വേണ്ട സാധനങ്ങള്‍
- വഴുതനങ്ങ - കാല്‍ കിലോ
- സവാള - ഒന്ന്
- പച്ചമുളക് - നാല്
- ഉപ്പു - പാകത്തിന്
- എണ്ണ - രണ്ട് വലിയ സ്പൂണ്‍
- കുരുമുളക്(അരച്ചത്) - അര ചെറിയ സ്പൂണ്‍
തയ്യാറാക്കുന്ന രീതി
വഴുതന ഒരിഞ്ചു നീളത്തില്‍ കനം കുറച്ചരിഞ്ഞു വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും , പച്ചമുളകും ഇട്ടു വഴറ്റുക. ഇതില്‍ പാകത്തിന് ഉപ്പും വഴുതനങ്ങയും ചേര്‍ത്തിളക്കി, കുരുമുളക് ചതച്ചത് വിതറി അടുപ്പില്‍ നിന്നും ഇറക്കുക.
No comments:
Post a Comment