- ചിക്കന്‍ - അര കിലോ
- മഞ്ഞള്‍ പൊടി - ഒരു നുള്ള്
- തേങ്ങ - ഒന്ന്
- വറ്റല്‍ മുളക് - നാല്
- കുരുമുളകുപൊടി - അര ചെറിയ സ്പൂണ്‍
- എണ്ണ - പാകത്തിന്
- കറിവേപ്പില - രണ്ട് തണ്ട്
- ഇഞ്ചി ( അരിഞ്ഞത് ) - ഒരു ചെറിയ കഷ്ണം
- ഗരം മസാല - അര ചെറിയ സ്പൂണ്‍
- ഉളുവപോടി - അര ചെറിയ സ്പൂണ്‍
- ജീരക പൊടി - ഒരു നുള്ള്
- ഉപ്പു - പാകത്തിന്
ചെയ്യുന്ന രീതി
ചിക്കന്‍ വൃത്തിയാക്കി , കഷ്ണങ്ങള്‍ ആക്കിയതിനുശേഷം ഉപ്പു, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് വേവിക്കുക. വെന്ത ഇറച്ചി എല്ല് മാറ്റി പിച്ചിക്കീറി വയ്ക്കുക. തേങ്ങ ചിരകിയതും, വറ്റല്‍ മുളകും, കുരുമുളകുപൊടിയും ചേര്‍ത്ത് ചെറുതായി ചൂടാക്കിയ ശേഷം ഒന്ന് ചതച്ചെടുക്കുക.(അരഞ്ഞു പോകരുത് ) എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചശേഷം തെങ്ങക്കൂട്ടും കറിവേപ്പില, ഇഞ്ചി, ഗരം മസാല, മല്ലിപൊടി, ഉലുവപൊടി, ജീരകപോടി എന്നിവ ചേര്‍ത്ത് വഴറ്റുക. വഴണ്ട് വരുമ്പോള്‍ ചിക്കനും കൂടി ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കി വഴറ്റി എടുക്കുക.
No comments:
Post a Comment