Thursday, December 9, 2010

Mutta curry

വേണ്ട സാധനങ്ങള്‍ 
1)   മുട്ട -  ആറു എണ്ണം 
2)   മുട്ട മസാല - മൂന്ന് ടേബിള്‍ സ്പൂണ്‍ 
3)   ഉള്ളി - മൂന്നെന്നും  ( ഇടത്തരം)  
4)   തക്കാളി - ഒരെണ്ണം( വലുത്)
5)   ഇഞ്ചി -  ഒരിഞ്ചു നീളത്തില്‍ ( രണ്ട് ടേബിള്‍ സ്പൂണ്‍ ) 
6)   എണ്ണ -  രണ്ട് ടേബിള്‍ സ്പൂണ്‍ 
7)   പച്ചമുളക്-  രണ്ടെണ്ണം 
8)   കറിവേപ്പില -  രണ്ട് തണ്ട് 
9)   ഉപ്പു - ആവശ്യത്തിനു 

തയ്യാറാക്കുന്ന രീതി 
                                       മുട്ട വെള്ളത്തിലിട്ടു നന്നായി പുഴുങ്ങിയെടുത്തു തൊലികളഞ്ഞ് രണ്ടായി കട്ട്‌ ചെയ്യുക.  ഉള്ളി , ഇഞ്ചി, തക്കാളി എന്നിവ  അരിഞ്ഞു  വയ്ക്കുക.  ഒരു പാനില്‍ കുറച്ചു എണ്ണ ഒഴിച്ച് ചൂടാക്കി അതില്‍ ഉള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ഇട്ടു വഴറ്റുക.  ഇതില്‍ മസാല പൊടിയിട്ടു   നന്നായി ഫ്രൈ ചെയ്യുക .ഫ്രൈ ആയതിനുശേഷം തക്കാളി, ഉപ്പു എന്നിവ ഇട്ടു ഇളക്കി അതില്‍ ഒരു കപ്പ്‌ വെള്ളം ഒഴിക്കുക.  ഉള്ളി വേവുന്നത്‌ വരെ കുക്ക്  ചെയ്യുക .ഗ്രാവി കട്ടിയുള്ളതവുമ്പോള്‍ രണ്ടായി കീറിയ പച്ചമുളക് ഇട്ടു കൊടുക്കുക. ഒരു പ്ലേറ്റില്‍ കുറച്ചു ഗ്രേവി എടുതുതതിനുശേഷം അതിനുമുകളില്‍ കട്ട്‌ ചെയ്ത  മുട്ട വച്ച് വീണ്ടും ഗ്രേവി മുകളില്‍ ഒഴിക്കുക . ചൂടോടെ ഉപയോഗിക്കുക.   


No comments:

Post a Comment