Monday, December 13, 2010

Veg kuruma

  1. ഉരുളക്കിഴങ്ങ് - രണ്ടെണ്ണം 
  2. ഗ്രീന്‍ പീസ് - കാല്‍ കപ്പ്‌ 
  3. കാരറ്റ് - രണ്ടെണ്ണം (നീളത്തില്‍ അരിഞ്ഞത് )
  4. ബീന്‍സ് - അഞ്ചെണ്ണം (നീളത്തില്‍ അരിഞ്ഞത് ) 
  5. കോളി ഫ്ലവര്‍ - കാല്‍ കപ്പ്‌ (ഇതളുകള്‍ ആക്കിയത് )
  6. പച്ച മുളക് - അഞ്ചെണ്ണം ( നീളത്തില്‍ അരിഞ്ഞത് )
  7. സവാള - ഒന്നു (നീളത്തില്‍ അരിഞ്ഞത് )
  8. കറിവേപ്പില - രണ്ട് തണ്ട് 
  9. കശുവണ്ടി വറുത്തത് - പത്തെണ്ണം
  10. തേങ്ങാപാല്‍ (ഒന്നാം പാല്‍ )- അര കപ്പ്‌
  11. രണ്ടാം പാല്‍ - ഒന്നര കപ്പ്‌
  12. എണ്ണ - നാലു സ്പൂണ്‍
  13. ഉപ്പ്- ആവശ്യത്തിനു
  14. ഗ്രാമ്പൂ ചതച്ചത് - നാലെണ്ണം
  15. തക്കോല - ഒന്നു
  16. കറുവാപട്ട - രണ്ടു കഷ്ണം
  17. ജാതിപത്രി - ഒരു ചെറിയ കഷ്ണം
  18. ഏലയ്ക്ക ചതച്ചത് - ഒന്നിന്റെ പകുതി  
ചെയ്യുന്ന രീതി 
ഒരു പത്രത്തില്‍ ഒരുളക്കിഴങ്ങും, ഗ്രീന്‍ പീസും,കാരറ്റ് ,ബീന്‍സ്, കോളി ഫ്ലവര്‍  എന്നിവ  അല്പം ഉപ്പ് ഇട്ടു  അഞ്ചു മിനിട്ടു ആവിയില്‍ പുഴുങ്ങിയെടുക്കുക.   എണ്ണ ചൂടാക്കി ഈ സുഗന്ധവ്യഞ്ജനങ്ങള്‍ ഒന്നു വഴറ്റുക. ഇതില്‍ സവാളയും പച്ചമുളകും ചേര്‍ത്ത് നന്നായി വാടുന്നത് വരെ വഴറ്റുക. ഇനി വേവിച്ച് വച്ചിരിക്കുന്ന പച്ചക്കറികള്‍ (ഉരുളക്കിഴങ്ങ് ഒഴികെയുള്ളവ ) ചേര്‍ത്ത് നന്നായി വഴറ്റുക. ഇതില്‍ കറിവേപ്പില ചേര്‍ക്കുക . ഇനി ഉരുളക്കിഴങ്ങ് ചേര്‍ക്കുക. ഇനി ഇളക്കരുത്. ഇനി രണ്ടാം പാല്‍ ഒഴിച്ച് മൂടി വച്ചു തിളപ്പിക്കുക. പാല്‍ നന്നായി വറ്റി തുടങ്ങുമ്പോള്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ശേഷം ഒന്നാം പാല്‍ ഒഴിക്കുക. തിള വരുന്നതിനു തൊട്ടു മുന്പ് അടുപ്പില്‍ നിന്നും വാങ്ങുക.വറുത്ത കശുവണ്ടി വിതറി ഉപയോഗിക്കാം

1 comment:

  1. നട്ടുപച്ച കാണാറുണ്ടോ..?www.nattupacha.com
    പ്രസീദ്ധീകരിക്കാത്ത പാചകക്കുറിപ്പുകള്‍ ഞങ്ങള്‍ക്കയച്ച് തരൂ
    അയക്കെണ്ട വിലാസം
    editor@nattupacha.com

    ReplyDelete