- മീന്‍ - 250 ഗ്രാം
- ഉപ്പു - പാകത്തിന്
- കുരുമുളകുപൊടി - കാല്‍ ചെറിയ സ്പൂണ്‍
- കടലപ്പരിപ്പ് - കാല്‍ കപ്പ്
- സവാള (പൊടിയായി അരിഞ്ഞത്) - രണ്ട് വലിയ സ്പൂണ്‍
- പച്ചമുളക്(ചെറുതായി അരിഞ്ഞത് ) - ഒന്ന്
- ഇഞ്ചി-വെളുത്തുള്ളി അരച്ചത് - അര ചെറിയ സ്പൂണ്‍
- മുട്ട - ഒന്ന്
- മല്ലിയില ( ചെറുതായി അരിഞ്ഞത് ) - ഒരു സ്പൂണ്‍
- മുളകുപൊടി - അര ചെറിയ സ്പൂണ്‍
- കുരുമുളകുപൊടി - അര ചെറിയ സ്പൂണ്‍
- ഗരം മസാല - കാല്‍ ചെറിയ സ്പൂണ്‍
- നാരങ്ങ നീര് - ഒരു ചെറിയ സ്പൂണ്‍
- എണ്ണ - വറുക്കാന്‍ ആവശ്യത്തിനു
ചെയ്യുന്ന രീതി
മീന്‍ വൃത്തിയാക്കി ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് വേവിച്ചശേഷം മുള്ളും തൊലിയും കളഞ്ഞു പൊടിക്കുക. കടലപ്പരിപ്പ് വേവിച്ചതില്‍ മീനും, സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി, മുട്ട, മല്ലിയില, മുളകുപൊടി, കുരുമുളകുപൊടി,ഗരം മസാല, ഉപ്പു, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചു , അല്പല്‍പ്പം കയ്യിലെടുത്തു ഉരുട്ടി എണ്ണയില്‍ വറുത്തു കോരുക. ടുമാറ്റോ സോസിന്റെ കൂടെ വിളമ്പുക.
No comments:
Post a Comment