Wednesday, December 8, 2010

Beef curry

ചേരുവകള്‍ 
1)    ബീഫ്  - ഒരു കിലോ 
2)    നാരങ്ങ നീര്  - രണ്ടു ടീസ് സ്പൂണ്‍ 
3)    ഉലുവ ഇല - കുറച്ച്  
4)   തൈര് - ഒരു കപ്പ്‌ 
5)    ഉപ്പു - ആവശ്യത്തിനു
6)    ഇഞ്ചി അരച്ചത്‌ -  രണ്ടു കപ്പ്‌ 
7)    സവാള അറിഞ്ഞത് - മൂന്നു 
8)    വെളുത്തുള്ളി - രണ്ടു അല്ലി 
9)    എണ്ണ - നാലു ടീസ് സ്പൂണ്‍ 
10)    മല്ലിപ്പൊടി - രണ്ടു ടീസ് സ്പൂണ്‍ 
11)    ജീരകപ്പൊടി - രണ്ടു ചെറിയ ടീസ് സ്പൂണ്‍ 
12)   കാശ്മീരി മുളകുപ്പൊടി - രണ്ടു ടീസ് സ്പൂണ്‍ 
13)    ഏലക്ക    - നാലു  
14)    തക്കാളി അരിഞ്ഞത്‌ - നാലു 
15)    ടൊമാറ്റോപ്യുരി - രണ്ടു ടീസ് സ്പൂണ്‍ 
16)   വെള്ളം - മുക്കാല്‍ കപ്പ്‌ 
തയ്യാറാക്കുന്ന രീതി 
                         ബീഫ് നാരങ്ങനീര് ,  തൈര് , ഉലുവയില , ഉപ്പു, ഇഞ്ചി അരച്ചത്‌ , വെളുത്തുള്ളി അരച്ചത്‌  എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.    ഒരു ഉരുളിയില്‍ കുറച്ച എണ്ണ ഒഴിച്ച്  സവാളയും വെളുത്തുള്ളിയും ചേര്‍ത്ത് അഞ്ചു മിനിട്ട് ഫ്രൈ ചെയ്യുക.  സവാള വഴന്ന ശേഷം മല്ലിപ്പൊടി,  ജീരകപ്പൊടി ,  കാശ്മീരി മുളകുപ്പൊടി എന്നിവ ചേര്‍ത്ത് രണ്ടു മിനിട്ട് മൂപ്പിക്കുക.പാനില്‍ എണ്ണ ചൂടാക്കി ഏലക്ക മൂപ്പിച്ചു  ചേര്‍ക്കുക .     ഇതിലേക്ക് ബീഫ് കഷ്ണങ്ങള്‍ ചേര്‍ത്ത് അഞ്ചു മിനിട്ട് ഇളക്കുക.  തക്കാളി ,  ടൊമാറ്റോ പ്യുരി ,  വെള്ളം എന്നിവ ചേര്‍ത്ത് അടച്ചു മുക്കാല്‍ മണിക്കൂര്‍ വേവിക്കുക.    ഇതിനുശേഷം ബീഫ്കറി ചൂടോടെ ഉപയോഗിക്കാം.   





No comments:

Post a Comment