കരിമീന്‍ പൊള്ളിച്ചത്
- കരിമീന്‍ വൃത്തിയാക്കി മുഴുവനെ വരിഞ്ഞത് - ഒരു കിലോ
- കുരുമുളകുപൊടി - ഒന്നര ചെറിയ സ്പൂണ്‍
- മഞ്ഞള്‍പൊടി - ഒരു ചെറിയ സ്പൂണ്‍
- വെളിച്ചെണ്ണ - മൂന്ന് വലിയ സ്പൂണ്‍
- ചുവനൂള്ളി - ഒരു കപ്പ് ( വട്ടത്തിലരിഞ്ഞത്)
- ഇഞ്ചി നീളത്തിലരിഞ്ഞത് - രണ്ട് ചെറിയ സ്പൂണ്‍
- വെളുത്തുള്ളി - 15 അല്ലി
- പച്ചമുളക് അറ്റം പിളര്‍ന്നത് - മൂന്ന്
- കറിവേപ്പില - രണ്ട് തണ്ട്
- കടുക് - ഒരു ചെറിയ സ്പൂണ്‍
- മല്ലിപൊടി - രണ്ട് ചെറിയ സ്പൂണ്‍
- മുളകുപൊടി - അര ചെറിയ സ്പൂണ്‍
- തേങ്ങാപ്പാല്‍ - ഒരു കപ്പ് തെങ്ങയുടെത്
- മീന്‍ പുളി - നാലെണ്ണം
- ഉപ്പു - പാകത്തിന്
പാകം ചെയ്യുന്ന രീതി
ഒരു സ്പൂണ്‍ കുരുമുളകുപൊടി, അര സ്പൂണ്‍ മഞ്ഞള്‍പൊടി ,പാകത്തിന് ഉപ്പു എന്നിവ അരച്ച് മീനില്‍ പുരട്ടി അതികം മൂത്ത് പോകാതെ വറുക്കുക. മല്ലിപൊടി, മുളകുപൊടി , അര ചെറിയ സ്പൂണ്‍ മഞ്ഞള്‍പൊടി, അര ചെറിയ സ്പൂണ്‍ കുരുമുളകുപൊടി എന്നിവ മയത്തില്‍ അരക്കുക. ഒരു പാന്നില്‍ രണ്ട് വലിയ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചുവനൂള്ളി, ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക് കറിവേപ്പില എന്നിവ ഇട്ടു വഴറ്റി കോരുക. ഒരു ചീനിച്ചട്ടിയില്‍ ഒരു വലിയ സ്പൂണ്‍ എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിയാലുടന്‍ അരപ്പ് വഴറ്റുക. വറുത്ത മീനും തേങ്ങാപ്പാലും, മീന്‍ പുളിയും, ഉപ്പും ചേര്‍ത്ത് പാത്രം മൂടി വച്ച് വേവിക്കുക. ചേരുവ വെട്ടിത്തിളക്കുമ്പോള്‍ മൂടി തുറന്നു ചാറ് വറ്റിക്കുക. വഴട്ടിക്കൊരി വച്ചിരിക്കുന്ന പച്ചമാസലകള്‍ ചേര്‍ത്ത് കഷ്ണങ്ങളില്‍ ചാറ് പൊതിഞ്ഞിരിക്കുന്ന സമയത്ത് അടുപ്പില്‍ നിന്നും ഇറക്കുക. വാട്ടിയ വാഴയിലയില്‍ ഓരോ മീനും പൊതിഞ്ഞു വാഴനാര് കൊണ്ട് കെട്ടി ചീനിച്ചട്ടിയില്‍ തിരിച്ചും മറിച്ചുമിട്ടു ചൂടോടെ ഉപയോഗിക്കുക.
No comments:
Post a Comment