- മൈദാ - രണ്ട് കപ്പ്
- മുട്ട - മൂന്ന്
- ഏലക്ക പൊടിച്ചത് - പത്ത് ഏലക്ക
- പഞ്ചസാര - അര കപ്പ്
- അപ്പക്കാരം - കാല്‍ ടീസ് സ്പൂണ്‍
- ഫുഡ് കളര്‍ - കാല്‍ ടീസ് സ്പൂണ്‍
- എണ്ണ - ആവശ്യത്തിനു
- ജീരകം - കാല്‍ ടീസ് സ്പൂണ്‍
തയ്യാറാക്കുന്ന രീതി
ഒരു പത്രത്തില്‍ എണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് ദോശ മാവിന്റെ മയത്തില്‍ കലക്കുക. ഒരു ചിരട്ടയില്‍ ചെറിയ ദ്വാരം ഉണ്ടാക്കി അതില്‍ തയ്യാറാക്കിയ മാവു കുറേശ്ശ ഒഴിച്ച് ചൂടായ എണ്ണയില്‍ മൂന്ന്- നാല് ചുറ്റു വലയമായി ഒഴിക്കുക. ലൈറ്റ് ബ്രൌണ്‍ നിറമാകുമ്പോള്‍ തിരിച്ചിട്ടു മറുവശവും മൂത്താല്‍ കോരിയെടുക്കുക.
No comments:
Post a Comment