Thursday, December 9, 2010

Chicken fry

വേണ്ട സാധനങ്ങള്‍ 
1)   ചിക്കന്‍  -  ഒരു കിലോ
2)   ചിക്കന്‍ ഫ്രൈ മസാല - രണ്ടു ടേബിള്‍ സ്പൂണ്‍ 
3)   വെളുത്തുള്ളി -  ആറു അല്ലി 
4)   ഉള്ളി -  ൩൦൦ ഗ്രാം
5)   കറിവേപ്പില - രണ്ടു തണ്ട് 
6)   എണ്ണ-  രണ്ടു ടേബിള്‍ സ്പൂണ്‍ (300 ml ) 
7)   ഉപ്പു -  ആവശ്യത്തിനു 
8)  കാശ്മീരി മുളകുപൊടി    - രണ്ടു ടേബിള്‍ സ്പൂണ്‍( എരിവിനനുസരിച്ചു  )

ഉണ്ടാക്കുന്ന വിധം  
                                        ചിക്കന്‍  നല്ലതുപോലെ കഴുകി 8-10 പീസ് വരുന്ന വിധം കട്ട്‌ ചെയ്യുക . ചിക്കന്‍റെ വെള്ളം മുഴുവനും വാര്‍ന്നു പോകണം.സവാളയും , വെളുത്തുള്ളിയും ചെറുതായി അരിഞ്ഞു അതില്‍ ചിക്കന്‍ ഫ്രൈ മസാലയും, മുളകുപൊടിയും  ഉപ്പും ചേര്‍ത്ത  മിശ്രിതം ചിക്കനില്‍ പുരട്ടി ഏകദേശം ഒരു മണിക്കൂര്‍ വയ്ക്കുക. ഒരു പാനില്‍  ചിക്കന്‍ കഷ്ണങ്ങളും  കറിവേപ്പിലയും ഇട്ടു അതിന്‍ മീതെ ഒരു ടീസ് സ്പൂണ്‍ എണ്ണയും ഒഴിച്ച് ചെറു തീയില്‍ വേവിക്കുക.ചിക്കന് കട്ടിയുണ്ടെങ്കില്‍ വളരെ കുറച്ച വെള്ളമൊഴിച്ച് കൊടുക്കുക. ചിക്കന്‍ നല്ലതുപോലെ വെന്തു ഫ്രൈ ആയി വന്നതിനുശേഷം ഒരു ഫ്രൈ പന്നില്‍ ബാക്കിയുള്ള എണ്ണ   ഒഴിച്ച് ചിക്കെന്‍ പീസ് ഫ്രൈ ചെയ്തെടുക്കുക.

No comments:

Post a Comment