Thursday, December 9, 2010

Soybean thoran

വേണ്ട സാധനങ്ങള്‍ 
1)    സോയാബീന്‍ പുഴുങ്ങിയത് -  ഒരു കപ്പ്‌
2)   ചീരയില അരിഞ്ഞത്‌ -  കാല്‍ കപ്പ്‌
3)   പപ്പായ ഗ്രേട്ടു   ചെയ്തത് -  രണ്ടു കപ്പ്‌
4)   തേങ്ങ ചുരണ്ടിയത് -  കാല്‍ കപ്പ്‌
5)   ചെറിയ ഉള്ളി -  ആറ് 
6)   കാന്താരിമുളക്     -  ആറ് 
7)   ജീരകം -  അര ടീസ് സ്പൂണ്‍ 
8)   വെളുത്തുള്ളി -  ആറു അല്ലി 
9)    കറിവേപ്പില -  നാലു തണ്ട് 
10)   ഉപ്പു - ആവശ്യത്തിനു 
11)   എണ്ണ - ഒരു ടീസ് സ്പൂണ്‍ 
12)   മഞ്ഞള്‍പ്പൊടി -  കല്‍ ടീസ് സ്പൂണ്‍ 
ചെയ്യുന്ന രീതി 
                                          ഒരു പത്രത്തില്‍ എണ്ണ  ഒഴിച്ച് കടുക് തളിച്ച് തോരന്‍ കൂട്ട്      ( തേങ്ങ,  മുളക്,  ജീരകം,  വെളുതുളീ,  ചുവന്നുള്ളീ ,മുളക്   എന്നിവ ചതച്ചത് )   ഇട്ടു ഇളക്കി പച്ചമണം മാറിക്കിട്ടുമ്പോള്‍ പപ്പായ ഗ്രേട്ടു   ചെയ്തതും സോയബീനും ഇട്ടു ഇളക്കി പത്രം അടച്ചുവച്ചു ചെറു തീയില്‍    അഞ്ചു മിനിട്ട്  വേവിക്കുക.  എന്നിട്ട് ചീരയിലയിട്ടു  നന്നായി ഇളക്കി വെള്ളമയം മാറാന്‍  അഞ്ചു മിനിട്ടുകൂടി ഉലര്‍ത്തുക. 

No comments:

Post a Comment