Friday, December 10, 2010

Chettinadu chicken fry

1)  ചിക്കന്‍(എല്ലുള്ളത്) -ഇട്ടു കഷ്ണം
2)  ഉപ്പു - പാകത്തിന് 
3)  മഞ്ഞള്‍പൊടി - ഒരു ചെറിയ സ്പൂണ്‍ 
4)  എണ്ണ - പാകത്തിന് 
5)  പെരുംജീരകം - ഒരു ചെറിയ സ്പൂണ്‍ 
6)  വറ്റല്‍ മുളക്- പത്ത് പതിനഞ്ചു 
7)  കറിവേപ്പില - രണ്ട് തണ്ട് 
8)  ചുവന്നുള്ളി- കാല്‍ കിലോ ( നാലായി അരിഞ്ഞത്‌) 
9)  തക്കാളി - രണ്ട്(കഷ്ണങ്ങലക്കിയത് )
10)  മല്ലിയില - കുറച്ചു  

പാകം ചെയ്യുന്ന രീതി 
                                             ചിക്കന്‍ വൃത്തിയാക്കി ഉപ്പും, മഞ്ഞള്‍പൊടിയും   പുരട്ടീ  അര മണിക്കൂര്‍ വയ്ക്കുക.  ഒരു പാന്നില്‍ എണ്ണ ചൂടാക്കി ചുവന്നുള്ളി ഇട്ടു വഴറ്റുക. ഇതില്‍ വറ്റല്‍ മുളകും,കറിവേപ്പിലയും,പേരും ജീരകവും ചേര്‍ത്ത് വഴറ്റുക.  ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളി ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക. ഇതില്‍ ചിക്കന്‍ ചേര്‍ത്തിളക്കി യോജിപ്പിക്കുക.  ഇടക്കിടെ ഇളക്കി കൊടുക്കുകയും,ഉപ്പു ചേര്‍ത്ത വെള്ളം തളിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ അല്‍പ്പം വെള്ളമൊഴിച്ച് കൊടുത്തു ചിക്കന്‍ നല്ലതുപോലെ വേവിക്കുക.ചിക്കന്‍ വെന്തു വരളുമ്പോള്‍ മല്ലിയില ചേര്‍ത്തിളക്കി ചൂടോടെ ഉപയോഗിക്കുക. 

1 comment: