Friday, December 10, 2010

Prawns rice

  1. ചെമീന്‍ -   250 ഗ്രാം
  2. സവാള വറുത്ത് - രണ്ട് കപ്പ്‌
  3. സവാള അരിഞ്ഞത്‌ - രണ്ടെണ്ണം 
  4. ഇഞ്ചി അരിഞ്ഞത്‌ - രണ്ട് കഷ്ണം 
  5. പൈനാപ്പിള്‍ അരിഞ്ഞത്‌ - അര കപ്പ്‌ 
  6. തക്കാളി അരിഞ്ഞത്‌ - ഒരു കപ്പ്‌
  7. വറ്റല്‍ മുളക്  - ഇട്ടു എണ്ണം 
  8. പേരും ജീരകം - ഒരു സ്പൂണ്‍ 
  9. കറുവാപട്ട - രണ്ട് കഷ്ണം 
  10. ഏലക്ക - ആറെണ്ണം 
  11. വെളുത്തുള്ളി - ഒരു കുടം 
  12. അരി - ഒരു കിലോ 
  13. മഞ്ഞള്‍പൊടി - കാല്‍ ടീസ് സ്പൂണ്‍ 
  14. ഗ്രാമ്പു - അഞ്ചു എണ്ണം 
  15. ഡാല്ട - മുക്കാല്‍ കപ്പ്‌
ചെയ്യുന്ന രീതി 
      
                                                  മൂന്ന് ലിറ്റര്‍ വെള്ളം തിളക്കുമ്പോള്‍ അതില്‍ മഞ്ഞള്‍പൊടി,ഗ്രാമ്പു, ആറു ഏലക്ക, രണ്ട് കറുവാപട്ട , ഉപ്പു എന്നിവ ഇട്ടു അരിയും കഴുകി ഇട്ടു പകുതി വേവില്‍ കോരുക.    മുക്കാല്‍ കപ്പ് ഡാല്ടയില്‍ സവാളയും ,ഇഞ്ചിയും അരിഞ്ഞതിട്ടു വഴറ്റുക. വറ്റല്‍ മുളകും, പെരുംജീരകവും, പട്ടയും,വെളുത്തുള്ളിയും, മഞ്ഞള്‍ പൊടിയും   അരക്കുക. ഇതു വഴറ്റിയ സവാളയില്‍ ഇട്ടു നന്നായി എണ്ണ തെളിയുന്നതുവരെ ഇളക്കുക. അതിനുശേഷം തക്കാളി ചേര്‍ത്ത്  വഴറ്റുക. പിന്നീടു ചെമീനും ഒന്നര കപ്പ്‌ വെള്ളവും,ഉപ്പും ചേര്‍ത്ത് മൂടി വച്ച് വേവിക്കുക.   ചെമീന്‍ വെന്തു ചാറ് കുറുകുമ്പോള്‍ വാങ്ങുക. ചോറിലേക്ക്‌ വറുത്ത സവാളയും,പൈനാപ്പിളും ചേര്‍ത്ത് ഇളക്കുക.  ചോറും  കുറുകിയ ചെമീന്‍ ചാറും ലയരുകളായി ഒരു പത്രത്തില്‍ നിരത്തുക. മുകളില്‍ കുറച്ചു നെയ്യൊഴിച്ച് പത്രം മൂടി തീക്കനലില്‍ വച്ച് ഒന്ന് കൂടി വേവിക്കുക. താഴോട്ട് അരിഞ്ഞരിഞ്ഞു വിളമ്പുക. 

No comments:

Post a Comment