Monday, December 13, 2010

Green peas curry

  1. ഗ്രീന്‍ പീസ്‌ - അര കപ്പ്‌ 
  2. സവാള - രണ്ടെണ്ണം - കൊത്തിയരിഞ്ഞത്
  3. തക്കാളി - ഒന്ന് വലുത്- ചെറുതായി അരിഞ്ഞത്
  4. പച്ച മുളക് - രണ്ടെണ്ണം- നീളത്തില്‍ അരിഞ്ഞത്
  5. ഗ്രാമ്പൂ ചതച്ചത് - രണ്ടെണ്ണം
  6. വെളുത്തുള്ളി ചതച്ചത് - അഞ്ചു ചുള
  7. ഇഞ്ചി അരിഞ്ഞത് - ഒരു സ്പൂണ്‍
  8. കറിവേപ്പില - ഒരു തണ്ട്
  9. മല്ലിപ്പൊടി - രണ്ടു സ്പൂണ്‍
  10. ഗരം മസാല - ഒരു സ്പൂണ്‍
  11. മുളക് പൊടി - ഒരു സ്പൂണ്‍
  12. മഞ്ഞള്‍ പൊടി - അര സ്പൂണ്‍
  13. കടുക് - ഒരു സ്പൂണ്‍
  14. ഉപ്പു - പാകത്തിന്
  15. എണ്ണ  - രണ്ടു സ്പൂണ്‍   
പാകം ചെയ്യുന്ന രീതി 

ഒരു പാത്രത്തില്‍  ഗ്രീന്‍ പീസ്‌ വേവിച്ചു വയ്ക്കുക .എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു  ഇഞ്ചിയും വെളുത്തുള്ളിയും പച്ച മണം മാറും വരെ വഴറ്റുക.  ഇതില്‍ പച്ചമുളക് ചേര്‍ത്ത് ഇളക്കുക. ഇനി പൊടികള്‍ ഒന്ന് മൂപ്പിച്ചു ചേര്‍ത്ത ശേഷം  ഗ്രാമ്പൂവും ചേര്‍ക്കുക.   ഇതില്‍ സവാള ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക. ഇതിലേയ്ക്ക് ഗ്രീന്‍ പീസ്‌ ചേര്‍ക്കുക. ഇതില്‍  ഒരു ഗ്ലാസ്‌ വെള്ളം കൂടി ഒഴിച്ചു പാകത്തിന് ഉപ്പും ചേര്‍ത്ത് മൂടി വയ്ക്കുക .  വെള്ളം നന്നായി വറ്റി മസാല കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കുക .

No comments:

Post a Comment