Friday, April 15, 2011

koottu payasam


വേണ്ട സാധനങ്ങള്‍ 
  1. നെയ്യില്‍ വറുത്ത ചെറുപയര്‍ - ഒരു കപ്പ്‌ ( വേവിച്ചത് ) 
  2. സേമിയ നെയ്യില്‍ വറുത്തു പൊടിച്ചത് - ഒരു കപ്പ്‌ 
  3. ശര്‍ക്കര  ഉരുക്കിയത് - ആവശ്യത്തിനു 
  4. തേങ്ങയുടെ ഒന്നാം പാല്‍  -  ഒരു കപ്പ്‌
  5. രണ്ടാം പാല്‍ -  രണ്ട് കപ്പ്‌
  6. മൂന്നാം പാല്‍ -  മൂന്ന് കപ്പ്‌
  7. അണ്ടിപ്പരിപ്പ്, മുന്തിരി - ആവശ്യത്തിനു 
  8. ഏലക്ക പൊടി - ഒരു ടീസ് സ്പൂണ്‍ 
  9. നെയ്യ് - രണ്ട് ടേബിള്‍ സ്പൂണ്‍ 

തയ്യാറാക്കുന്ന രീതി 
 ഒരു ഉരുളി അടുപ്പില്‍ വച്ച് ചൂടാക്കി  ഒരു ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് വേവിച്ച ചെറു പയര്‍ ചെറുതായി വഴറ്റുക. ഇതിലേക്ക് ശര്‍ക്കര ഉരുക്കിയതും ചേര്‍ത്തും നന്നായി ഇളക്കുക. തേങ്ങയുടെ മൂന്നാം പാലില്‍ പൊടിച്ച സേമിയ കലക്കി വഴറ്റിയ  ചെറു പയര്‍ കൂട്ടിലേക്ക് ചേര്‍ക്കുക. ഇതു നന്നയി ഇളക്കി ഒന്ന് കുറുക്കിയെടുക്കുക. ഇതിലേക്ക് രണ്ടാം പാല്‍ ഒഴിച്ച് നന്നായി  തിളപ്പിക്കുക. നന്നായി തിളച്ചശേഷം ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങി ഏലക്ക പൊടിയും     ബാക്കിയുള്ള നെയ്യില്‍ വറുത്തെടുത്ത അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേര്‍ത്ത് ചെറു ചൂടോടെ കഴിക്കാം .  

1 comment:

  1. കുറചു ബുദ്ധിമുട്ടാണല്ലോ.. അതുകൊൻടൂ ഇവിടെ അതു നടക്കുമെന്നു തോന്നുന്നില്ല.. പിന്നെ ഉണ്ടാക്കാൻ നോക്കം.. നന്ദി ആശംസകൾ

    ReplyDelete