Thursday, December 9, 2010

Chemeen koon biriyani

വേണ്ട സാധനങ്ങള്‍ 
1)   ചെമ്മീന്‍ - 20
2)   മുളകുപൊടി - ഒരു ചെറിയ ടീസ് സ്പൂണ്‍ 
3)   മഞ്ഞള്‍പൊടി - കാല്‍ ചെറിയ ടീസ് സ്പൂണ്‍ 
4)   ഉപ്പു -  പകതിന്ന്
5)   വെളിച്ചെണ്ണ - പാകത്തിന് 
6)   സവാള( നീളത്തില്‍ അരിഞ്ഞത്‌ ) -  മൂന്ന്
7)   ഇഞ്ചി- വെളുത്തുള്ളി ചതച്ചത് - ഒരു വലിയ സ്പൂണ്‍ 
8)   പച്ചമുളക് ചതച്ചത് - മൂന്ന്
9)   തക്കാളി(പൊടിയായി അരിഞ്ഞത്‌ ) -രണ്ട് 
10)  ഗരം മസാല- അര  ചെറിയ സ്പൂണ്‍ 
11)  മല്ലിയില, പുതിനയില ( അരിഞ്ഞത്‌) - അര  കപ്പ്‌
12)  കൂണ്‍ -  ഒരു കപ്പ്‌
13)  നാരങ്ങ നീര് -  ഒരു  വലിയ സ്പൂണ്‍ 
14)  നെയ്യ് - ഒന്നര വലിയ സ്പൂണ്‍ 
15)  ബിരിയാണി  അരി - ഒരു കപ്പ്‌
16)  ചൂട് വെള്ളം - രണ്ട് കപ്പ്‌
17)  ഏലക്ക, ഗ്രാമ്പു,കറുവാപട്ട - ഓരോന്ന് വീതം 
18)  ബിരിയാണി കളര്‍ - അല്‍പ്പം (ഓപ്ഷണല്‍)

ചെയ്യുന്ന രീതി  
  • ചെമ്മീന്‍ വൃത്തിയാക്കി മുളകുപൊടിയും, മഞ്ഞള്‍പോടിയം പുരട്ടി വറുത്തു മാറ്റുക(നാല്  അഞ്ചു മിനുട്ട്). 
  • ബിരിയാണി മസാല ഉണ്ടാക്കാനുള്ള പത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുമ്പോള്‍ രണ്ടര സവാള അരിഞ്ഞത്‌ വഴറ്റുക.  ഇതിലേക്ക് ഇഞ്ചി-വെളിതുള്ളി ചതച്ചതും, പച്ചമുളക് ചതച്ചതും ചേര്‍ത്ത് വഴറ്റുക. അതിനുശേഷം  തക്കാളി ചേര്‍ത്ത് നല്ലതുപോലെ വഴറ്റി എണ്ണ തെളിയുമ്പോള്‍, കാല്‍ ചെറിയ  സ്പൂണ്‍ ഗരം മസാലയും, കാല്‍ കപ്പ്‌ (മല്ലിയിലയും + പുതിനയിലയും) ചേര്‍ത്ത് ഇളക്കിയ ശേഷം   കൂണ്‍ ചേര്‍ക്കുക . പാകത്തിന് ഉപ്പും ചേര്‍ത്തതിനു ശേഷം    ഇതിലേക്ക്  വറുത്തു വച്ചിരിക്കുന്ന ചെമ്മീനും നാരങ്ങനീരും ചേര്‍ത്തിളക്കി അടുപ്പില്‍നിന്നും മാറ്റുക.  
  • മറ്റൊരു പത്രത്തില്‍ നെയ്യ് ചൂടാക്കി ബാക്കി സവാള വഴറ്റുക  . ഇതില്‍ അരി ചേര്‍ത്ത്   ഇളക്കിയ ശേഷം   രണ്ട് കപ്പ്‌ ചൂടുവെള്ളം, മല്ലിയില ഒരു വലിയ സ്പൂണ്‍ ,ഏലക്ക,ഗ്രാമ്പു,കറുകപട്ട- ഒന്ന് വീതം ചേര്‍ത്ത് ഇളക്കി അരി വേവിച്ചു വെള്ളം വറ്റിക്കുക.
  • ഇനി ഒരു പത്രത്തില്‍ ചെമ്മീന്‍ മസാല നിരത്തുക.  മുകളില്‍ വേവിച്ച ചോറ് നിരത്തുക.ഒന്നര സ്പൂണ്‍ ചെറു നാരങ്ങ നീരില്‍ അല്‍പ്പം കളര്‍ കലക്കി , കാല്‍ ചെറിയ സ്പൂണ്‍ ഗരം മസാലയും കാല്‍ കപ്പ്‌ ( മല്ലിയിലയും + പുതിനയിലയും) ചേര്‍ത്ത് വിതറി പത്രം അടച്ചുവച്ചു ചെറു തീയില്‍ അഞ്ചു മിനിട്ട് ആവി കയറ്റുക.
  • ഒരു പരന്ന പത്രതിലോട്ടു മറിച്ചിട്ട്, ചൂടോടെ ഉപയോഗിക്കുക.


No comments:

Post a Comment