Showing posts with label Bread. Show all posts
Showing posts with label Bread. Show all posts

Thursday, January 27, 2011

Ediyappam


വേണ്ട സാധനങ്ങള്‍ 
  1. നന്നായി വറുത്തു തരി ഒട്ടും ഇല്ലാത്ത അരിപൊടി - ഒരു കപ്പ്‌
  2. തിളച്ച വെള്ളം - പാകത്തിന് 
  3. തേങ്ങ തിരുവോയത് - പാകത്തിന് 
  4. ഉപ്പു - പാകത്തിന് 
ഉണ്ടാക്കുന്ന രീതി 
                  വെള്ളം ഉപ്പുചേര്‍ത്ത് വെട്ടി തിളക്കുമ്പോള്‍ അരിപ്പോടിചെര്‍ത്ത് ഇളക്കി കട്ട  കെട്ടാതെ കുഴച്ചെടുക്കുക. ഇതു നന്നായി കൈകൊണ്ടു തേച്ചശേഷം ഇടിയപ്പ  അച്ചില്‍ ( ചെറിയ ദ്വാരമുള്ള അച്ച് ഉപയോഗിക്കുക) നിറക്കുക. തട്ടില്‍ അല്‍പ്പം എണ്ണമയം പുരട്ടി തേങ്ങ വിതറി ഇതിനുമുകളിലേക്ക് അച്ച് കയ്യില്‍ വച്ച് അമര്‍ത്തി.(അച്ച് അമര്‍ത്തുമ്പോള്‍ വീശിയെടുക്കാന്‍  നോക്കുക). ഇതിനുമുകളില്‍ അല്‍പ്പം തേങ്ങ വിതറി ആവിയില്‍ വേവിച്ചെടുക്കുക. 

Monday, December 27, 2010

Chakkappazham ada

  1. പച്ചരി - രണ്ട് കപ്പ്‌
  2. വരിക്ക ചക്ക - പതിനഞ്ചു ചുള 
  3. ശര്‍ക്കര - അര കിലോ 
  4. തേങ്ങ - ഒരു മുറി 
  5. തെങ്ങക്കൊത്ത്  - ഒരു കപ്പ്‌
  6. ഉപ്പു - പാകത്തിന് 
  7. ഏലക്ക - അഞ്ചെണ്ണം   
തയ്യാറാക്കുന്ന രീതി 
                                       അരി കഴുകി നല്ലതുപോലെ കുതിര്‍ക്കുക. കുതിര്‍ത്ത അരി , തേങ്ങ, ശര്‍ക്കര, പാകത്തിന് ഉപ്പു , ചക്ക എന്നിവ ചേര്‍ത്ത് നല്ല മയത്തില്‍ അരച്ച്   എടുക്കുക . വാഴയിലയില്‍ ഒരു തവി മാവ് ഒഴിച്ച് അതില്‍ തെങ്ങക്കൊത്ത്  ,ഏലക്ക പൊടി എന്നിവചേര്‍ത്ത് ആവിയില്‍ പുഴുങ്ങിയെടുക്കുക. 

Mutta Soorka

  1. ബിരിയാണി  അരി - രണ്ട് ഗ്ലാസ്‌
  2. മുട്ട - നാല് 
  3. ഉപ്പു - പാകത്തിന് 
  4. അപ്പക്കാരം - അര ടീസ് സ്പൂണ്‍ 
  5. എണ്ണ - രണ്ടര കപ്പ്‌
തയ്യാറാക്കുന്ന രീതി 
                                   അരി കഴുകി നാല് മണിക്കൂര്‍ തണുത്ത വെള്ളത്തില്‍ കുതിര്‍ക്കുക .   കുതിര്‍ത്ത അരിയും, മുട്ടയും, ഉപ്പും പാകത്തിന് വെള്ളവും ചേര്‍ത്ത് അരക്കുക.  മാവിന് കൊരിയോഴിക്കുവനുള്ള അയവ് ഉണ്ടാകണം.  ഇതിലേക്ക് അപ്പക്കാരം ചേര്‍ക്കുക.  ഒരു കുഴിയുള്ള ചീനി ചട്ടിയില്‍ എണ്ണ ചൂടാക്കി ചീനി ചട്ടിയുടെ നടു ഭാഗത്തായി തയ്യാറാക്കി വച്ചിരിക്കുന്ന മാവു അര കപ്പ്‌ കൊരിയോഴിക്കുക.  തിരിച്ചും മറിച്ചുമിട്ടു വറുത്തു കോരുക.  ഇതിന്റെ കൂടെ ഇറച്ചി പൊരിച്ചത് ചേര്‍ത്ത് ഉപയോഗിക്കുക. 

Manjalila ada

  1. മഞ്ഞള്‍ ഇല -    13 എണ്ണം 
  2. പുഴുങ്ങലരി - അര കിലോ 
  3. തേങ്ങ (ചിരകിയത് ) - ഒന്ന് 
  4. ശര്‍ക്കര - കാല്‍ കിലോ
  5. എലക്കപോടി - മൂന്ന് നുള്ള് 
  6. ഉപ്പു - പാകത്തിന് 
തയ്യാറാക്കുന്ന രീതി 
                                        അരി കഴുകി മൂന്ന് മണിക്കൂര്‍ കുതിര്‍ക്കുക.  കുതിര്‍ത്ത അരി ഉപ്പും ചേര്‍ത്ത് മയത്തില്‍ കട്ടിയായി അരച്ചെടുക്കുക.  ഉരുക്കിയ ശര്‍ക്കര യിലേക്ക്   ചിരകിയ തേങ്ങ ചേര്‍ത്ത് ഇളക്കുക.  അതിലേക്കു ഏലക്ക പൊടിയും  ചേര്‍ത്ത് വാങ്ങി വയ്ക്കുക.  അരി അരച്ചത്‌ ചെറു നാരങ്ങ വലുപ്പത്തില്‍ ഉരുളകളാക്കി മഞ്ഞള്‍ ഇലയില്‍ പരത്തി ശര്‍ക്കര- തെങ്ങക്കൊത് വച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക. 

Madura kalathappam

  1. പച്ചരി - ഒരു ഗ്ലാസ്‌
  2. ശര്‍ക്കര - ഒന്നര കപ്പ്‌
  3. വെളിച്ചെണ്ണ - മൂന്ന് ടീസ് സ്പൂണ്‍ 
  4. ഉപ്പു - പാകത്തിന് 
  5. ബേക്കിംഗ് പൌഡര്‍ - ഒരു നുള്ള് 
  6. പുഴുങ്ങലരിചോര്‍ - കാല്‍ കപ്പ്‌
  7. വെള്ളം - ഒന്നര ഗ്ലാസ്‌
  8. ഏലക്ക  - രണ്ടെണ്ണം 
  9. തേങ്ങ ചെറുതായി അരിഞ്ഞത്‌ - ഒരു ടീസ് സ്പൂണ്‍ 
  10. ചുവനൂള്ളി ചെറുതായി അരിഞ്ഞത്‌ - ഒരു ടീസ് സ്പൂണ്‍ 
  11. ചെറിയ ജീരകം - ഒരു നുള്ള് 
തയ്യാറാക്കുന്ന രീതി 
                                          അരി കഴുകി ആറു മണിക്കൂര്‍ കുതിര്‍ക്കുക. കുതിര്‍ത്ത അരിയും, ചോറും, ഏലക്ക,ജീരകം  ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് അരച്ചെടുക്കുക.  അരച്ചുവേച്ച ചെരുവയിലേക്ക് ശര്‍ക്കരവെള്ളവും , അപ്പക്കാരവും, ഉപ്പും ചേര്‍ത്ത് കുഴക്കുക.   ഒരു ഓട്ടുരുളി ചൂടാക്കി എണ്ണ ഒഴിച്ച് അരിഞ്ഞെടുത്ത തേങ്ങയും ഉള്ളിയും ചുവപ്പിക്കുക.  കലക്കിയ കൂട്ട് ഉരുളിയില്‍ ഒഴിച്ച് മറ്റൊരു മണ്‍ ചട്ടികൊണ്ട് മൂടുക. മൂടിയ ചട്ടിക്കു മുകളില്‍ ചിരട്ടയോ വിറകോ വച്ച്   കത്തിക്കുക. വെന്തു കഴിഞ്ഞാല്‍ ചട്ടി നീക്കി  അപ്പം പുറത്തെടുക്കുക. 

Kalathappam

  1. പച്ചരി - അര കിലോ
  2. തേങ്ങ - മൂന്ന് മുറി 
  3. പുഴുങ്ങലരിചോര്‍  - ഒരു കപ്പ്‌
  4. വെളിച്ചെണ്ണ -    മില്ലി 
  5. സവാള ( നീളത്തിലരിഞ്ഞത് ) - ഒരു കപ്പ്‌
  6. ഉപ്പു  - പാകത്തിന് 
തയ്യാറാക്കുന്ന രീതി 
                                    അരി കഴുകി ആറു മണിക്കൂര്‍ കുതിര്ത്തശേഷം  തേങ്ങയും പാകത്തിന് ഉപ്പും ചേര്‍ത്ത് നല്ലതുപോലെ അരക്കുക മാവിന് കൊരിയോഴിക്കാവുന്ന അയവുണ്ടാകണം.  ഒരു മണ്‍  ചട്ടി അടുപ്പതുവച്ചു ചൂടാക്കി എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള ഇട്ടു വഴറ്റുക. അതിലേക്കു തയ്യാറാക്കി വച്ചിരിക്കുന്ന മാവു കൊരിയോഴിക്കുക.  ചട്ടി മറ്റൊരു മണ്‍ ചട്ടികൊണ്ട് മൂടി ചട്ടിക്കു മുകളില്‍ ചിരട്ടയോ വിറകോ കത്തിച്ചുവൈക്കണം.  വെന്തു പാകമായി കഴിഞ്ഞാല്‍ മൂടിയ ചട്ടി നീക്കി അപ്പം കോരിയെടുക്കുക. 

Wednesday, December 15, 2010

Palappam


ആവശ്യമുള്ള സാധനങ്ങള്‍ 
  1. അരി പൊടി -  നാല് കപ്പ്‌
  2. തേങ്ങ പാല്‍ -  ഒരു കപ്പ്‌
  3. രണ്ടാം തേങ്ങ പാല്‍ -  ഒരു കപ്പ്‌
  4. യീസ്റ്റ് - ഒരു നുള്ള് 
  5. പഞ്ചസാര -  രണ്ട്  ടേബിള്‍ സ്പൂണ്‍ 
  6. വെള്ളം - ഒരു കപ്പ്‌ 

ഉണ്ടാക്കുന്ന രീതി 
                                കാല്‍ കപ്പ്‌ ചെറു ചൂട് വെള്ളത്തില്‍ യീസ്റ്റ് , ഒരു ടീസ് സ്പൂണ്‍ പഞ്ചസാര എന്നിവ ഇട്ടു കലക്കി ഒരു അര മണിക്കൂര്‍ നേരം വയ്ക്കുക.  
                                തരി കുറുക്കുവനായി മൂന്ന് ടീസ് സ്പൂണ്‍ അരിപ്പൊടി , ഒരു ടീസ് സ്പൂണ്‍ പഞ്ചസാര, ഒരു കപ്പ്‌ വെള്ളം എന്നിവ   അടുപ്പില്‍ വച്ച് തുടരെ ഇളക്കി കുറുക്കുക. നന്നായി വെന്തു വരുമ്പോള്‍ തീ അണച്ച് രണ്ട് മിനിട്ട് കൂടി ഇളക്കുക. എന്നിട്ട് ഇതു വെള്ളത്തില്‍ വച്ച് തണുപ്പിചെടുക്കുക. 
                               അരിപ്പൊടിയില്‍ ഉപ്പും കുറച്ചു  തേങ്ങാപ്പാലും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ ഏകദേശം പത്ത് മിനിട്ട് കുഴച്ചെടുക്കുക. ഇതില്‍ യീസ്റ്റ് , കുറുക്കി തണുപ്പിച്ച തരി എന്നിവ ചേര്‍ത്ത് നീട്ടുക  . വെള്ളം പോര എങ്കില്‍ തെങ്ങപ്പാലോ, പശുവിന്‍ പാലോ ചേര്‍ത്ത് ( അപ്പച്ചട്ടിയില്‍ കൊരിയോഴിക്കാവുന്ന പരിവമായിരിക്കണം ) ഏകദേശം ആറ് മണിക്കൂര്‍ പൊങ്ങാന്‍ വയ്ക്കുക.   ഒരു അപ്പച്ചട്ടി അടുപ്പില്‍ വച്ച് എണ്ണ മയം പുരട്ടി പൊങ്ങിയ മാവി പതയടങ്ങതെ മുകളില്‍ നിന്ന് തന്നെ കോരിയൊഴിച്ച് ചുറ്റിച്ചു  ഒരു മൂടികൊണ്ടാടച്ചു വച്ച് വെന്തു കഴിയുമ്പോള്‍ ചട്ടുകം കൊണ്ട് ഇളക്കി എടുക്കുക.