Thursday, December 9, 2010

Prawns onion


വേണ്ട സാധനങ്ങള്‍ 
1)   ചെമ്മീന്‍ - 20
2)   തേങ്ങ ചുരണ്ടിയത് -  ഒരു തേങ്ങയുടെ പകുതി 
3)   ചുവന്നുള്ളി      - മൂന്ന് 
4)   വറ്റല്‍ മുളക്കു - നാല്   
5)   ഉപ്പു -  പാകത്തിന് 
6)   എണ്ണ - പാകത്തിന്നു   
7)   സവാള (പൊടിയായി അരിഞ്ഞത്‌ ) -  ഒന്ന് 
8)    മുളക് പൊടി -  കാല്‍ ചെറിയ ടീസ് സ്പൂണ്‍ 
9)    മഞ്ഞള്‍ പൊടി -  രണ്ട് നുള്ള് 
10)  വെള്ളം - രണ്ട് കപ്പ്‌
11)  അരിപ്പൊടി - രണ്ട് കപ്പ്‌ 

ചെയ്യുന്ന രീതി 
                                   ചെമ്മീന്‍ വൃത്തിയായി കഴുകിവൈക്കുക.  തേങ്ങയും, ചുവന്നുള്ളിയും, വറ്റല്‍മുളകും, പാകത്തിന് ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക . ഒരു പാനില്‍ എണ്ണ ഒഴിച്ച് ചെമ്മീനും ,മുളകുപൊടി,മഞ്ഞള്‍പൊടി,ഉപ്പു എന്നിവ   ചേര്‍ത്ത് വഴറ്റുക. വെള്ളം വറ്റിയശേഷം അരപ്പിന്റെ മുക്കാല്‍ ഭാഗവും മസാലയില്‍ ചേര്‍ത്ത് ഇളക്കി അടുപ്പില്‍നിന്നും ഇറക്കുക.(ചെമ്മീന്‍ വേവാന്‍ അഞ്ചു മുതല്‍ ഏഴു മിനിട്ട് മതിയാകും) 
വേറൊരു പത്രത്തില്‍  വെള്ളം തിളപ്പിച്ച്‌ അരിപ്പൊടിയും ഉപ്പും ചേര്‍ത്ത് തീ കുറയ്ക്കുക. നന്നായി ഇളക്കി വാട്ടിയെടുക്കുക. അല്‍പ്പം മാവെടുത്ത്‌ സവാളയുടെ ആകൃതിയിലുള്ള അച്ചില്‍ വച്ച് നന്നായി അമര്‍ത്തുക.  ഇതിനു മുകളില്‍ കുറച്ചു മസാല വച്ചശേഷം വീണ്ടും കുറച്ച മാവുകൊണ്ടു മൂടി അടച്ചു അമര്‍ത്തുക.   ഇതിനു മുകളില്‍ മാറ്റിവച്ചിരിക്കുന്ന അരപ്പ് അല്‍പ്പം വച്ച് അമര്‍ത്തുക. എങ്ങനെ മുഴുവന്‍ മാവും ഉള്ളി ആകൃതിയില്‍ ഉണ്ടാക്കിയശേഷം അപ്പചെമ്പിന്റെ തട്ടില്‍ വച്ച് ആവിയില്‍ വേവിക്കുക. 


1 comment:

  1. നല്ല ഒന്നാംതരം സൊയബീന്‍ ക്റി ഉണ്ടാക്കുന്ന വിധം പറഞു തന്നതില്‍ നന്ദി..

    ReplyDelete