Saturday, December 11, 2010

Mushroom role

1)  മഷ്റൂം  -  200 ഗ്രാം
2)  സവാള - ഒന്ന്
3)  ഇഞ്ചി - ഒരു കഷ്ണം
4)  വെളുത്തുള്ളി  - നാല്
5)  പച്ചമുളക്- രണ്ട്
6)  കറിവേപ്പില ,മല്ലിയില - രണ്ട് തണ്ട്
7)  മൈദാ - ഒരു കപ്പ്‌
8)   മുട്ട - മൂന്ന്
9)  റൊട്ടിപ്പൊടി - നാല് സ്ലിസിന്റെ
10)  എണ്ണ - ആവശ്യത്തിനു

ചെയ്യുന്ന    രീതി 
                                       ഒരു മുട്ട പൊട്ടിച്ചു ദോശ മാവിന്റെ പരുവത്തില്‍ മൈദാ കലക്കി 
വയ്ക്കുക.    മഷ്റൂം  ചെറുതയിട്ടരിഞ്ഞു ഉപ്പും മഞ്ഞള്‍ പൊടിയും  ചേര്‍ത്ത് വേവിക്കുക.   ചീനി ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവ ഇട്ടു നല്ലതുപോലെ വഴറ്റി വേവിച്ച മഷ്റൂം  കൂടി ചേര്‍ത്തിളക്കി മാറ്റിവൈക്കുക.   കലക്കിയ മൈദാ മാവു ദോശ ആക്കി   ചൂടാറിയതിനുശേഷം അകത്തു മഷ്റൂം  ഫില്ലിംഗ് ഒരു സ്പൂണ്‍ വച്ച്  റോള്‍ ആക്കി   രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച് അതില്‍ മുക്കി രോട്ടിപ്പോടിയില്‍  ഒരുട്ടിയെടുത്തു തിളച്ച എണ്ണയില്‍ വറുക്കുക. മഷ്റൂം    റോള്‍  ചൂടോടെ സെര്‍വ് ചെയ്യാം .

No comments:

Post a Comment