മുക്കാല്‍ മണിക്കൂര്‍ വേവിക്കുക. ഇതിനുശേഷം ബീഫ്കറി ചൂടോടെ ഉപയോഗിക്കാം.
Nellikka achar
ആവശ്യം ഉള്ള സാധനങ്ങള്‍
1) നെല്ലിക്ക മഞ്ഞളും ഉപ്പും ചേര്‍ത്ത് തിളച്ച വെള്ളത്തിലിട്ടു വറ്റി കോരിയത് - രണ്ടു കിലോ
2) ഉപ്പു ഒരു കപ്പു കലക്കിയ വെള്ളം - 12 കപ്പ്
3) മഞ്ഞള്‍ പൊടി - അര ചെറിയ ടീസ് സ്പൂണ്‍
4) നല്ലെണ്ണ - അര കപ്പ്
5) കയം - ഒരു വലിയ കഷ്ണം
6) കടുക് - രണ്ടു ചെറിയ ടീസ് സ്പൂണ്‍
7) ഉലുവ - ഒരു ചെറിയ ടീസ് സ്പൂണ്‍
8) മുളക് പൊടി - ഒരു കപ്പ്
ഉണ്ടാക്കുന്ന രീതി
വെള്ളം വെട്ടി തിളക്കുമ്പോള്‍ ഉപ്പിട്ട് കലക്കി അരിക്കുക. ചൂടായ നല്ലെണ്ണയില്‍ കയം മൂപ്പിച്ചു കോരി പൊടിക്കുക. ബാക്കി എണ്ണയില്‍ കടുകും ഉലുവയും ഇട്ടു പൊട്ടിയാലുടന്‍ മുളകുപൊടി ഇട്ടു കരിഞ്ഞു പോകാതെ മൂപ്പിച്ചു തിളപ്പിച്ചാറ്റിയ ഉപ്പുനീരില്‍ ഒഴിക്കണം. ഇതില്‍ പൊടിച്ച കായവും ചേര്‍ത്തിളക്കി വാട്ടി വച്ചിരിക്കുന്ന നെല്ലിക്ക കുടഞ്ഞിട്ടു യോജിപ്പിച്ച് ഉണങ്ങിയ ഭരണിയില്‍ കോരുക. നെല്ലിക്കയുടെ മീതെ ഉപ്പുനീരും എണ്ണയും ഉണ്ടായിരിക്കണം .
Subscribe to:
Posts (Atom)