Showing posts with label Thoran. Show all posts
Showing posts with label Thoran. Show all posts

Monday, March 14, 2011

Vazhuthanga fry

വേണ്ട സാധനങ്ങള്‍ 
  1. വഴുതനങ്ങ - കാല്‍ കിലോ    
  2. സവാള - ഒന്ന് 
  3. പച്ചമുളക് - നാല്
  4. ഉപ്പു - പാകത്തിന് 
  5. എണ്ണ - രണ്ട് വലിയ സ്പൂണ്‍ 
  6. കുരുമുളക്(അരച്ചത്‌) - അര ചെറിയ സ്പൂണ്‍ 
തയ്യാറാക്കുന്ന  രീതി 

വഴുതന ഒരിഞ്ചു നീളത്തില്‍ കനം കുറച്ചരിഞ്ഞു വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും , പച്ചമുളകും ഇട്ടു വഴറ്റുക. ഇതില്‍ പാകത്തിന് ഉപ്പും വഴുതനങ്ങയും  ചേര്‍ത്തിളക്കി, കുരുമുളക് ചതച്ചത് വിതറി അടുപ്പില്‍ നിന്നും ഇറക്കുക. 

Thursday, December 16, 2010

Aviyal

ചേരുവകള്‍ 

  1. തക്കാളി - രണ്ട് . 
  2. ഉരുളക്കിഴങ്ങ്‌ - രണ്ട് 
  3. വെണ്ടക്ക - മൂന്ന് 
  4. വഴുതനങ്ങ - ഒന്ന് 
  5. ചേമ്പ്‌ - രണ്ട് 
  6. ചേന - 200 ഗ്രാം  
  7. വെള്ളരിക്ക - ൨൫൦ ഗ്രാം 
  8. പച്ച മാങ്ങ ഒരു കഷണം
  9. നേന്ത്രക്കായ - ഒന്ന് 
  10. കാരറ്റ്‌ -രണ്ട്
  11. മുരിങ്ങക്കോല്‌ 2 എണ്ണം
  12. തേങ്ങാ ചിരകിയത്‌ 1/2 കപ്പ്‌
  13. പച്ചമുളക്‌ - ഇട്ടു  എണ്ണം
  14. ചെറിയ ഉള്ളി - ആറു  എണ്ണം.
  15. ചെറിയ ജീരകം - ഒരു ടീസ്പൂണ്‍
  16. മഞ്ഞള്‍പ്പൊടി - ഒരു  ടീസ്പൂണ്‍
  17. കറിവെപ്പില ഒരു തണ്ട്‌.
  18. വെളിച്ചെണ്ണ - 20ml.
തയ്യാറാക്കുന്ന വിധം

                           ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള  പച്ചക്കറികള്‍ നന്നായി കഴുകി ചെറുതായി മുറിച്ച്‌, ഉപ്പു ചേര്‍ത്ത്‌ വേവിച്ചെടുക്കുക.പന്ത്രണ്ടു  മുതല്‍ പതിനേഴു  വരെയുള്ള ചേരുവകള്‍ അരച്ചെടുക്കുക (നന്നായി അരയ്ക്കാന്‍ പാടില്ല ! ചെറുതായി ഒതുക്കിയെടുത്താല്‍ മതി).   വെന്ത പച്ചക്കറിയില്‍ അരപ്പും കറിവേപ്പിലയും കൂടി ചേര്‍ത്ത്‌ നല്ലതുപോലെ കുഴച്ചു വേവിക്കുക.  വെന്തു  കഴിയുമ്പോള്‍ ഇതിലേയ്ക്ക്‌ വെളിച്ചെണ്ണ ഒഴിച്ച്‌ വാങ്ങി വയ്ക്കുക.


Sunday, December 12, 2010

Neyyu choru

  1. ബസ്മതി അരി - രണ്ടു കപ്പ്‌
  2. സവാള - മൂന്നു  നീളത്തില്‍ അരിഞ്ഞത്‌ 
  3. കറുവാപട്ട - മൂന്ന് കഷ്ണം
  4. ഏലയ്ക്ക - രണ്ട് 
  5. ഗ്രാമ്പൂ - നാല്
  6. ചതച്ച കുരുമുളക് - മൂന്ന് 
  7. ജാതിപത്രി - ഒരു ചെറിയ കഷ്ണം
  8. തക്കോലം - ഒന്ന്
  9. കറുവ ഇല - ഒന്ന്
  10. കശുവണ്ടി - അമ്പതു ഗ്രാം
  11. കിസ്മിസ് - അമ്പതു ഗ്രാം
  12. ഇഞ്ചി അരിഞ്ഞത് - മൂന്ന് സ്പൂണ്‍
  13. വെളുത്തുള്ളി അരിഞ്ഞത് - രണ്ടു സ്പൂണ്‍
  14. നെയ്യ് - നാല് ടേബിള്‍ സ്പൂണ്‍
ഉണ്ടാക്കുന്ന രീതി     

                അരി വെള്ളമൊഴിച്ചു കഴുകി ഒരു മണിക്കൂര്‍ കുതിര്‍ത്ത് വയ്ക്കുക.  അതിനുശേഷം വെള്ളം ഊറ്റി കളഞ്ഞു  വെള്ളം വാര്‍ന്നു പോകാന്‍ വയ്ക്കുക.   നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്മിസും വറുത്തു വയ്ക്കുക.  ഒരു സവാള അരിഞ്ഞത്‌ നന്നായി മൂപ്പിച്ചു കോരുക.   ഇനി ഇതേ നെയ്യില്‍ ഇഞ്ചിയും വെളുത്തുള്ളിയും നന്നായി മൂപ്പിക്കുക. ബാക്കി സവാള കൂടി മൂപ്പിച്ച ശേഷം മസാലകള്‍ വഴറ്റുക. ഇനി കഴുകി വാരി വച്ചിരിക്കുന്ന അരി ഇതിലിട്ട് നന്നായി ഇളക്കി വെള്ള മയം കളയുക.
ഇനി മൂന്നു കപ്പ്‌ വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് മൂടി വച്ചു വേവിക്കുക. വെള്ളം മുഴുവന്‍ വറ്റുമ്പോള്‍  ചോറ് നന്നായി വെന്തിരിക്കും.
ഇനി ഇത് ഒരു പാത്രത്തിലേയ്ക്ക് മാറ്റി നേരത്തെ വറുത്തു വച്ച ഉള്ളിയും കശുവണ്ടിയും കിസ്മിസും ചേര്‍ത്തിളക്കി  നോണ്‍ വെജ് കാരിയുടെ കൂടെ ഉപയോഗിക്കാം.  

Thursday, December 9, 2010

Soybean thoran

വേണ്ട സാധനങ്ങള്‍ 
1)    സോയാബീന്‍ പുഴുങ്ങിയത് -  ഒരു കപ്പ്‌
2)   ചീരയില അരിഞ്ഞത്‌ -  കാല്‍ കപ്പ്‌
3)   പപ്പായ ഗ്രേട്ടു   ചെയ്തത് -  രണ്ടു കപ്പ്‌
4)   തേങ്ങ ചുരണ്ടിയത് -  കാല്‍ കപ്പ്‌
5)   ചെറിയ ഉള്ളി -  ആറ് 
6)   കാന്താരിമുളക്     -  ആറ് 
7)   ജീരകം -  അര ടീസ് സ്പൂണ്‍ 
8)   വെളുത്തുള്ളി -  ആറു അല്ലി 
9)    കറിവേപ്പില -  നാലു തണ്ട് 
10)   ഉപ്പു - ആവശ്യത്തിനു 
11)   എണ്ണ - ഒരു ടീസ് സ്പൂണ്‍ 
12)   മഞ്ഞള്‍പ്പൊടി -  കല്‍ ടീസ് സ്പൂണ്‍ 
ചെയ്യുന്ന രീതി 
                                          ഒരു പത്രത്തില്‍ എണ്ണ  ഒഴിച്ച് കടുക് തളിച്ച് തോരന്‍ കൂട്ട്      ( തേങ്ങ,  മുളക്,  ജീരകം,  വെളുതുളീ,  ചുവന്നുള്ളീ ,മുളക്   എന്നിവ ചതച്ചത് )   ഇട്ടു ഇളക്കി പച്ചമണം മാറിക്കിട്ടുമ്പോള്‍ പപ്പായ ഗ്രേട്ടു   ചെയ്തതും സോയബീനും ഇട്ടു ഇളക്കി പത്രം അടച്ചുവച്ചു ചെറു തീയില്‍    അഞ്ചു മിനിട്ട്  വേവിക്കുക.  എന്നിട്ട് ചീരയിലയിട്ടു  നന്നായി ഇളക്കി വെള്ളമയം മാറാന്‍  അഞ്ചു മിനിട്ടുകൂടി ഉലര്‍ത്തുക.