Thursday, December 9, 2010

Nellikka wine


വേണ്ട സാധനങ്ങള്‍   
1)  നെല്ലിക്ക  - ഒരു കിലോ
2)  ശര്‍ക്കര    - മുക്കാല്‍ കിലോ 
3)  ഗ്രാമ്പു - അഞ്ചു ഗ്രാം 
4)  ഏലക്ക  - അഞ്ചു ഗ്രാം
5)  കറുവാപട്ട -  നാല് ചെറിയ കഷ്ണം 
6)  തിളപ്പിച്ചാറിയ വെള്ളം - രണ്ടര കപ്പ്‌ 
7)  ചെറിയ ജീരകം - പത്ത് ഗ്രാം  
തയ്യാറാക്കുന്ന വിധം     
                                       നെല്ലിക്കയും ശര്‍ക്കരയും  അടുക്കടുക്കായി ഒരു ഭരണിയില്‍ ഇടുക.  ഇതിനുമുകളില്‍ ജീരകം ഒഴിച്ച് ബാക്കിയുള്ള ചേരുവകളെല്ലാം ചേര്‍ക്കുക.  ഭരണി ഒട്ടും വായു കടക്കാതെ കെട്ടി വയ്ക്കുക.  നാല് ദിവസം കഴിഞ്ഞു പതിവായി എളക്കിക്കൊടുക്കുക.  നെല്ലിക്കയുടെ മുകളില്‍ വെള്ളം കണ്ടു തുടങ്ങിയാല്‍ പത്ത് ഗ്രാം ജീരകം പൊടിച്ചു തുന്നിയില്‍  കെട്ടി ഈ ഭരണിയില്‍ ഇടുക.  41  ദിവസം കഴിഞ്ഞു ഊറ്റി എടുക്കുക.  എങ്ങനെ തയ്യാറാക്കുന്ന നെല്ലിക്ക വൈന്‍ ഏറെക്കാലം കേടുകൂടാതെ ഇരിക്കും.  ഊറ്റിയെടുക്കുമ്പോള്‍  ശേഷിക്കുന്ന നെല്ലിക്ക മരുന്നായും ഉപയോഗിക്കാം. 

No comments:

Post a Comment