വേണ്ട സാധനങ്ങള്‍
- ചിക്കന്‍ കഷ്ണങ്ങള്‍ ആക്കിയത് - ഒരു കിലോ
- മുളക് പൊടി - രണ്ട് ചെറിയ സ്പൂണ്‍
- മല്ലി പൊടി - ഒരു ചെറിയ സ്പൂണ്‍
- മഞ്ഞള്‍ പൊടി - അര ചെറിയ സ്പൂണ്‍
- വെളുത്തുള്ളി - നാല് അല്ലി
- ഇഞ്ചി( നീളത്തിലരിഞ്ഞത് ) - അര ചെറിയ സ്പൂണ്‍
- എണ്ണ - കാല്‍ കപ്പ്
- സവാള ( വട്ടത്തിലരിഞ്ഞത് ) - ഒരു കപ്പ്
- തൈര് - ഒരു വലിയ സ്പൂണ്‍
- നാരങ്ങ നീര് - ഒരു ചെറിയ സ്പൂണ്‍
- മല്ലിയില അരച്ചത് - രണ്ട് വലിയ സ്പൂണ്‍
തയ്യാറാക്കുന്ന രീതി
മുളകുപൊടി , മല്ലിപൊടി , മഞ്ഞള്‍ പൊടി , വെളുത്തുള്ളി , ഇഞ്ചി എന്നിവ മയത്തില്‍ അരച്ചെടുക്കുക. ഒരു പാന്നില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള വഴറ്റി കോരുക. ആ എണ്ണയില്‍ അരപ്പ് ചേര്‍ത്ത് ചെറുതീയില്‍ മൂപ്പിക്കുക. ഇതില്‍ കാല്‍ കപ്പ് വെള്ളമൊഴിച്ച് ചേരുവ വെട്ടിത്തിളക്കുമ്പോള്‍ ഇറച്ചിയും, ഉപ്പും ചേര്‍ത്ത് ഇളക്കി ഒരു കുഴിവുള്ള അടപ്പ കൊണ്ട് അടച്ചു വേവിക്കുക. തൈര് , നാരങ്ങ നീര് , മല്ലിയില എന്നിവ ഒരുമിച്ചക്കി , അതില്‍ വഴറ്റിയ സവാള ഇട്ടു ഇളക്കുക. ഇറച്ചി മുക്കാല്‍ വേവാകുമ്പോള്‍ ഈ ചേരുവ ചേര്‍ക്കുക. ഇറച്ചി പാകത്തിന് വെന്തു ,ചാറ് ഒന്ന് വറ്റിച്ചു ചൂടോടെ ഉപയോഗിക്കുക.
No comments:
Post a Comment