Friday, December 10, 2010

Njandu roast
വേണ്ട സാധനങ്ങള്‍ 
1)  ഞണ്ട് -  500  ഗ്രാം
2)  സവാള  -  മൂന്ന്
3)  പച്ചമുളക - മൂന്ന് 
4)  ഇഞ്ചി - ഒരു കഷ്ണം
5)  കറിവേപ്പില - രണ്ട് തണ്ട് 
6)  വെളുത്തുള്ളി(ചതച്ചത്) -  പത്ത് അല്ലി 
7)  മുളകുപൊടി - ഒന്നര ടീസ് സ്പൂണ്‍ 
8)   മഞ്ഞള്‍പൊടി - കാല്‍ ടീസ് സ്പൂണ്‍ 
9)   തക്കാളി(ചെറുതായി അരിഞ്ഞത്‌) -  രണ്ട് 
10)  ഉപ്പു - പകത്തിന്നു 
11)  തേങ്ങ - ഒരു മുറി 
12) ഗരം മസാല - ഒരു ചെറിയ സ്പൂണ്‍ 
13)  വെള്ളം -  ഒരു കപ്പ്‌
14)   വെളിച്ചെണ്ണ - 3 ടീസ് സ്പൂണ്‍ 
തയ്യാറാക്കുന്ന രീതി 
                                             ഞണ്ട് കഴുക്കി വെള്ളം വാര്‍ത്തു വയ്ക്കുക.       ഒരു പാനില്‍ കുറച്ചു എണ്ണ ഒഴിച്ച് അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി , കറിവേപ്പില എന്നിവ ഇട്ടു വഴറ്റുക.  മുക്കുന്നതിനു മുന്പ് വെളുതുള്ളിയിട്ടു  നന്നായി വാട്ടി മുളകുപൊടിയും, മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക.    നന്നായി ചൂടാക്കിയശേഷം ഇതിലേക്ക് തക്കാളി ഇട്ടു വഴറ്റുക.  അതുകഴിഞ്ഞ് ഞണ്ട്,  ഉപ്പു, ഒരു കപ്പ്‌ വെള്ളം എന്നിവ ചേര്‍ത്ത് വേവിച്ചു വെള്ളം വറ്റിക്കുക.
തേങ്ങ ചുരണ്ടി ബ്രൌണ്‍ കളറില്‍ വറുത്തു  മസാലപൊടിയും ചേര്‍ത്ത് വെള്ളംതോടാതെ പൊടിച്ചു വെന്ത ഞ്ഞണ്ടില്‍   ചേര്‍ക്കുക. ഒന്ന് ഇളക്കിയതിനുശേഷം ഒരു ടീസ് സ്പൂണ്‍ വെളിച്ചെണ്ണ മുകളില്‍ തൂകി അടുപ്പില്‍ നിന്ന് ഇറക്കുക. വെളിച്ചെണ്ണ തുവിയതിനുശേഷം ഇളക്കരുത്     

No comments:

Post a Comment