Thursday, December 9, 2010

Mutton curry

വേണ്ട ചേരുവകള്‍ 
1)   മട്ടണ്‍  -  500 ഗ്രാം 
2)   മീറ്റ് മസാല -  അഞ്ചു ടേബിള്‍  സ്പൂണ്‍ 
3)    ചെറിയ ഉള്ളി - ആറു  എണ്ണം  
4)   വെളുത്തുള്ളി -  ആറു   അല്ലി 
5)   ഇഞ്ചി - ഒരിഞ്ചു നീളം   ( രണ്ട് ടേബിള്‍ സ്പൂണ്‍ )
6)   തേങ്ങാപാല്‍ -  രണ്ട് കപ്പ്‌
7)   എണ്ണ -  രണ്ട് ടേബിള്‍ സ്പൂണ്‍ 
8)   കറിവേപ്പില    - രണ്ട് തണ്ട് 
9)   ഉപ്പു - ആവശ്യത്തിനു 
10)  കാശ്മീരി മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍ (എരിവിനനുസരിച്)
11) നാരങ്ങ - പകുതി 
ഉണ്ടാക്കുന്ന രീതി 
                                    ഇറച്ചി നന്നായി കഴുകി ചെറിയ കഷ്ണങ്ങളായി കട്ട്‌ ചെയ്യുക. വെളുത്തുള്ളി, ഇഞ്ചി, പകുതി  ഉള്ളി എന്നിവ അരിഞ്ഞു വയ്ക്കുക. രണ്ട് തേങ്ങ പിഴിഞ്ഞ് രണ്ട് കപ്പ്‌ തേങ്ങ പാല്‍ എടുത്തു വയ്ക്കുക.    ഒരു പാനില്‍ കുറച്ചു എണ്ണ ഒഴിച്ച് അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി, ഉള്ളി, എന്നിവയും കറിവേപ്പിലയും  ഇട്ടു വഴറ്റുക. മീറ്റ് മസാലയും , മുളകുപൊടിയും കുറച്ചു വെള്ളത്തില്‍ കലക്കി ഇതില്‍ ഒഴിച്ച് നല്ലതുപോലെ ഫ്രൈ ചെയ്യുക.  ഇതില്‍  കഴുകി വച്ചിരിക്കുന്ന ഇറച്ചിയും , രണ്ടാം തേങ്ങാപ്പാലും, ഉപ്പും കൂടി ചേര്‍ത്ത് ഇറച്ചി വേവിക്കുക.നല്ലതുപോലെ ഇറച്ചി വേവണം.വെന്തതിനു ശേഷം ഒന്നാം തേങ്ങാപ്പാലും,നാരങ്ങ നീരും ചേര്‍ത്ത് തിളപ്പിക്കുക.എരി കൂടുതല്‍ വേണമെങ്കില്‍ രണ്ടോ മൂന്നോ പച്ചമുളക് കീറി   ഇടുക.  അതിനുശേഷം   അടുപ്പില്‍നിന്നു ഇറക്കി വയ്ക്കുക. ഒരു ഫ്രൈ പാനില്‍ ബാക്കിയുള്ള എണ്ണ ഒഴിച്ച് ചൂടാക്കി മാറ്റിവച്ചിരുന്ന പകുതി ഉള്ളി  അരിഞ്ഞിട്ട് ചെറിയ ബ്രൌണ്‍ നിറത്തില്‍ ഫ്രൈ ചെയ്തു കറിയുടെ മുകളില്‍ വിതറുക. 1 comment: