Thursday, December 9, 2010

Chicken curry

ആവശ്യമുള്ള സാധനങ്ങള്‍ 
1)   ചിക്കന്‍ -  ഒരു കിലോ
2)   ചിക്കന്‍ കറി മസാല - നാലു ടേബിള്‍ സ്പൂണ്‍ 
3)   ഉള്ളി  - മൂന്നു എണ്ണം 
4)   തക്കാളി - രണ്ടെണ്ണം 
5)   വെളുത്തുള്ളി - അഞ്ചു അല്ലി 
6)   ഇഞ്ചി - ഒരു ടേബിള്‍ സ്പൂണ്‍ 
7)   പച്ചമുളക് - 3 എണ്ണം 
8)   കറിവേപ്പില -  ഒരു തണ്ട് 
9)   കാശ്മീരി മുളകുപൊടി - രണ്ടു ടേബിള്‍ സ്പൂണ്‍(എരിവിനനുസരിച്ചു) 
10)   എണ്ണ  -  മൂന്നു ടേബിള്‍ സ്പൂണ്‍ 
11)  ഉപ്പു - ആവശ്യത്തിനു 

ചെയ്യുന്ന രീതി 
                             ചിക്കന്‍ നല്ലതുപോലെ കഴുകി ചെറിയ പീസ് ആയി കട്ട്‌ ചെയ്യുക. സവാള, തക്കാളി, വെളുത്തുള്ളി, ഇഞ്ചി,പച്ചമുളക്  എന്നിവ അരിഞ്ഞുവേക്കുക. ഒരു പാനില്‍ കുറച്ചു  എണ്ണ ഒഴിച്ച് അതില്‍ സവാള  ,വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക്,കറിവേപ്പില    എന്നിവ ഇട്ടു വഴറ്റുക. ഇതില്‍ മസാലപൊടി ,മുളകുപൊടി എന്നിവ വളരെ കുറച്ച വെള്ളത്തില്‍ കലക്കി ഒഴിച്ച് നല്ലതുപോലെ ഫ്രൈ ചെയ്യുക. ഫ്രൈ ആയതിനുശേഷം ചിക്കന്‍ പീസ് ,തക്കാളി,ഉപ്പു എന്നിവ ഇട്ടു ഒന്ന് ഇളക്കുക.വെള്ളം ആവശ്യമുണ്ടെങ്കില്‍ ഒഴിക്കുക. ഒരു മൂടികൊണ്ട് അടച്ചുവച്  20-25 മിനിട്ട് വേവിക്കുക.നല്ലതുപോലെ വെന്തുകഴിയുമ്പോള്‍ ഗ്രേവി നല്ല കട്ടിയായി വരും. ഉപ്പു നോക്കി ചൂടോടുകൂടി ഉപയോഗിക്കുക  .

No comments:

Post a Comment