Thursday, December 9, 2010

Tandoori chicken

വേണ്ട സാധനങ്ങള്‍ 
1)    ചിക്കന്‍ - ഒരു കിലോ 
2)    തന്തുരി മസാല - മൂന്ന് ടേബിള്‍ സ്പൂണ്‍ 
3)    കാശ്മീരി മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍ 
4)    വെളുത്തുള്ളി -  എട്ട്  എണ്ണം
5)    ഇഞ്ചി -  രണ്ട് ടേബിള്‍ സ്പൂണ്‍ 
6)    പച്ചമുളക് - മൂന്ന് എണ്ണം 
7)    നാരങ്ങ  - ഒരെണ്ണം 
8)    തൈര് -  ഒരു കപ്പ് ( അധികം  പുളിപ്പില്ലാത്തത് ) 
9)    ഉപ്പു - ആവശ്യത്തിനു 
10)  എണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍ 

ചെയ്യുന്ന വിധം  
                                         ചിക്കന്‍ തൊലികളഞ്ഞ് നന്നായി കഴുകി വെള്ളം വാര്‍ത്ത്‌  എടുത്തു സാമാന്യം വലിയ കഷ്ണങ്ങളായി  കട്ട്‌ ചെയ്യുക.കട്ട്‌ ചെയ്താ പീസില്‍  കുറുകെ നല്ലതുപോലെ വരയുക.വെളുത്തുള്ളി, ഇഞ്ചി, പച്ചമുളകു എന്നിവ ഒരു പെസ്ടാക്കുക .  തൈര് നല്ലതുപോലെ അടിച്ചതിനുശേഷം  തന്തൂരി മസാല, മുളകുപൊടി, വെളുത്തുള്ളി  ഇഞ്ചി പച്ചമുളക് പേസ്റ്റ് ,നാരങ്ങ  നീര്, ഉപ്പു എന്നിവ ചേര്‍ത്ത് കുഴക്കുക.   ഈ മിശ്രിതം ചിക്കന്‍ പീസ്  മുഴുവനും    തേക്കുക . മസാല തേച്ച ചിക്കന്‍ ആറു മണിക്കൂര്‍ വരെ അടച്ചു വയ്ക്കുക. ആറു മണിക്കുരിനുശേഷം             ചിക്കനുമുകളില്‍ എണ്ണ ഒഴിച് തന്തൂരി അടുപ്പിലോ അല്ലെങ്കില്‍ അവനില്‍ വച്ചോ കുക്ക്  ചെയ്യുക. നന്നായി വെന്ത ചിക്കന്‍ ഒരു പത്രത്തിലെടുത്തു അതില്‍ വട്ടത്തിലരിഞ്ഞ സവാളയും, നാരങ്ങ  പിസ് കൂടി വച്ച്  ഉപയോഗിക്കുക . 


No comments:

Post a Comment