Friday, December 10, 2010

Mutton roast

വേണ്ട സാധനങ്ങള്‍ 
1)  മട്ടണ്‍ - അര കിലോ 
2)  മഞ്ഞള്‍പൊടി - രണ്ട് നുള്ള് 
3)  ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്  - രണ്ട് വലിയ സ്പൂണ്‍ 
4)  കുരുമുളക്(ചതച്ചത്)  - ഒരു  സ്പൂണ്‍ 
5)  തൈര് - ഒരു സ്പൂണ്‍ 
6)  സവാള - രണ്ട് 
7)  മുളകുപൊടി - രണ്ട് ടീസ് സ്പൂണ്‍ 
8)  ഗരം മസാല - ഒരു സ്പൂണ്‍ 
9)  നെയ്യ് - അര സ്പൂണ്‍ 
10)  മല്ലിയില- രണ്ട് സ്പൂണ്‍ 
11) ഉപ്പു - ആവശ്യത്തിനു 


ഉണ്ടാക്കുന്ന രീതി 
                            മട്ടന്‍ നല്ലതോപോലെ കഴുകി കഷ്ണങ്ങളാക്കി ഉപ്പും, മഞ്ഞള്‍പൊടിയും, തൈരും ചേര്‍ത്ത് പുരട്ടി വയ്ക്കുക.   പാനില്‍ എണ്ണ ചൂടാക്കി സവാള അരിഞ്ഞത്‌ വഴറ്റുക, ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റി ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ തീ കുറച്ചു ഗരം മസാല, മുളകുപൊടി, കുരുമുളക് എന്നിവ ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക. പുരട്ടിവച്ചിരിക്കുന്ന മട്ടണ്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ആവശ്യത്തിനു വെള്ളമൊഴിച്ച് വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക. മറ്റൊരു പാനില്‍ കുറച്ചു നെയ്യൊഴിച്ച് കടുക് തളിച്ച്, കുറച്ചു സവാള ചെറുതായി അരിഞ്ഞു വറുത്തു കറിയില്‍ വിതറുക. അവസാനം മല്ലിയില   മുകളില്‍ വിതറി ഉപയോഗിക്കുക. 



No comments:

Post a Comment