- മട്ടന്‍ - ഒരു കിലോ ( എല്ലുകളില്ലാത്ത കഷ്ണങ്ങള്‍ )
- ബസുമതി അരി - ഒരു കിലോ
- സവാള (കനം കുറച്ചു അരിഞ്ഞത് ) - ഒരു കപ്പ്
- ഗരം മസാലപൊടി - ഒരു ടീസ് സ്പൂണ്‍
- വെളുത്തുള്ളി,ഇഞ്ചി,പച്ചമുളക് ചതച്ചത് - ഒരു ടീസ് സ്പൂണ്‍ വീതം
- തക്കാളി അരിഞ്ഞത് - അര കപ്പ്
- വനസ്പതി - 200 ഗ്രാം
- നെയ്യ് - 50 ഗ്രാം
- അണ്ടിപരിപ്പ് - 100 ഗ്രാം
- കിസ്മസ് - 100 ഗ്രാം
- ബട്ടര്‍ - 100 ഗ്രാം
- മല്ലിയില - 150 ഗ്രാം
തയ്യാറാക്കുന്ന രീതി
ചുവടു കട്ടിയുള്ള പത്രത്തില്‍ അല്‍പ്പം വനസ്പതിയോഴിച്ചു ചൂടാക്കിയ ശേഷം അരച്ചുവചിരിക്കുന ഇഞ്ചി,പച്ചമുളക്.വെളുത്തുള്ളി ചേര്‍ത്ത് മൂപ്പിക്കുക. ഇതിനു ബ്രൌണ്‍ നിറമാകുമ്പോള്‍ സവാളയും ഗരം മസാലപൊടിയും,കുരുമുളകും ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് മൂന്ന് കപ്പ് വെള്ളമൊഴിച്ച് മട്ടനും ഉപ്പും ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. ഒരു കലത്തില്‍ നാല് ലിറ്റര്‍ വെള്ളമൊഴിച്ച് ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് തിളപ്പിക്കുക. ഇതില്‍ കഴുകി വച്ചിരിക്കുന്ന ബസുമതി അരി ഇട്ടു വേവിക്കുക. വെന്ത ചെറു കോരിയെടുക്കുക. വാ വട്ടമുള്ള ഒരു പത്രത്തില്‍ ചോറിന്റെ പകുതി ഇടുക.അതിനു മുകളില്‍ മട്ടന്‍ ബാക്കിയുള്ള ചോറ് ബാക്കിയുള്ള മട്ടന്‍ എന്നിങ്ങനെ ഇടുക. ഇതില്‍ മല്ലിയിലയും,തക്കാളിയും,വനസ്പതിയും,നെയ്യും,ബട്ടറും,അണ്ടിപരിപ്പും,കിസ്മസ്സും ഇട്ടു അടച്ചുവച്ചതിനുശേഷം അടപ്പിനുമുകളില്‍ അല്‍പ്പം ചിരട്ടക്കരി കത്തിച്ചിടുക. പതിനഞ്ചു മിനിട്ടിനുശേഷം അടപ്പുമാറ്റി നന്നയി ഇളക്കിയെടുക്കുക. ചൂടോടെ ഉപയോഗിക്കുക.
No comments:
Post a Comment