Thursday, December 9, 2010

Meen curry

വേണ്ട സാധനങ്ങള്‍ 

1)    മീന്‍(വൃത്തിയാക്കിയത്) -  അര കിലോ
2)   ഫിഷ്‌ മസാല - നാല് ടേബിള്‍ സ്പൂണ്‍ 
3)   കുടം പുളി -  നാല് എണ്ണം 
4)   ഇഞ്ചി  -  രണ്ട് ടേബിള്‍ സ്പൂണ്‍ 
5)   വെളുത്തുള്ളി - പത്ത് അല്ലി 
6)   ചെറിയ ഉള്ളി -  ആറ്  എണ്ണം 
7)   വെളിച്ചെണ്ണ -  മൂന്ന് ടേബിള്‍ സ്പൂണ്‍ 
8)   കറിവേപ്പില    -  ഒരു തണ്ട് 
9)   ഉപ്പു -  ആവശ്യത്തിനു 

തയ്യാറാക്കുന്ന രീതി 
                                          മീന്‍ വൃത്തിയാക്കി കട്ട്‌ ചെയ്യുക. കുടംപുളി കഴുകി കുറച്ചു വെള്ളത്തിലിട്ടു വയ്ക്കുക. ഉള്ളി, വെളുത്തുള്ളി, ഇഞ്ചി അരിയുക.  ഒരു പാനില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില  എന്നിവ ഇട്ടു കുറച്ചു  ഫ്രൈ ചെയ്യുക.ഫിഷ്‌ മസാല കുറച്ച വെള്ളത്തില്‍ കലക്കി ഇതില്‍ ഒഴിച്ച് കുറച്ചുകൂടി ഫ്രൈ ചെയ്യുക അതിനുശേഷം തീ അണക്കുക  .ഇതില്‍    മീന്‍ ,കുടംപുളി,ഉപ്പു  എന്നിവ ഇട്ടു മിക്സ്‌ ചെയ്യുക  . അതിലേക്കു മീന്‍ മുങ്ങി നിന്ന് വേവാന്‍ ആവശ്യമായ വെള്ളം ഒഴിക്കുക.തീ കൂടിയിട്ടു പെട്ടെന്ന് തിളപ്പിക്കുക .  തിളക്കുമ്പോള്‍ ഉപ്പും പുളിയും നോക്കുക, അതിനുശേഷം ചെറുതീയില്‍ മീന്‍ വേവുന്നത്‌ വരെ വേവിക്കുക.വെന്തുകഴിയുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ മുകളില്‍ ഒഴിച് ഇറക്കി വയ്ക്കുക.

1 comment: