- പച്ചരി - രണ്ട് കപ്പ്
- വരിക്ക ചക്ക - പതിനഞ്ചു ചുള
- ശര്‍ക്കര - അര കിലോ
- തേങ്ങ - ഒരു മുറി
- തെങ്ങക്കൊത്ത് - ഒരു കപ്പ്
- ഉപ്പു - പാകത്തിന്
- ഏലക്ക - അഞ്ചെണ്ണം
തയ്യാറാക്കുന്ന രീതി
അരി കഴുകി നല്ലതുപോലെ കുതിര്‍ക്കുക. കുതിര്‍ത്ത അരി , തേങ്ങ, ശര്‍ക്കര, പാകത്തിന് ഉപ്പു , ചക്ക എന്നിവ ചേര്‍ത്ത് നല്ല മയത്തില്‍ അരച്ച് എടുക്കുക . വാഴയിലയില്‍ ഒരു തവി മാവ് ഒഴിച്ച് അതില്‍ തെങ്ങക്കൊത്ത് ,ഏലക്ക പൊടി എന്നിവചേര്‍ത്ത് ആവിയില്‍ പുഴുങ്ങിയെടുക്കുക.
No comments:
Post a Comment